ഡിവോഴ്സിന് ശേഷം മകൻ എന്റെ കൂടെയാണ്..ഒരിക്കൽപോലും അച്ഛനെപ്പറ്റി അവനോട് കുറ്റങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.. മരിയ ഡോമിനിക്..

ഡിവോഴ്സിന് ശേഷം മകൻ എന്റെ കൂടെയാണ്..ഒരിക്കൽപോലും അച്ഛനെപ്പറ്റി അവനോട് കുറ്റങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.. മരിയ ഡോമിനിക്..

 

 

നമ്മുടെ സമൂഹത്തിൽ മാത്രം പൊതുവേ കണ്ടുവരുന്ന പ്രവണതയാണ് ഡിവോഴ്സ് ആയി തല്ലി പിരിഞ്ഞവർ എപ്പോഴും സങ്കടപ്പെട്ട് ഇരിക്കണം…പെൺകുട്ടികളാണെങ്കിൽ എപ്പോഴും അടങ്ങിയൊതുങ്ങി ഇരിക്കണം.. പുറത്തോട്ട് ഒന്നും പോകാൻ പാടില്ല, നല്ല വേഷങ്ങൾ ധരിക്കാൻ പാടില്ല, ഇതിനെയെല്ലാം പൊളിച്ചെഴുതി കൊണ്ടുവന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആയ മരിയ ഡൊമിനിക്..

 

കുടുംബം എന്നാൽ അച്ഛൻ അമ്മ കുട്ടികൾ എന്ന ഒരു സങ്കല്പമാണ് പൊതുവേ ഉണ്ടാക്കി വെച്ചിരിക്കുന്നത്… രണ്ടു പാരൻഡ് ഉണ്ടാകുമ്പോൾ മാത്രമേ കുടുംബം ഉണ്ടാകുന്നുള്ളു എന്ന ഒരു ധാരണയാണ് കുട്ടികളെയും പലരും പഠിപ്പിക്കുന്നത്. അമ്മ കുട്ടി എന്ന ഒരു സങ്കൽപം കുടുംബം അല്ല എന്നൊക്കെയാണ് കുട്ടികൾ വരെ ധരിച്ചുവച്ചിരിക്കുന്നത്. അത് തീർത്തും തെറ്റാണ്. അങ്ങനെ തെറ്റായ സന്ദേശങ്ങൾ കുട്ടികളെ പഠിപ്പിക്കരുത്….

ഞാൻ ഒരു ഡിവോഴ്സ് ആണ്. പക്ഷേ ഞാനും മകനും ഒത്തുള്ള ജീവിതത്തിൽ ഞാൻ വളരെയധികം ഹാപ്പിയാണ്… എന്നിരുന്നാലും മകൻ ചോദിക്കാറുണ്ട് നമ്മൾ എന്താ ഒരുമിച്ച് അല്ലാത്തത് എന്ന്… വളരെ സ്നേഹത്തോടെ അവനോട് പറയും… അച്ഛനും അമ്മയും ഒരുമിച്ച് ആയിരുന്നപ്പോൾ ഹാപ്പി അല്ലായിരുന്നു എന്ന്.. അതുകൊണ്ട് വേറെ വേറെ താമസിക്കാം എന്ന് കരുതി.. അതുകൊണ്ട് ഇപ്പോൾ മോൻ ഹാപ്പി ആണല്ലോ.. അമ്മയും ഹാപ്പിയാണ്. വല്ലപ്പോഴും മോന്റെ അച്ഛനെ കാണുമ്പോൾ മോനും ഹാപ്പിയാണ്. അപ്പോൾ അതല്ലേ നല്ലത് എന്ന് ഞാൻ അവളോട് ചോദിച്ചു.. അപ്പോൾ അവൻ അതേ എന്നു പറഞ്ഞു… പൊതുവെ കണ്ടുവരുന്ന സംഗതിയാണ് ഡിവോഴ്സ് ആയി കഴിഞ്ഞാൽ സ്വന്തം ഭർത്താവിനെ കുറിച്ച് മകനോട് ഒരുപാട് കുറ്റങ്ങൾ പറഞ്ഞു കൊടുക്കുന്നത്.. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല… എന്തൊക്കെയായാലും അവന്റെ പപ്പയല്ലേ..ഓരോന്ന് പറഞ്ഞ് ആ കുഞ്ഞു മനസ്സിനെ ഞാൻ വിഷമിപ്പിക്കേണ്ട ആവശ്യമില്ലല്ലോ… അവന്റെ പപ്പ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ അവന് ഇച്ചിരി സങ്കടം ഉണ്ടായി. പിന്നീട് അതും ശരിയായി…

വിവാഹം എന്നത് ഒരു സങ്കൽപ്പമാണ്. നമ്മൾ അതിൽ ഹാപ്പി ആയിരിക്കണം. ഒരു വിവാഹം കൊണ്ട് നമ്മൾ ദുഃഖം ആണ് ഉള്ളത് എങ്കിൽ ആ ഒരു വിവാഹത്തിന് അർത്ഥമില്ലല്ലോ.. പൊതുവേ ഉള്ള ധാരണയാണ് ഡിവോഴ്സ് ആയി കഴിഞ്ഞാൽ സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണം എന്നത്.. ഞാൻ അത്തരക്കാരിയല്ല. എനിക്ക് എന്റെ സന്തോഷങ്ങൾ വലുതാണ്.. എന്റെ മകന്റെ സന്തോഷങ്ങളും വലുതാണ്… എന്നുകരുതി പണ്ടുള്ളവർ പറയുന്നതുപോലെ മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന രീതി ശരിയല്ല. നമ്മൾ നമുക്ക് കൂടി സമയം കണ്ടെത്തണം. നമുക്ക് കൂടി ജീവിക്കാൻ നമ്മൾ പഠിക്കണം..

Leave a Comment

Your email address will not be published. Required fields are marked *