അമ്മയാണ് തന്റെ ബ്യൂട്ടി സീക്രട്ടുകൾക് പിന്നിൽ ..ശ്രുതി രജനികാന്ത് 

അമ്മയാണ് തന്റെ ബ്യൂട്ടി സീക്രട്ടുകൾക് പിന്നിൽ ..ശ്രുതി രജനികാന്ത്

 

പൈങ്കിളി ആയും കിളിക്കൊഞ്ചലും എല്ലാമായി പ്രേക്ഷകരുടെ എല്ലാം ഉള്ളിൽ ഇടംനേടിയ താരമാണ് ശ്രുതി രജനീകാന്ത്..പത്ര പ്രവർത്തക ആയാണ് തന്റെ കരിയർ താരം തുടങ്ങിയത്. എന്നാൽ ഇന്ന് ശ്രുതി പത്രത്താളുകളിൽ സെലിബ്രിറ്റി ആയി തിളങ്ങി കൊണ്ടിരിക്കുകയാണ്.. ചക്കപ്പഴം എന്ന സീരിയലിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ജനങ്ങൾ അത്രയധികം നെഞ്ചിലേക്ക് കൊണ്ടുനടന്നത്.. ഒട്ടും കൃത്രിമത്വമില്ലാതെയുള്ള അഭിനയം.. നല്ല ഹൈ എനർജിയും ആണ് ശ്രുതിക് ഉള്ളത്.. ഇതുതന്നെയാണ് ചക്ക പഴത്തിന് ആ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നത്

 

അമ്പലപ്പുഴകാരിയാണ് ശ്രുതിയുടെ അമ്മ.. അമ്മ ലേഖ ഒരു ബ്യൂട്ടീഷൻ ആണെങ്കിൽ സൗന്ദര്യസംരക്ഷണത്തിൽ അല്പം മടിയുള്ള കൂട്ടത്തിലായിരുന്നു നമ്മുടെ ശ്രുതി.. ഞാൻ പൊതുവേ നമ്മുടെ ചർമത്തിന് ആണെങ്കിലും മുടിക്ക് ആണെങ്കിലും അതിന്റെ തായ ശ്വസനത്തിനായി വിടുന്ന ആളാണ്. അമ്മ ഒരുപാട് ബ്യൂട്ടി ടിപ്പുകൾ എല്ലാം പറഞ്ഞുതരും. പക്ഷേ എനിക്ക് ഭയങ്കര മടിയാണ് അതൊക്കെ ചെയ്യാൻ.. ചക്കപ്പഴം തുടങ്ങിയ ശേഷമാണ് ഞാൻ ഇതിലൊക്കെ ശ്രദ്ധിക്കാൻ തുടങ്ങിയത്.. അമ്മയുടെ ചില ടിപ്പൊക്കെ പ്രയോഗിക്കാറുണ്ട്.. മുഖത്ത് ആഴ്ചയിലൊരിക്കൽ ഞാൻ കസ്തൂരിമഞ്ഞൾ പുരട്ടും.. വീട്ടിൽ തന്നെ ഇതെല്ലാം ഉള്ളതിനാൽ അമ്മ അതൊക്കെ ഉണക്കിപ്പൊടിച്ച് സൂക്ഷിച്ചു വക്കും..ഈ കസ്തൂരി മഞ്ഞൾ നേരിട്ട് പുരട്ടാൻ പറ്റില്ല..അതുകൊണ്ട് തൈരിലോ തേനിലോ എല്ലാം ആണ് പുരട്ടുന്നത്… കുറച്ച് സമയം കഴിഞ്ഞാണ് ഇത് വാഷ് ചെയ്യേണ്ടത്… ഇതിനു നമ്മുടെ മുഖത്ത് വരുന്നചെറിയ രോമങ്ങൾ കളയാൻ ഉള്ള കഴിവ് ഉണ്ട്..മുഖത്തിന് നിറവും അതേപോലെതന്നെ തിളക്കവും നൽകാൻ സാധിക്കും ഇതിനു… മുഖക്കുരു വരുമ്പോൾ നമ്മൾ ഒരിക്കലും അത് കുത്തി പൊട്ടിക്കരുത്..നമുക്ക് ആ കുരു പോയതിനുശേഷം കറുത്ത പാടുകൾ അവശേഷിപ്പിക്കാൻ ഇത് കാരണമാകും.. മെഡിക്കൽ ഫെയ്സ് വാഷ് ആണ് രണ്ടുനേരം മുഖം കഴുകാൻ ഉപയോഗിക്കുന്നത്.. രാവിലെ എണീറ്റ ശേഷവും രാത്രി കിടക്കുന്നതിനു മുൻപും ആണ് മുഖം ഇങ്ങനെ വാഷ് ചെയ്യുന്നത്..

പൈങ്കിളിയുടെ റോളിനു വേണ്ടി ഞാൻ മേക്ക് അപ് യൂസ് ചെയ്യാറില്ല..ആദ്യമൊക്കെ മേക്കപ്പ് ചെയ്യുമായിരുന്നു..അപ്പോഴെല്ലാം എന്റെ ഫേസ് വല്ലാതെ ആകുന്നതു പോലെ തോന്നി..ഒടുവിൽ ഡയറക്ടർ തന്നെ പറഞ്ഞു മേക്കപ്പ് വേണ്ട എന്ന്..കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ മുഖത്ത് മോയിസ്ചറൈസർ പുരട്ടിയശേഷം ടാൽക്കം പൗഡർ ഇടുമായിരുന്നു.. ഇപ്പോൾ മോയ്സ്ചറൈസർ നു പകരം പിന്നീട് പകരം ഫൗണ്ടേഷൻ ആണ് ഉപയോഗിക്കുക.. ചുണ്ടിൽ ലിപ്ഗ്ലോസ്..രാവിലെ എട്ടുമണിക്ക് ആണ് ഷൂട്ടെങ്കിൽ 15 മിനിട്ടു മുന്നേ മേക്കപ്പ് തുടങ്ങിയാൽ മതി…ഓരോ സീനും ടചപ്പ് ചെയ്യുന്ന പരിപാടി പോലുമില്ല..

ഹെവി മേക്കപ്പ് ഒക്കെ ഇടുമ്പോൾ അത് കളയാനായി ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കും. വെളിച്ചെണ്ണ കടയിൽ നിന്നും ഞങ്ങൾ വാങ്ങാറില്ല. വീട്ടിൽ തന്നെയാണ് തേങ്ങ ഉണക്കി കൊപ്രയാക്കി അടുത്തുള്ള കടയിൽ കൊടുത്ത് ആട്ടിയെടുക്കുന്നത്.. ശ്രുതി രജനീകാന്ത് പറയുന്നു

Leave a Comment

Your email address will not be published.