ഒരാളുടെ കൂടെ അഭിനയിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ആ താരത്തിന്റെ പേര് വെളിപ്പെടുത്തി പ്രിയ താരം രജിഷ വിജയൻ

ഇന്ന് മലയാളത്തിൽ ഉള്ള നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു യുവ താരമാണ് രജിഷ വിജയൻ. വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. പക്ഷെ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെടുത്തു എന്നത് കൊണ്ട് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നു. ആദ്യ സിനിമയിൽ അഭിനയത്തിന് തന്നെ കേരള സംസ്‌ഥാന അവാർഡും താരത്തിന് നേടാൻ സാധിച്ചു.

ആസിഫലിയുടെ നായികയായ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടിയാണ് ആദ്യമായി സിനിമയിൽ അരങ്ങേറിയത്. അതിലെ താരത്തിന്റെ അഭിനയം എങ്ങും വളരെ നല്ല അഭിപ്രായം നേടിയിരുന്നു.
ഇന്നിപ്പോൾ മലയാളത്തിലെ നമ്പർ വൺ നായികമാരുടെ പട്ടികയിലേക്ക് താരവും വളർന്നിരിക്കുകയാണ്. വളരെ ചുരുങ്ങിയ കാലയളവിൽ ആണ് താരം ഈ നേട്ടങ്ങൾ നേടിയെടുത്തത്. താരത്തിന്റെ വളർച്ച കണ്ട് അത്ഭുതപെട്ടിരിക്കുകായണ് സിനമ ലോകവും ആരാധകരും.

അവതാരിക ആയിട്ടാണ് താരം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തിയത്. അതിന് ശേഷം ആണ് താരം സിനിമയിൽ ചേക്കേറിയത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ആദ്യ സിനിമയിക്ക് ശേഷം സൂപ്പർ സ്റ്റാർ ദിലീപിന്റെ സിനിമയിൽ ആണ് താരം അഭിനയിച്ചത്. അതിന് ശേഷം നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു.
ഇപ്പോൾ താരം തമിഴിലും അരങ്ങേറിയിരിക്കുകയാണ്. തമിഴ് സൂപ്പർ സ്റ്റാർ ധനുഷിന്റെ നായിക ആയിട്ട് കർണ്ണൻ എന്ന സിനിമയിൽ ആണ് താരം അഭിനയിച്ചത്.

മലയാളത്തിൽ ഇപ്പോൾ താരം അവസാനം ആയി അഭിനയിച്ചത് ഖോ ഖോ എന്ന ചിത്രത്തിലാണ്.ഇതിലെ താരത്തിന്റെ അഭിനയം വളരെ മികച്ച രീതിയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു ഉത്തരം. ഇനി സിനിമയിൽ ഏത് താരത്തിന്റെ കൂടെ അഭിനയിക്കാനാണണ് ആഗ്രഹം എന്ന ചോദ്യത്തിന് താരം നൽകിയ ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

എന്റെ മനസിൽ ഒരു പാട് നടൻ മാരുണ്ട് എന്നാൽ എന്നിക്ക് എറ്റവും അധികം ആഗ്രഹം ഉള്ളത് ജഗതി സാറിന്റെ കൂടെയാണ് എന്നാണ് താരം നൽകിയ ഉത്തരം. ചെറുപ്പം മുതൽ തൊട്ടെ ജഗതി ചേട്ടന്റെ വലിയ ആരാധികയാണ്. അതുകൊണ്ട് എന്നും സിനിമ കാണുമ്പോൾ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം എന്ന ഒരു ആഗ്രഹം മനസിൽ പൊട്ടിമുളകുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചാൽ കുറെ വർഷങ്ങൾ കഴിഞാലും എല്ലാവരും ആ വേഷം ഇഷ്ട്ട പെടും അതുകൊണ്ട് എനിക്ക് ഏറ്റവും വലിയ ആഗ്രഹമാണ് ജഗതി സാറിന്റെ കൂടെ അഭിനയിക്കാൻ എന്നാണ് താരം പറഞ്ഞത്. സിനിമയിൽ എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം . ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *