അമ്മയ്ക്ക് ഇപ്പോഴും സ്വീറ്റ് 17 ആണ്…. താര കല്യാൺ.
താര കല്യാൺ എന്ന നർത്തകിയെ നമ്മൾ മലയാളികൾക്കെല്ലാം വളരെയേറെ പരിചയമാണ്. സീരിയലുകളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും എല്ലാം താരം വളരെയധികം സജീവമായി നമുക്കിടയിൽ നിൽക്കുന്നു.. താരത്തിന്റെ മകൾ സൗഭാഗ്യയും മികച്ച ഒരു നർത്തകിയാണ്.. ടിക്‌റ്റോക് ലൂടെയും റീൽസിലൂടെയും സൗഭാഗ്യ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്..താര കല്യാണിന് ഒരു യൂട്യൂബ് ചാനലും ഉണ്ട്.. തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി താര ഷെയർ ചെയ്യാറുണ്ട്.. അടുത്തിടെയാണ് താരക്ക് ഒരു സർജറി കഴിയുന്നത്.. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ട് നടത്തിയ പരിശോധനയിലാണ് താരക്ക് തൈറോയ്ഡ് ഉള്ളതായി കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർ പറയുകയായിരുന്നു. അങ്ങനെയാണ് താരയെ ഓപ്പറേഷനായി കയറ്റുന്നത്. രാവിലെ 8. 30ന് ശസ്ത്രക്രിയക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് 8 ന് ആണ് ശസ്ത്രക്രിയ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയത്. അത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയ ആയിരുന്നെന്നും സൗഭാഗ്യ പറഞ്ഞു..
താരയുടെ അമ്മ, മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി സുബ്ബലക്ഷ്മിയും പ്രിയങ്കരിയാണ്. സൗഭാഗ്യയുടെ യൂട്യൂബ് വിഡിയോകളിലൂടെയും മറ്റും കഴിഞ്ഞ കുറെ നാളുകളായി ഇവരുടെയെല്ലാം വിശേഷങ്ങൾ തുടർച്ചയായി പ്രേക്ഷകർ അറിയാറുണ്ടായിരുന്നു…സൗഭാഗ്യയുടെ വിവാഹ ശേഷം ഒറ്റയ്ക്കാണ് താര താമസിക്കുന്നത്. താരയുടെ അമ്മ സുബ്ബലക്ഷ്മിയും മറ്റൊരിടത്തു ഒറ്റയ്ക്കാണ് കഴിയുന്നത്. അർജുന്റെ വീട്ടിലാണ് സൗഭാഗ്യ. എന്തെങ്കിലും പരിപാടികൾക്കും മറ്റുമാണ് ഇവർ ഒന്നിച്ചെത്താറുള്ളത്. അടുത്തിടെ താര കല്യാണും സ്വന്തമായി ഒരു യൂട്യുബ് ചാനൽ തുടങ്ങിയിരുന്നു.
തന്റെ ഒറ്റയ്ക്കുള്ള ജീവിതവും കുടുംബത്തിലെ മറ്റു വിശേഷങ്ങളും ഒക്കെ താര യൂട്യൂബിലൂടെ ഇടയ്ക്ക് പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അമ്മ സുബ്ബലക്ഷ്‍മി അമ്മയുടെ പിറന്നാളിനോട് അനുബന്ധിച്ച് സ്പെഷ്യൽ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് താര കല്യാൺ…’അമ്മയുടെ പിറന്നാൾ ജനുവരി 14 നാണ്. പ്രായം പറയാൻ പറ്റില്ല. അമ്മയ്ക്ക് ഇപ്പോഴും താൻ സ്വീറ്റ് സെവന്റീനിൽ ആണ്. മകരവിളക്ക്. പൊങ്കൽ ഇതൊക്കെ വരുന്ന സമയത്ത് തന്നെയാണ് അമ്മയുടെ പിറന്നാളും വരുന്നത്. ഒരു പ്രാവശ്യം ലക്ഷദീപം, മകരവിളക്ക്, പൊങ്കൽ ഇതെല്ലാം കൂടി ഒരുമിച്ച് വന്നപ്പോഴാണ് അമ്മ പിറന്നാൾ ആഘോഷിച്ചത്. അത്രയും നല്ല ദിവസമാണ് അമ്മ ജനിച്ചത്.
അങ്ങനെയൊരു അമ്മയുടെ മകളായതിൽ അഭിമാനം. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരിൽ പോയി പറയണം. ഇന്നെനിക്ക് ക്ലാസ് ഉണ്ട് അത് കഴിഞ്ഞ് വേണം പോകാൻ. സൗഭാഗ്യക്ക് എന്തെക്കെയോ ആവശ്യങ്ങളുണ്ട്. സൗഭാഗ്യ വരുകയാണെങ്കിൽ സൗഭാഗ്യയെയും സുധാപൂവിനെയും കൊണ്ട് പോകണം,’ എന്ന് പറഞ്ഞാണ് താര കല്യാൺ പറഞ്ഞ് തുടങ്ങുന്നത്.