മുര്‍മ്മുവിന്റെ സൗമ്യമായ ശബ്ദവും ശാന്തമായ പെരുമാറ്റവും ദയയോടു കൂടിയ നോട്ടവും ഹൃദയം കീഴടക്കുന്നു…. കങ്കണ റണാവത്ത്…!!

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഒരു ദേവത;മുര്‍മ്മുവിന്റെ സൗമ്യമായ ശബ്ദവും ശാന്തമായ പെരുമാറ്റവും ദയയോടു കൂടിയ നോട്ടവും ഹൃദയം കീഴടക്കുന്നു…. കങ്കണ റണാവത്ത്…!!

 

സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ താരമായ ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്.

നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകൻ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്സ്റ്റർ ആയിരുന്നു. 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപെടുകയും ചെയ്തു.

ഹിന്ദി സിനിമയിലെ മികച്ച അഭിനയത്തിന് മൂന്നു തവണ ദേശീയ പുരസ്കാരം ലഭിച്ച കങ്കണക്ക് വിവാദങ്ങൾ പുത്തരിയല്ല. സൂര്യന് കീഴിലുള്ള

എന്തു വിഷയത്തിലും ‘ആധികാരികമായി

സംസാരിക്കാൻ കഴിവുള്ള അവർ ഒരു കാലത്ത് ‘ഫെമിനിസ്റ്റ് പോസ്റ്റർ ലേഡിയാണ് കങ്കണ.

ചലച്ചിത്ര പ്രവർത്തകർ, സഹപ്രവർത്തകർ, സ്വജനപക്ഷപാതം എന്നിവയെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താവനകൾ വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു..

 

ഇപ്പോഴിതാ താരം പുതിയ ഒരു സന്തോഷം പങ്കു വയ്ക്കുകയാണ് സോഷ്യൽ മീഡിയ വഴി ,രാഷ്‌ട്രപതി ദ്രൗപതി മുർമ്മുവിനെ സന്ദർശിച്ചിരിക്കുകയാണ്. നടിയും സംവിധായികയുമായ കങ്കണ റണാവത്.

രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിനെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അതിലേറെ ബഹുമാനമുണ്ടെന്നും കങ്കണ റണാവത് ഫേയ്സ്ബുക്കില്‍ കുറിച്ചു. മുര്‍മ്മുവിന്റെ സൗമ്യമായ ശബ്ദവും ശാന്തമായ പെരുമാറ്റവും ദയയോടു കൂടിയ നോട്ടവും ഹൃദയം കീഴടക്കുന്നതാണെന്നും നടി പറഞ്ഞു.

 

രാഷ്‌ട്രപതിയുടെ കസേരയില്‍ ഇരിക്കുബോള്‍ ഒരു ദേവതയായാണ് ദ്രൗപതി മുര്‍മ്മു. അവരെ കാണാന്‍ സാധിക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ്.. നമ്മെ പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തിയായി അവര്‍ മാറുന്നു. എന്റെ പ്രവര്‍ത്തനത്തെ നേരിട്ട് രാഷ്‌ട്രപതി അഭിനന്ദിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു രാഷ്‌ട്രത്തിന്റെ പൗരന് ലഭിക്കുന്ന ഏറ്റവും വലിയ സ്ഥാനത്തേയ്‌ക്ക് ദ്രൗപതി മുര്‍മ്മുവിന് എത്താന്‍ സാധിച്ചുവെങ്കില്‍ രാജ്യത്തെ ഏതൊരു സ്ത്രീയ്‌ക്കും അവര്‍ പ്രതീക്ഷിക്കുന്ന ഉന്നതമായ സ്ഥാനം കീഴടക്കാന്‍ സാധിക്കും. രാഷ്‌ട്രപതിയുടെ സാന്നിധ്യം തന്നില്‍ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നും കങ്കണ ഫേയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം, മണികര്‍ണികയ്‌ക്ക് ശേഷം വീണ്ടും സംവിധായികയുടെ കുപ്പായമണിഞ്ഞിരിക്കുകയാണ് കങ്കണ റണാവത്. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന എമര്‍ജന്‍സി എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് താരം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടെ വേഷമാണ് നടി കങ്കണ അവതരിപ്പിക്കുന്നത്. അടിയന്തിരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തുടങ്ങിയ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളടക്കം സിനിമയിലുണ്ടാകും. റിതേഷ് ഷായാണ് തിരക്കഥ. പിങ്ക്, കഹാനി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് റിതേഷ് ഷാ.

Leave a Comment

Your email address will not be published.