മമ്മിയായിരുന്നു ഞാനറിയാതെ ആ മത്സരത്തിനു വേണ്ടി ആപ്ലിക്കേഷൻ അയച്ചത്.. മിയ ജോർജ്..

മമ്മിയായിരുന്നു ഞാനറിയാതെ ആ മത്സരത്തിനു വേണ്ടി ആപ്ലിക്കേഷൻ അയച്ചത്.. മിയ ജോർജ്..

 

മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്. ഏതു കഥാപാത്രങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നവരിൽ മുൻനിരയിൽ നിൽക്കുന്ന നായിക കൂടിയാണ് താരം.. മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ ചുരുക്കം ചില നടിമാരിൽ ഒരാളായ മിയയെ ഏറ്റവും ആദ്യമായി നമ്മൾ കണ്ടത് അൽഫോൻസാമ്മ എന്ന സീരിയലിൽ കൂടിയായിരിക്കും. 2010ൽ പുറത്തിറങ്ങിയ ഒരു സ്മാൾ ഫാമിലി എന്ന സിനിമയിൽ കൂടിയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം..

ഈ ചിത്രത്തിനു ശേഷം മിയക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി സിനിമകളിൽ നിരവധി പവർഫുൾ നായികമാരെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു..” ഒരു മെഴുതിരിയുടെ.” ..എന്നു തുടങ്ങുന്ന ഗാനം താരത്തെ കൂടുതൽ പോപ്പുലർ ആക്കി.. മലയാളത്തിൽ തന്നെ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച് ഫലിപ്പിച്ച താരത്തെ തേടി മറ്റു ഭാഷകളിൽ നിന്നും ഓഫറുകൾ വന്നു..

 

അൽഫോൻസാമ്മ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ സീരിയലുകളുടെ ഭാഗമാകുന്നത് താരത്തിന് വെറും 16 വയസ്സുള്ളപ്പോഴാണ്. എന്നാൽ താരത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് എന്ന് പറയുന്നത് 2012 ലെ മിസ് കേരള ഫിറ്റ്നസ് മത്സരത്തിൽ പങ്കെടുത്ത നിമിഷങ്ങളാണ്. ആ വർഷത്തെ കിരീടം ചൂടിയത് മിയ ആയിരുന്നു..

ആ നിമിഷങ്ങളെക്കുറിച്ച് ഓർത്തെടുക്കുകയാണ് ഇപ്പോൾ മിയ. തന്റെ മമ്മിയാണ് ആ മത്സരത്തിൽ തന്നെ പങ്കെടുപ്പിച്ചത് എന്നാണ് ഇപ്പോൾ മിയ പറയുന്നത്. എന്നോട് ഒന്നും പറയാതെയും ചോദിക്കാതെയുമാണ് മമ്മിയത് ചെയ്തത്. അവതാരകൻ എം ജി ശ്രീകുമാർ ആ നേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം പ്രതികരിച്ചത്..

ഒരു ദിവസം ന്യൂസ് പേപ്പറിൽ മിസ് കേരളം ഫിറ്റ്നസ് എന്നൊരു ബ്യൂട്ടി പേജന്റ് കണ്ട് മമ്മിയാണ് അതിലേക്ക് ആപ്ലിക്കേഷൻ ഒക്കെ അയക്കുന്നത്. അതിൽ നിന്നും സെലക്ട് ആയി എന്ന് ലെറ്റർ വന്നതിനുശേഷം ആണ് മമ്മി ഇക്കാര്യം എന്നോട് പറയുന്നതു പോലും ഇങ്ങനെയൊരു സംഭവം ഉണ്ട് നമുക്ക് കൊച്ചി വരെ പോകാം എന്നൊക്കെ. എന്നാൽ മമ്മി എന്തു പണിയാ കാണിച്ചേ ഞാൻ വരില്ല എന്നൊക്കെ പറഞ്ഞു ഇരിക്കുകയായിരുന്നു..പിന്നീട് മമ്മി നിർബന്ധിച്ചു കൊണ്ടുപോയി. അങ്ങനെ ആ താല്പര്യത്തിന് പുറത്താണ് അവിടെ എത്തുന്നത്.. ചക്കയിട്ടപ്പോൾ മുയൽ ചത്തു എന്നു പറഞ്ഞതുപോലെ ഫൈനൽ ഫൈവിലേക്ക് ഞാൻ സെലക്ട് ആയി. ഫൈനൽ റൗണ്ടിൽ ചോദ്യങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് ആദ്യ റണ്ണറപ്പിനെയും എല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് അത് കിട്ടിയാൽ കൊള്ളാം എന്ന് തോന്നുന്നത്. അതുവരെ അങ്ങനെയൊന്നും ഉണ്ടായില്ല. അങ്ങനെ അത് കിട്ടുകയും ചെയ്തു. മിയ പറഞ്ഞു.. വിക്രം നായകനായി എത്തിയ കോബ്രയാണ് മിയയുടെ അവസാനമായി ഇറങ്ങിയ ചിത്രം..

Leave a Comment

Your email address will not be published.