ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തി മുകേഷ് അംബാനി; കാണിക്കയായി സമര്‍പ്പിച്ചത് 1.51 കോടി….

ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തി മുകേഷ് അംബാനി; കാണിക്കയായി സമര്‍പ്പിച്ചത് 1.51 കോടി….

 

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് എന്ന ബിസിനസ്സ് കമ്പനിയുടെ ചെയർമാനാണ് മുകേഷ് അംബാനി.ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ് അദ്ദേഹം.ഫോർബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ആറാം സ്ഥാനത്താണ്.

ഇപ്പോഴിതാ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ്.ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

ദര്‍ശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന് ശേഷം അദ്ദേഹം ദേവസ്വം ഭാരവാഹികൾക്ക് കൈമാറി. അന്നദാനഫണ്ടിലേക്കാണ് തുക നൽകിയത്.

മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്‍റ് , റിലയൻസ്  ഇൻഡസ്ട്രീസ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്.ക്ഷേത്ര ദർശനത്തിനു വേണ്ടി മാത്രമായാണ് അംബാനി കേരളത്തിലെത്തിയത്.

ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ എത്തിയ മുകേഷ് അംബാനി റോഡ് മാർഗ്ഗമാണ് ക്ഷേത്രത്തിൽ എത്തിയത്. ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിനു മുന്നിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മുൻ എംപി ചെങ്ങറ സുരേന്ദ്രൻ, കെ.വി.മോഹന കൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്ത പൊന്നാടയണിയിച്ചു.

ഗുരുവായൂരിലേക്ക് വന്നിട്ട് കുറച്ചു കാലമായെന്നും ഇടവേളയ്ക്ക് ശേഷം വീണ്ടും വരാനായതിൽ സന്തോഷമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെ ദര്‍ശനം നടത്തിയ മുകേഷ് നമസ്ക്കാര മണ്ഡപത്തിന് സമീപത്തെ വിളക്കിൽ പ്രാ‍ര്‍ത്ഥനാ പൂര്‍വ്വം നെയ്യ് അര്‍പ്പിച്ച ശേഷം ക്ഷേത്രകാര്യങ്ങൾ ദേവസ്വം ചെയർമാൻ ദേവസ്വം ചെയർമാനോട് അദ്ദേഹം ചോദിച്ചറിയുകയും ചെയ്തു.തുടർന്ന് മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പൻ്റെ പ്രസാദകിറ്റും നൽകി.വലിയ സുരകഷാ സന്നാഹങ്ങളോടെയാണ് റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാന്‍ ഗുരുവായൂരിലെത്തിയത്. ഇതിന് മുമ്പും അദ്ദേഹം കുടുംബ സമേതം ഗുരുവായൂരില്‍ വന്നിട്ടുണ്ട്.

ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

20 മിനിട്ടോളം അദ്ദേഹം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ മുകേഷ് അംബാനിക്ക് കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ചെയർമാൻ ഡോ: വി.കെ. വിജയൻ ദേവസ്വത്തിൻ്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്,

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലും മുകേഷ് അംബാനിയും രാധിക മെര്‍ച്ചൻ്റും ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്ത മുകേഷ് പിന്നീട് ഒന്നരക്കോടിയുടെ ചെക്ക് അവിടെ കാണിക്കയായി സമര്‍പ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‍വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലും മുകേഷ് ദര്‍ശനം നടത്തിയിരുന്നു.

Leave a Comment

Your email address will not be published.