തന്റെ ജീവിതത്തിലേക്ക് എല്ലാ ഭാഗ്യവും വരുന്നത് തന്റെ ഭാര്യ കടന്നു വന്നതോടെയാണ്…ബിനു അടിമാലി…
മലയാളികള്‍ക്ക് സുപരിചിതനാണ് ബിനു അടിമാലി. മിമിക്രി വേദികളിലൂടെയാണ് ബിനു അടിമാലി സിനിമയിലെത്തുന്നത്. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായ ബിനു അടിമാലി ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് താരമായി മാറിയ ബിനു അടിമാലി നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചു. കുടുംബ പ്രേക്ഷർക്ക് സുപരിചിതനാണ് ബിനു അടിമാലി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് ബിനു ജീവിത വിജയം നേടിയത്…ഇപ്പോള്‍ സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമാണ് ബിനു അടിമാലി. സിനിമയിലെന്നത് പോലെ തന്നെ സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമാണ് ബിനു അടിമാലി. തന്റെ കൗണ്ടറുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ബിനു അടിമാലി.
ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും പ്രണയ വിവാഹത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ബിനു അടിമാലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിനു അടിമാലി മനസ് തുറന്നത്. പ്രണയ വിവാഹമായിരുന്നു ബിനു അടിമാലിയുടേത്. തന്റെ ജീവിതത്തിലേക്ക് എല്ലാ ഭാഗ്യവും വരുന്നത് തന്റെ ഭാര്യ കടന്നു വരുന്നതോടെയാണെന്നാണ് ബിനു അടിമാലി പറയുന്നത്. ”പ്രണയിച്ചാണ് വിവാഹം കഴിക്കുന്നത്. വിളിച്ചപ്പോള്‍ തന്നെ ഇറങ്ങി വന്നു. എന്റെ ജീവിതത്തില്‍ സീരിയസ്‌നെസ്സ് ഇല്ലാതിരുന്നതാണ്. വാടകവീട്ടില്‍ ആയിരുന്നു താമസം. അവള്‍ വന്ന ശേഷം എന്റെ ജീവിതം ആകെ മാറി മറിഞ്ഞു” എന്നാണ് താരം പറയുന്നത്.
പെണ്ണിനെ ഇറക്കി കൊണ്ടോയപ്പോള്‍ വലിയ ഇഷ്യൂസ് ഒക്കെ ആയി. കുഞ്ഞമ്മയുടെ വീട്ടിലേക്ക് ആണ് അവളേം കൊണ്ട് പോകുന്നത്. അവിടെ നിന്നുമാണ് നമ്മുടെ ജീവിതം മാറുന്നത് എന്ന് വേണം എങ്കില്‍ പറയാം. പെയിന്റിങ് പണിക്ക് ഞാന്‍ പോയി തുടങ്ങുന്നത് അവിടെ നിന്നുമാണെന്നും താരം പറയുന്നു. എന്നാല്‍ ഞാന്‍ വന്നതുകൊണ്ടാണല്ലോ പെയിന്റിങ് പണിക്ക് പോകേണ്ടി വന്നത് എന്ന് അവള്‍ പറഞ്ഞിരുന്നുവെന്നും ബിനു ഓര്‍ക്കുന്നത്. എന്നാല്‍ ആ സമയത്താണ് നിറയെ പരിപാടികള്‍ വന്നു തുടങ്ങി്. അന്ന് മുതല്‍ ഇന്നോളം വലിയ കഷ്ടപ്പാടുകള്‍ ഇല്ലാതെ പോവുകയാണെന്നും താരം പറയുന്നു.
സ്റ്റാര്‍ മാജിക്കില്‍ പറയുന്ന തമാശകളിലെ ബോഡി ഷെയ്മിംഗിന്റെ പേരില്‍ നിരന്തരമായ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട് ബിനു അടിമാലിയ്ക്ക്. എന്നാല്‍ സ്റ്റാര്‍മാജിക്കില്‍ നടക്കുന്നത് ബോഡി ഷെയ്മിംഗ് ആണ് എന്ന് പറയാന്‍ ആകില്ലെന്നാണ് ബിനു പറയുന്നത്. അങ്ങനെ ആണെങ്കില്‍ ചാക്യാര്‍ കൂത്തൊന്നും കാണാന്‍ ആകില്ലെന്നാണ് ബിനു അടിമാലിയുടെ അഭിപ്രായം.