എൻ്റെ God Father എൻ്റെ ജനതയാണ്; അവരെന്നെ കാത്ത് സൂക്ഷിക്കുമെന്ന ഉറപ്പ് എനിക്കുണ്ട് ” – ഡോ: പ്രവീൺ കെ.പി

ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സംവിധാനമാണ് ജനാധിപത്യമെന്ന് വിശേഷണമെങ്കിലും, ഭരണകൂടം ആദ്യം മറക്കുന്നത് അടിസ്ഥാനവർഗ ജന വിഭാഗത്തെ തന്നെ. അഴിമതി കൊടികുത്തി വാഴുന്ന അധികാര സോപാനങ്ങളിലും കോട്ടകൊത്തളങ്ങളിലും സാധാരണക്കാരന് കൽപ്പിക്കപ്പെടുന്നത് പുല്ലുവില. ഭരണകൂടങ്ങളുടെ ആരക്കല്ലുകളിൽ ചതഞ്ഞു തീരുന്ന അടിസ്ഥാന ജനവിഭാഗത്തിൻ്റെ രോധനമാകട്ടെ അധികാര മത്ത് പിടിച്ച വരേണ്യതയുടെ അട്ടഹാസത്തിൽ അലിഞ്ഞില്ലാതാവുകയും ചെയ്യുന്നു.

അഞ്ചാണ്ടിലൊരിക്കൽ വന്നെത്തുന്ന തെരഞ്ഞെടുപ്പ് കാലത്ത് പൂപ്പല്ല് കാട്ടി വെളുക്കെ ചിരിച്ച് വാഗ്ദാനമോതുന്ന രാഷ്ട്രീയ കോമരങ്ങൾ, അധികാര വഴികളിൽ ആദ്യം പടിയടച്ച് പിണ്ഡം വയ്ക്കുന്നതും സാധാരണക്കാരൻ്റെ സ്വപ്നങ്ങൾ തന്നെ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വിതറിയവർക്ക് ഉപകാരസ്മരണയേകി പൂവിട്ട് പൂജയർപ്പിക്കുന്ന അധികാര ഇടനാഴിയിൽ അടിസ്ഥാന ജനതയ്ക്ക് ഇടമില്ല തന്നെ.

ജനാധിപത്യത്തിൻ്റെ ആണിക്കല്ലെങ്കിലും, അധികാര വഴികളിൽ ഇടമില്ലാത്ത, ഇതേ ജനതയാണ് തൻ്റെ ഗോഡ്ഫാദറെന്ന് നെഞ്ച് വിരിച്ച് പറയാനുള്ള ആർജവവും ചങ്കൂറ്റുവും പ്രകടിപ്പിക്കുന്ന ഡോ. കെ.പി.പ്രവീൺ സാറിലാണ് നാളെയുടെ പ്രതീക്ഷ. ശ്രീ കെ.പി.പ്രവീൺ ലോകജനതയ്ക്ക് മുന്നിൽ വഴികാട്ടിയായി നിറഞ്ഞ് തെളിയുമ്പോഴും, ജനതയും താനും രണ്ടല്ല ഒന്നാണെന്ന മഹത്തായ സന്ദേശമാണ് പകർന്നു നൽകുന്നതും. പ്രതിസന്ധിയുടെ കടലേഴും കടന്ന് പ്രതീക്ഷയുടെ നെറുകയിലേക്ക് ലോകം കടന്നെത്തുക, കാലം കാത്തു വെച്ച അവതാര പുണ്യത്തിൻ്റെ കരംകവർന്നാകുമെന്ന ഉറപ്പും കരുത്തുമാണ് ഉറപ്പുള്ള ചങ്കിൽ നിന്നടർന്ന് വീഴുന്ന മൊഴിയുടെ കാതൽ.

താനാണ് ജനതയുടെ രക്ഷകനെന്നല്ല, ജനതയാണ് തൻ്റെ സംരക്ഷകരെന്ന വിശാല ജീവിതവീക്ഷണം മുന്നോട് വയ്ക്കാൻ ശ്രീ കെ.പി.പ്രവീണിന് മാത്രമേ സാധിക്കുകയുള്ളൂ. അതു കൊണ്ട് തന്നെയാണ് ലോകജനത ശ്രീ പ്രവീണിൽ രക്ഷകനായകനെ ദർശിക്കുന്നതും. ജനത പകരുന്ന ഊർജം സിരകളിലാവാഹിച്ച് വിരാട ഭാവം പൂണ്ട് ലോക നെറുകയിലേക്ക് പദമളക്കുന്ന ശ്രീ കെ.പി.പ്രവീൺ, ഗോഡ്ഫാദർ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാകട്ടെ ജനതയെ തന്നെയും. ജനക്കൂട്ടത്തിൽ നിന്ന് / സാമൂഹ്യ ഉത്തരവാദിത്വത്തിൽ നിന്ന് / രാഷ്ട്ര തനിമയിൽ നിന്ന് വേറിട്ടൊരു സ്വത്വം തനിക്കില്ലെന്ന ശ്രീ കെ.പി. പ്രവീണിൻ്റെ പ്രഖ്യാപനം കൂടിയാണിത്. ഇന്ത്യയാണ് തൻ്റെ ജാതിയും മതവും സ്വത്വവുമെന്ന ഉൾക്കാഴ്ചയിലൂന്നിയ പ്രഖ്യാപനം.ശ്രീ കെ.പി.പ്രവീൺ; താങ്കളുടെ ഈ ദാർശനികതയിലൂന്നിയ ഉൾക്കാഴ്ചയും നെഞ്ചിടിപ്പേറ്റുന്ന ചങ്കുറപ്പും തന്നെയാണ് ലോകജനതയുടെ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും…

Leave a Comment

Your email address will not be published. Required fields are marked *