തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി മുക്തയുടെ മകൾ കണ്മണി…

തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി മുക്തയുടെ മകൾ കണ്മണി…

 

മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരമാണ് നടി മുക്ത. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. വിവാഹത്തിന് ശേഷം മുക്ത സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു

ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയും നടി മുക്തയും 2015 ലായിരുന്നു വിവാഹിതരായത്.

സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിക്കുന്നുണ്ട്.

2016 ലാണ് മുക്തയ്ക്ക് മകൾ പിറന്നത് കിയാര എന്നാണ് താരപുത്രിയുടെ പേര്. താരപുത്രിയുടെ ജനനം മുതലിങ്ങോട്ട് എല്ലാ വാർത്തകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നു.

നടി മുക്തയുടെ മകൾ കൺമണി എന്ന കിയാര അമ്മയുടെ വഴിയേ അഭിനയത്തിലേക്ക് എത്തിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂടിനെയും ഇന്ദ്രജിത്തിനെയും നായകന്മാരാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഞ്ചുവയസുകാരിയെ അവതരിപ്പിച്ചാണ് കിയാര അഭിനയരംഗത്ത് അരങ്ങേറുന്നത്.സംഗീതത്തിലും മോണോ ആക്ടിലും തിളങ്ങിയിട്ടുളള കൺമണി മുക്തയുടെ ഭർതൃസഹോദരിയും പ്രശസ്ത ഗായികയുമായ റിമിടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം മെയ്‌ 13-ന് തിയ്യറ്ററുകളിൽ എത്തുന്ന പത്താം വളവ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മുക്തയും കണ്മണിയും പങ്കെടുത്ത ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിയാരയുടെ റോൾ മോഡൽ ആരാണെന്ന് അവതാരിക ചോദിച്ച ചോദ്യത്തിനാണ് കൊച്ചു മിടുക്കി പറഞ്ഞ കാര്യമാണ് വൈറലാകുന്നത്.

 

.തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു കണ്മണി ഇന്റർവ്യൂവിൽ തനിക്ക് ആരെ പോലെ ആകണമെന്നും, അമ്മയുടെ ഇഷ്ടമുള്ള സിനിമകൾ ഏതൊക്കെയാണെന്നുമുള്ള ചോദ്യത്തിനു വിശേഷങ്ങൾ പറയുന്നുണ്ട് കണ്മണി .

 

വലുതാകുമ്പോൾ അമ്മയെ പോലെ ഒരു നടി ആവണോ അതോ, കൊച്ചമ്മയായ റിമി ടോമി പോലെ ഒരു ഗായിക ആവണോ എന്ന് അവതാരിക ചോദിച്ചപ്പോൾ, തനിക്ക് ഇവർ രണ്ടു പേരെപോലെയാവണ്ട നയൻ‌താര ചേച്ചിയെ പോലെ ഒരു വലിയ നടിയായാൽ മതി എന്നായിരുന്നു കണ്മണിയുടെ നിഷ്കളങ്കത നിറഞ്ഞ മറുപടി.

അമ്മയുടെ ഇഷ്ടമുള്ള സിനിമകൾ ഏതൊക്കെയെന്ന് ചോദിച്ചപ്പോൾ, ‘ഡോളി’ എന്നാണ് കണ്മണി മറുപടി നൽകിയത്. അതായത്, മുക്ത കേന്ദ്രകഥാപാത്രമായി ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കൂടത്തായി എന്ന പരമ്പരയാണ് കണ്മണി പറഞ്ഞത്.

മകൾ അത് ഇഷ്ടപ്പെടാനുള്ള കാരണം മുക്ത തന്നെ വെളിപ്പെടുത്തുന്നുണ്ട്. കണ്മണി എല്ലാ ദിവസവും കണ്ടുക്കൊണ്ടിരുന്ന ഒന്നാണ് കൂടത്തായി അതുകൊണ്ടാണ് അവൾ അത് ഇഷ്ടപ്പെടുന്നു എന്ന് പറയുന്നത് മുക്ത പറഞ്ഞു.

Leave a Comment

Your email address will not be published.