മകൾക്ക് അങ്ങനെ അഭിനയിക്കാൻ താല്പര്യം ഇല്ല.. റീൽസ് ചെയ്യാൻ തന്നെ വരുന്നത് ഞാൻ നിർബന്ധിച്ചിട്ടാണ്. നിത്യാദാസ്..

മകൾക്ക് അങ്ങനെ അഭിനയിക്കാൻ താല്പര്യം ഇല്ല.. റീൽസ് ചെയ്യാൻ തന്നെ വരുന്നത് ഞാൻ നിർബന്ധിച്ചിട്ടാണ്. നിത്യാദാസ്..

 

ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ട ഒരു നായികയായി മാറുക എന്നുള്ളത് എല്ലാവർക്കും കിട്ടിയിട്ടുള്ള ഭാഗ്യമല്ല.. എന്നാൽ അത്തരത്തിലൊരു ഭാഗ്യം സിദ്ധിച്ച നടിയാണ് നിത്യ ദാസ്.. തുടക്കചിത്രം തന്നെ ദിലീപിന്റെ കൂടെയായിരുന്നു. അതും മലയാളത്തിലെ തന്നെ ഏറ്റവും ചിരിപ്പടമായ ബ്ലോക്ക് ബസ്റ്റർ ചിത്രം ഈ പറക്കും തളിക.. ഈ സിനിമയിലെ ബസന്തി എന്ന വേഷവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു..

എന്നാൽ ഈ പറക്കും തളിക എന്ന സിനിമയുടെ വിജയത്തിന് ശേഷം അധികം സിനിമകളിൽ ഒന്നും അതേപോലെ തിളങ്ങാൻ നിത്യക്ക് കഴിഞ്ഞില്ല.. പിന്നീട് വിവാഹം കഴിഞ്ഞു പോയതോടെ നിത്യ ദാസിനെക്കുറിച്ച് കുറേക്കാലത്തേക്ക് യാതൊരു വിവരവും ഇല്ലാതെയായി.. പിന്നീട് തമിഴിലും തെലുങ്കിലും സീരിയലുകളിൽ ഒക്കെ നിത്യ പ്രത്യക്ഷപ്പെടാൻ തുടങ്ങി.. പ്രണയ വിവാഹമായിരുന്നു നിത്യയുടെത്.. അരവിന്ദ് സിംഗ് ജംവാൾ ആയിരുന്നു നിത്യയുടെ ഭർത്താവ്. രണ്ടു മക്കളാണ് നീത്യക്കുള്ളത്.. മൂത്തമകൾ നൈന.. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നിത്യക്ക് റീൽസിൽ ഒപ്പം കൂടെയുള്ളത് തന്റെ മകൾ നൈനയാണ്..

ഇപ്പോൾ നീണ്ട 15 വർഷത്തിനുശേഷം വീണ്ടും സിനിമയിലേക്ക് സജീവമാകാൻ ഒരുങ്ങുകയാണ് നിത്യ ദാസ്.. 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമാകുമ്പോൾ നിത്യയെ തേടി എത്തിയത് നായിക വേഷം തന്നെയാണ്.. പള്ളി മണി എന്നാണ് ചിത്രത്തിന്റെ പേര്. ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ വി അനിൽ എഴുതി അനിൽ കുമ്പഴ സംവിധാനം ചെയ്ത സൈക്കോത്രില്ലർ ചിത്രമാണ് ഇത്. ചിത്രത്തിൽ ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ എന്നിവരും മറ്റു മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു..

പള്ളി മണിയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മകൾക്ക് സിനിമയിലേക്ക് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിത്യ. ഇപ്പോൾ താൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. എല്ലാവരും പൊതുവേ ചോദിക്കുന്ന ചോദ്യമാണിത്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം അവളിപ്പോൾ ഒമ്പതാം ക്ലാസിൽ ആയിട്ടുള്ളൂ. ഇപ്പോൾ അതിനുള്ള പ്രായമൊന്നും ആയിട്ടില്ലല്ലോ. റീൽസ് തന്നെ ഞാൻ നിർബന്ധിച്ചിട്ടാണ് അവൾ കൂടെ വന്ന് ചെയ്യുന്നത്.. എനിക്കൊരു ടെൻ കെ ഫോളോവേഴ്സ് ആക്കി തരാമോ എന്ന് ചോദിച്ചു ഞാൻ നോക്കാം എന്ന് പറഞ്ഞു.. ഇപ്പോൾ അവൾക്ക് ഏതാണ്ട് 100 കെ ഫോളോവേഴ്സ് ആയിട്ടുണ്ട്. അവളുടെ ആഗ്രഹം അത്രയേ ഉണ്ടായിരുന്നുള്ളൂ.. നിത്യ ദാസ് പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *