അനിയത്തി എന്നേക്കാൾ വെളുത്തതിനാൽ സ്ഥിരമായി എന്നെ ഇരുണ്ട നിറത്തിൻ്റെ പേരിൽ താരതമ്യം ചെയ്യാറുണ്ട് ജുവൽ മേരി…….
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജുവൽ മേരി. അവതാരിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു നടി എന്ന നിലയിലും താരം പേരെടുത്തിട്ടുണ്ട്. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഡിഫോര്‍ ഡാന്‍സിലൂടെയാണ് ജുവല്‍ മേരി അവതാരക എന്ന നിലയില്‍ ശ്രദ്ധ നേടുന്നത്. ഈ സമയത്താണ് പത്തേമാരിയിലേക്കുള്ള അവസരം താരത്തെ തേടിയെത്തുന്നത്. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നാലെ നിരവധി സിനിമകളിലും അഭിനയിച്ചു ജുവല്‍. പാപ്പനിലാണ് ജുവല്‍ മേരി അവസാനമായി അഭിനയിച്ചത്. ക്ഷണികം ആണ് പുതിയ സിനിമ. അവതാരക എന്ന നിലയിലും സജീവമായി തന്നെ ജുവല്‍ ഉണ്ട്.
ഇപ്പോള്‍ ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയാണ് ജുവല്‍. കഴിഞ്ഞ രണ്ട് സീസണുകളായി ജുവല്‍ തന്നെയാണ് ഷോയുടെ അവതാരക. അഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച ജുവല്‍ താനൊരു ഗായിക കൂടിയാണെന്ന് സ്റ്റാര്‍ സിംഗറിലൂടെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. യുട്യൂബ് ചാനലില്‍ താന്‍ ആലപിച്ച കവര്‍ സോംഗുകളും ജുവല്‍ പങ്കുവച്ചിട്ടുണ്ട്.ടെലിവിഷന്‍ അവതാരകയായും സിനിമ നടിയായുമായ താരം റിയാലിറ്റി ഷോയുടെ തിരക്കുകളിലാണ്.താര മിപ്പോൾ
ഇപ്പോഴിതാ ഇരുണ്ട നിറത്തിന്റെ പേരില്‍ കുട്ടിക്കാലത്തും ഇപ്പോഴും നേരിട്ടിട്ടുള്ള അപമാനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ജുവല്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ജുവല്‍ മേരി മനസ് തുറന്നത്.
ഞാന്‍ ഇന്ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ ഒരുപാട് ഡോക്ടര്‍ വരെ ചോദിച്ചിട്ടുണ്ട് ഗ്ലൂട്ടാതയോണ്‍ തരട്ടെ, വെളുപ്പിക്കട്ടെ വെളിപ്പിക്കട്ടെ എന്ന്. പക്ഷെ ഞാന്‍ വേണ്ടാ വേണ്ടാന്ന് പറയുമെന്നാണ് ജുവല്‍ പറയുന്നത്. എനിക്ക് എന്റെ സ്കിന്‍ ടോണ്‍ ഇഷ്ടമാണെന്നും ജുവല്‍ വ്യക്തമാക്കുന്നു. അതേസമയം താന്‍ ചെറുപ്പത്തില്‍ ഇതിലും ഡാര്ക്കായിരുന്നുവെന്നാണ് ജുവല്‍ പറയുന്നത്. വീട്ടിലിരിക്കില്ലായിരുന്നു. വെയിലത്ത് കളിച്ച് നടക്കുന്നതില്‍ നല്ല ടാന്‍ ആയിരുന്നുവെന്നാണ് ജുവല്‍ പറയുന്നത്.
എന്റെ അനിയത്തി കുറേക്കൂടി വെളുത്തിട്ടാണ്. അപ്പോള്‍ ബന്ധുക്കളായ ബന്ധുക്കളും പള്ളിയിലുള്ളവരും നാട്ടുകാരുമൊക്കെ വന്നിട്ട് എന്റെ അമ്മയെ വധിക്കുമായിരുന്നുവെന്നാണ് ജുവല്‍ ഓര്‍ക്കുന്നത്. അന്ന് ഞാന്‍ ഭയങ്കര സ്കിന്നിയായിരുന്നു. ആ പ്രായത്തില്‍ മെലിഞ്ഞതിന്റ പേരിലായിരുന്നു ബോഡി ഷെയ്മിംഗ് എങ്കില്‍ ഇപ്പോഴത് റിവേഴ്സായി എന്ന് മാത്രമെന്നാണ് താരം ബോഡി ഷെയ്മിംഗുകളെക്കുറിച്ച് പറയുന്നത്.
ആ സമയത്ത് അമ്മയുടെ അടുത്ത് വന്ന് ഈ കുട്ടിയെന്താ ഇങ്ങനെയിരിക്കുന്നത്? ഇതിന്റെ മുഖത്തെന്തെങ്കിലും തേച്ച് കൊടുക്കൂ, ഇതിനൊന്നും തിന്നാന്‍ കൊടുക്കുന്നില്ലേ? എന്നൊക്കെ പറഞ്ഞ് അമ്മയെ ടോര്‍ച്ചര്‍ ചെയ്യുമായിരുന്നുവെന്നാണ് ജുവല്‍ മേരി ഓര്‍ക്കുന്നത്. അനിയത്തി വെളുത്തതായതിനാല്‍ അതിന്റെ പേരില്‍ ഒരുപാട് താരതമ്യം ചെയ്യലുകളുണ്ടായിരുന്നു എന്നും ജുവല്‍ ഓര്‍ക്കുന്നുണ്ട്.
അതേ സമയം മഴവിൽ മനോരമയിലെ പ്രമുഖ പരിപാടിയായ റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയുടെ പ്രൊഡ്യൂസറായ ചങ്ങനാശ്ശേരി സ്വദേശി ജെൺസൺ സക്കറിയയാണ് ജുവൽ മേരിയെ ജീവിതസഖിയാക്കിയത്.