കൂട്ടുകാരായി നിൽക്കാൻ പറ്റുന്ന ആളായിരിക്കണം എന്റെ കാമുകൻ.. ഞാൻ ആണ്, നീ പെണ്ണ് എന്നിങ്ങനെയുള്ള സാധനങ്ങളൊന്നും പാടില്ല… അനുശ്രീ

കൂട്ടുകാരായി നിൽക്കാൻ പറ്റുന്ന ആളായിരിക്കണം എന്റെ കാമുകൻ.. ഞാൻ ആണ്, നീ പെണ്ണ് എന്നിങ്ങനെയുള്ള സാധനങ്ങളൊന്നും പാടില്ല… അനുശ്രീ

 

 

റിയാലിറ്റി ഷോയില്‍ നിന്ന് ചലച്ചിത്രരംഗത്തേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള അനുശ്രീ വെടിവഴിപാട്, റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഒരു സിനിമാക്കാരന്‍, ആദി, റെഡ് വൈന്‍ തുടങ്ങിയവയാണ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ജിത്തു ജോസഫിന്റെ സിനിമയിലാണ് അവസാനമായി അനുശ്രീ അഭിനയിച്ചിരുന്നത്.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ് എനിക്കും അത് ഇഷ്ട്ടം ആണ്. എന്നാല്‍ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാന്‍ മറ്റൊരാളെ നമ്മള്‍ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. നമ്മള്‍ എന്ത് ചെയ്യുന്നെന്നും എവിടെ പോകുന്നെന്നും മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്നേഹം നിലനിര്‍ത്തേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ചെയ്യുന്നത് ഒരു തരാം അഡ്ജസ്റ്റ്‌മെന്റ് അല്ലെ. അതിനു തീരെ താല്‍പ്പര്യം ഇല്ലാത്ത ആളാണ് ഞാന്‍.പ്രണയം എന്ന് പറയുമ്പോള്‍ അതില്‍ രണ്ടുപേരും പരസ്പ്പരം നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം. എന്ത് ചെയ്യാനും പരസ്പരം കട്ട സപ്പോര്‍ട്ട് ആയിരിക്കണം.

ഞാന്‍ എങ്ങനെയായിരിക്കും തിരിച്ച് എന്നോടും അങ്ങനെതന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്.ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാല്‍ തീര്‍ച്ചയായും എന്റെ സുഹൃത്തുക്കളില്‍ ഒരാളെ മാത്രമേ ഞാന്‍ കൂടെ കൂട്ടൂ. സ്‌കൂളില്‍ ഒക്കെ പഠിക്കുമ്പോള്‍ ബ്രേക്ക്അപ്പ് ഒക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ചിന്തിക്കാനൊന്നും നമ്മള്‍ പ്രാപ്തര്‍ അല്ലായിരുന്നല്ലോ.’എന്നും നടി അനുശ്രീ കൂട്ടി ചേർത്തു.പ്രണയിക്കുന്ന ആളെ വിവാഹം കഴിച്ചു കൂടെ എന്ന് ചോദിച്ചാൽ എനിക്ക് ഭയങ്കര ടെൻഷൻ ആണെന്നും പ്രണയം എപ്പോഴും നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാകേണ്ട കാര്യമാണെന്നും താരം പറഞ്ഞു.

സുഹൃത്തുക്കൾക്ക് വളരെയധികം വില നൽകുന്ന എനിക്ക് വരാൻ പോകുന്ന പങ്കാളി എന്റെ സുഹൃത്തുക്കളെ അതുപോലെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളായിരിക്കണമെന്ന് തനിക്ക് നിർബന്ധമുണ്ട് എന്നും താരം പറഞ്ഞു. ഞങ്ങൾക്ക് ഒരു ഗ്യാങ് ഉണ്ട് എന്റെ സുഹൃത്തുക്കളും കസിൻസും എല്ലാം ആയിട്ട്. അവരെല്ലാവരും ആയിട്ട് ഒത്തുചേർന്നു പോകാൻ പറ്റുന്ന ഞങ്ങളുടെ ലെവലിലുള്ള ഒരാളായിരിക്കണമെന്ന് നിർബന്ധവും ഉണ്ട്. എന്ന് താരം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *