ഇപ്പോഴും വിവാഹിതയാകാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടി നന്ദിനി..

ഇപ്പോഴും വിവാഹിതയാകാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടി നന്ദിനി..

 

മലയാള പ്രേക്ഷകരുടെ എപ്പോഴത്തെയും ഇഷ്ട നടിയാണ് നന്ദിനി. മലയാളത്തിൽ മാത്രമല്ല തമിഴിലും നന്ദിനിക്ക് ഒരുപാട് ആരാധകരുണ്ട്.ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി അഭിനയരംഗത്തേക്കെത്തുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം തന്നെ നായികയായി തിളങ്ങിയിട്ടുള്ള നടിയാണ് കൗസല്യ എന്ന നന്ദിനി. മോഡലിംഗ് രംഗത്ത് നിന്നും 1996 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തില്‍ കൂടിയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴ് തെലുഗ് ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നന്ദിനി മോഹന്‍ലാലിന്റെ നായിക ആയി അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലും മമ്മൂട്ടിക്ക് ഒപ്പം വജ്രം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.അങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ച് മലയാള സിനിമ ലോകത്ത് ശ്രദ്ധ നേടി. തമിഴിലും തെലുങ്കിലും കൗസല്യയെന്ന പേരില്ലാണ് താരം അറിയപ്പെടുന്നത്. ‘കാലമെല്ലാം കാതൽ വാഴ്ക’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. മലയാളം തമിഴ് ടെലിവിഷൻ പരമ്പരകളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്.

പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1998 -ലെ മികച്ച നടിയ്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിനെ തേടിയെത്തി. എക്കാലത്തെയും വിജയ ചിത്രം ആയ സുരേഷ് ഗോപിയുടെ ലേലത്തിലും നായിക നന്ദിനി തന്നെ ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാന്‍, കരുമാടി കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തില്‍ എത്തി.

ഡിസംബർ 30ന് തന്റെ 42ആം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് നന്ദിനി. 42 വയസ്സിലും അതിസുന്ദരിയായിട്ട് തന്നെയാണ് നന്ദിനി ഇരിക്കുന്നത്. പ്രായത്തിന്റെതായ യാതൊരു കോട്ടവും താരത്തിന് വന്നിട്ടില്ല. ഇനിയും വിവാഹം കഴിക്കുന്നില്ലേ എന്നാണ് താരത്തിനോട് മിക്ക ആരാധകരും ചോദിക്കുന്നത്. പ്രണയ നഷ്ടം കൊണ്ടാണോ വിവാഹം കഴിക്കാത്തത് എന്നും ചോദ്യങ്ങളുണ്ട്. വിവാഹം കഴിഞ്ഞതിനുശേഷം ഭർത്താവും കുട്ടികളും ആയി ഇടുങ്ങിയ ഒരു കൂട്ടിനുള്ളിൽ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും ഇപ്പോൾ വളരെയധികം സ്വതന്ത്രമായാണ് നടക്കുന്നതെന്നും അത് നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് താരം മുൻപ് പറഞ്ഞിരുന്നത്.

തന്റേതായ സ്വാതന്ത്ര്യത്തിൽ ഇപ്പോൾ വളരെ സന്തോഷത്തോടെ താൻ ജീവിക്കുന്നതെന്നും, അത് വിവാഹത്തോട് കൂടി നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും, വിവാഹം കഴിച്ചാൽ ഇപ്പോഴുള്ള ഈ സന്തോഷം ഉണ്ടാകും എന്ന് ഉറപ്പില്ല എന്നും താരം തുറന്നു പറഞ്ഞു. വിവാഹം എന്നത് എല്ലാവർക്കും ഒരേപോലെ നടക്കണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ, ചില ആളുകൾ വിവാഹത്തോട് കൂടിയായിരിക്കും സന്തോഷം കണ്ടെത്തുന്നത്, ചിലർ വിവാഹം കഴിക്കാത്തത് കാരണം ആയിരിക്കും സന്തോഷത്തിൽ കഴിയുന്നത് അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണെന്നും താരം തുറന്നുപറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *