തനിക്കു തലവേദന ഉണ്ടാക്കിയ ഒരു ന്യുസിനെ കുറിച്ചും ആ ന്യൂസിന്റെ എഡിറ്റര്‍ നല്‍കിയ എട്ടിൻ്റെ പണിയെക്കുറിച്ച് വെളിപ്പെടുത്തി മുകേഷ്..,,,,,
മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ മുകേഷ്. നായകനായും സഹനടനയുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തുന്നത്.
നാടകങ്ങളിൽ അഭിനയിച്ച ശേഷമാണ് മുകേഷ് സിനിമയിലേക്ക് എത്തുന്നത്. 1982 ൽ റിലീസായ ബലൂൺ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് തുടങ്ങിയ സിനിമകളിലൂടെയാണ് മുകേഷ് ശ്രദ്ധനേടുന്നത്. അതിനു ശേഷം 1989 ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് മുകേഷ് മുൻനിര നായകന്മാരിൽ ഒരാളായി മാറുന്നത്.കുറച്ചുവർഷങ്ങൾക്കുശേഷം അദ്ദേഹം നായകസ്ഥാനത്തുനിന്ന് മാറി കാരക്ടർ റോളുകൾ ചെയ്യാൻ തുടങ്ങി.സിനിമകളിലെ സപ്പോർട്ടിംഗ് റോളുകൾ പ്രേക്ഷക പ്രീതിനേടിയെടുത്തു. .അതേസമയം, രാഷ്ട്രീയത്തിലും മിനിസ്ക്രീനിലുമെല്ലാം നടൻ സജീവമാവുകയും ചെയ്തു.
ഇപ്പോഴിതാ താരം തനിക്കു വേദന ഉണ്ടാക്കിയ ഒരു ന്യുസിനെ കുറിച്ചും ആ ന്യൂസിന്റെ എഡിറ്റര്‍ നല്‍കിയ മറുപടിയെ കുറിച്ചു൦ തുറന്നു പറയുകയാണ് നടൻ മുകേഷ്.
ദിലീപിന്റെ കേസ് അതിന്റെ മൂര്‍തന്യവസ്ഥയില്‍ നില്‍ക്കുന്ന സമയത്തു ഞാന്‍ ദിലീപിനെ അറുപതു പ്രവശ്യം വിളിച്ചു എന്ന് തല കെട്ടോടു കൂടി വന്ന വാര്‍ത്ത കണ്ടു ഞാന്‍ ആകെ വല്ലാതായി മുകേഷ് പറയുന്നു.
ഈ വാര്‍ത്ത വായിച്ച ജനങ്ങള്‍ എന്താണ് കരുതുന്നത് അതുപോലെ ഒരാള്‍ക്ക് ഫോണില്‍ അറുപതു പ്രവശ്യം എന്ത് സംസാരിക്കാന്‍ കഴിയും, അതൊന്നു എല്ലവര്‍ക്കും ചിന്തികാമായിരുന്നല്ലോ. ഈ ഒരു വാര്‍ത്ത സായാഹ്‌ന പത്രത്തില്‍ ആയിരുന്നു എത്തിയത്. ദിലീപിന്റെ ആ സംഭവം നടക്കുന്ന സമയത്തു താന്‍ ദിലീപിനെ അറുപതു പ്രാവശ്യം വിളിച്ചു എന്നായിരുന്നു വാര്‍ത്ത.
ഈ അറുപതുപ്രാവശ്യം ഒരു ദിവസം വിളിക്കണമെങ്കില്‍ ഹലോ പറഞ്ഞു കട്ട് ചെയ്‌യേണ്ട ഇത് അറുപതുപ്രാവശ്യം വളരെ ബുദ്ധിമുട്ടു ആണല്ലോ. ബൈ ഇലക്ഷന്‍ വരാന്‍ പോകുകയാണ് മുകേഷിനെ ഇതൊരു പണിയാകും എന്ന് പറയുന്നവരുമുണ്ട് , ഒരാള്‍ക്ക് എങ്ങനെ അറുപതുപ്രവശ്യം വിളിക്കാന്‍ കഴിയും എന്നുപോലും ആരും ചിന്തിക്കുന്നില്ല ഞാന്‍ ആകെ സങ്കടത്തില്‍ പോലും ആയി, പിന്നീട് ഞാന്‍ ഞാന്‍ ഈ വിവരം സുഹൃത്തിനോട് പറഞ്ഞു അയാളുടെ സുഹൃത്ത് ഈ പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു, എന്റെ സുഹൃത്തു ഈ എഡിറ്ററെ വിളിച്ചു ഈ വിവരം ചോദിച്ചു എന്റെ സുഹൃത് സ്പീക്കറില്‍ ഇട്ടാണ് ഈ എഡിറ്ററെ വിളിക്കുന്നത്. അപ്പോള്‍ എഡിറ്റര്‍ പറഞ്ഞ മറുപടി എന്റെ മകന്റെ കല്യാണത്തിന് ഞാന്‍ മുകേഷിനെ വിളിച്ചു, അദ്ദേഹം കല്യാണത്തിന് പങ്കെടുത്തു പക്ഷെ ഭക്ഷണം കഴിക്കാതെ ഏതോ ആവശ്യം ഉണ്ടെന്നു പറഞ്ഞു പോയി, അന്ന് മുതല്‍ ഞാന്‍ ചിന്തിച്ചതാണ് മുകേഷിനൊരു പണികൊടുക്കണമെന്നു മുകേഷ് പറയുന്നു