ഓണത്തിന് കിട്ടിയ വിത്യസ്തമായ ഓണ കേക്കിനെ പറ്റി പ്രിയതാരം നാദിർഷ !!  

ഓണത്തിന് കിട്ടിയ വിത്യസ്തമായ ഓണ കേക്കിനെ പറ്റി പ്രിയതാരം നാദിർഷ !!

 

ഗായകൻ, സംവിധായകൻ, അഭിനേതാവ്, ടെലിവിഷൻ അവതാകരകൻ എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് നാദിർഷാ. മിമിക്രിയിൽ നിന്നും സിനിമയിലേക്കെത്തിയവരിലൊരാ ളാണ് ഇദ്ദേഹം. അഭിനയത്തിലൂടെ തുടക്കം കുറിച്ച് സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ സജീവമായിരുന്നപ്പോഴും ചാനൽ

പരിപാടികളിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്.

പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് നാദിർഷാ അറിയപ്പെടുന്നത്.. താരത്തിന്റെ ജീവിത കഥ വളരെ കൗതുകകരമാണ്.

മലയാള സിനിമയിൽ അദ്ദേഹം നിരവധി സഹകഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് .അദ്ദേഹം പിന്നണി ഗാനങ്ങൾ ആലപിച്ചും വരികൾ എഴുതിയും സംഗീതത്തിലും കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

 

2015ൽ പുറത്ത് ഇറങ്ങിയ അമർ അക്ബർ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിർഷാ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ അണിനിരന്ന ചത്രം വൻ വിജയമായിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷനും വൻ വിജയമായിരുന്നു. മേരാനാം ഷാജിയാണ് നാദിർഷാ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. കേശു ഈ വീടിന്റെ നാഥൻ ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത് ചിത്രം ദിലീപായിരുന്നു നായകൻ. 2021 ഡിസംബർ 31 ന് ഒടിടിയിലാണ് സിനിമ എത്തിയത്.

 

ഇപ്പോഴിതാ, നടനും, സംവിധായകനുമായ നാദിർഷ പങ്കുവെച്ച ഓണസദ്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. തനിക്ക് സമ്മാനമായി ലഭിച്ച ഓണസദ്യയുടെ ചിത്രമാണ് നാദിർഷ പങ്കുവെച്ചത്. ഓണസദ്യ കഴിക്കുന്ന ചിത്രത്തോടൊപ്പം, ഓണസദ്യ സമ്മാനമായി നൽകിയവർക്ക് നന്ദി അറിയിക്കുകയും, അതിനൊപ്പം നാദിർഷ എഴുതിയ കുറിപ്പും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇത് ഒരു സാധാരണ ഓണസദ്യ അല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

 

കണ്ടാൽ, എല്ലാ വിഭവങ്ങളും ഉള്ള ഒരു ഓണസദ്യയായി ആണ് നമുക്ക് നാദിർഷ പങ്കുവെച്ച ചിത്രത്തെ കാണാൻ സാധിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ ഇത് ‘ഡിആർ ബേക്കേഴ്സ്’ എന്ന സ്ഥാപനം നാദിർഷയ്ക്ക് സമ്മാനിച്ച കേക്ക് ആണ്. തനിക്ക് ഓണാശംസകൾ നേർന്നുകൊണ്ട് ‘ഡിആർ ബേക്കേഴ്സ്’ സമ്മാനിച്ച ഈ കേക്കിന്റെ ചിത്രങ്ങളാണ് നാദിർഷ പങ്കിട്ടിരിക്കുന്നത്. അപ്പോഴാണ് യഥാർത്ഥ ഓണസദ്യ അല്ല എന്നും, ഇത് ഒരു കേക്ക് ആണെന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

“പല രൂപത്തിലുള്ള കേക്കുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഓണസദ്യ പോലൊരു കേക്ക് ആദ്യമായിട്ടാ. ചോറും, കറികളും, പപ്പടോം, പഴോം ഒക്കെ കേക്ക് ഉണ്ട്,” എന്ന അടിക്കുറിപ്പിലാണ് നാദിർഷ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. അതോടൊപ്പം തനിക്ക് ഈ കേക്ക് സമ്മാനിച്ച ‘ഡിആർ ബേക്കേഴ്സ്’ ഉടമ ജലീലിന് നാദിർഷ നന്ദി അറിയിക്കുകയും ചെയ്തു.

 

 

ഈശോയാണ് ഇനി പുറത്ത് വരാനുള്ള നാദിർഷയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ

വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ചില ക്രിസ്തീയ സംഘടനങ്ങൾ രംഗത്ത് വന്നിരുന്നു. എന്നാൽ പേരിൽ മാറ്റമില്ലെന്നും നാദിർഷാ വ്യക്തമാക്കിയിരുന്നു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.

Leave a Comment

Your email address will not be published.