സിനിമയിൽ നേരിടേണ്ടിവന്ന റിജക്ഷനുകളെക്കുറിച്ച് നരൻ..
ഒരു മലയാളചലച്ചിത്ര നടനാണ് സുനിൽ കുമാർ എന്ന നരേൻ. ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. സഹനടനായാണ് അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ് സുനിൽ എന്ന പേരു മാറ്റി നരേൻ എന്നാക്കി മാറ്റിയത്.
ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനിൽ ശ്രദ്ധ പിടിച്ചുപറ്റി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകൾ വിളിച്ചോതി. മീരാ ജാസ്മിൻ ആയിരുന്നു നായിക. തുടർന്ന് ശരത്ചന്ദ്രൻ വയനാടിന്റെ അന്നൊരിക്കൽ എന്ന ചിത്രത്തിൽ കാവ്യാ മാധാവന്റെ നായകനായി. ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.
മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തിൽതന്നെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന സുനിൽ വൈകാതെ നരേൻ എന്ന് പേരു മാറ്റി. തമിഴിൽ തുടർന്ന് നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. മിഷ്കിന്റെ അഞ്ചാതെ ആണ് തമിഴിലെ ഏറ്റവും പുതിയ ചിത്രം.
ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ സുനിലിന്റെ താരമൂല്യം ഉയർത്തി.
പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മറ്റ് പ്രമുഖ മലയാളചിത്രങ്ങൾ.
ഈ അടുത്തിറങ്ങിയ വിക്രത്തിലും പ്രധാന വേഷങ്ങളിൽ ഒന്നിൽ നരൻ എത്തിയിരുന്നു. ഇപ്പോൾ ഇതാ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചും തുടക്കകാലത്ത് നേരിട്ട റിജക്ഷനുകളെ കുറിച്ചും മനസ്സ് തുറക്കുകയാണ് നരൻ.. നടൻ ആവുക എന്ന ആഗ്രഹത്തിന് പിന്നാലെ പോയപ്പോൾ നേരിടേണ്ടിവന്ന റിജെക്ഷനുകളെ കുറിച്ചും പിന്നെ ഛായാഗ്രഹണം പഠിക്കാൻ പോയതിനെക്കുറിച്ചും ആണ് നരേൻ മനസ്സ് തുറക്കുന്നത്.. സിനിമാരംഗത്തെ ഒരു പ്രധാന പ്രശ്നം നമ്മുടെ സ്വന്തം ഭാഷയിൽ അല്ലാത്തതിൽ അഭിനയിച്ച ക്ലിക്ക് ആയില്ലെങ്കിൽ പിന്നെ അവിടെ രക്ഷപ്പെടാൻ കഴിയില്ല എന്നതാണ്. പിന്നെ നമ്മളുടെ രൂപം മാറി ഇമേജ് മേക്കർ ഒക്കെ കഴിഞ്ഞു വരേണ്ടി വരുമെന്നും താരം പറയുന്നു.. എന്നെ സംബന്ധിച്ച് എനിക്ക് വീട്ടുകാരുടെ യാതൊരു പിൻബലമോ സിനിമ പാരമ്പര്യമോ യാതൊരു സിനിമക്കാരെ അറിയുകയോ ചെയ്യുമായിരുന്നില്ല..
ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചപ്പോൾ അതിന്റെ സംവിധായകനാണ് മിഷ്കിനോട് എന്റെ കാര്യം പറയുന്നത്.. അങ്ങനെയാണ് മിഷിക്കിന്റെ നായകനാകുന്നത്… ആ സിനിമയുടെ ഷൂട്ടിനായി ആറുമാസമാണ് വേണ്ടിവന്നത്. എനിക്ക് വേറെ ഏത് അവസരം വന്നാലും എടുക്കാൻ കഴിയുമായിരുന്നില്ല.. ഒടുവിൽ ചിത്രം റിലീസ് ആയി. പക്ഷേ തീയേറ്ററിൽ ഉണ്ടായിരുന്നത് വെറും 50 പേർ. എന്നാൽ സിനിമ വരും ദിവസങ്ങളിൽ ചർച്ചയായി. അങ്ങനെ റി റിലീസ് ചെയ്തു.. 125 ദിവസത്തോളം ആ ചിത്രം ഓടി..