പഴയ കലോത്സവ ഓർമകൾ പങ്കിട്ട് നവ്യ നായർ….

പഴയ കലോത്സവ ഓർമകൾ പങ്കിട്ട് നവ്യ നായർ….

 

മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. നവ്യയെ കാണുമ്പോൾ എല്ലാവരിലേക്കും ഓടിയെത്തുന്നത് കൃഷ്ണ ഭക്തയായ ബാലാമണിയുടെ മുഖമാണ്. എത്രതന്നെ മോഡേണായി വന്നാലും നാട്ടിൻ പുറത്തുകാരിയായ നിഷ്കളങ്കയായ ബാലാമണിയെ നവ്യയിൽ കാണാനാണ്

പ്രേക്ഷകർക്ക് ഇഷ്ടം. നവ്യയുടെ കരിയറിൽ തന്നെ വലിയ ബ്രേക്ക് നൽകിയ സിനിമ കൂടിയായിരുന്നു രഞ്ജിത്തിന്റെ നന്ദനം. ഇഷ്ടമായിരുന്നു ആദ്യ സിനിമയെങ്കിലും എല്ലാവരും ഇപ്പോഴും കരുതുന്നത് നന്ദനമാണ് എന്നാണ്. അമ്പതിൽ താഴെ സിനിമകളിൽ മാത്രമാണ് നവ്യ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളത്തിലെല മുൻനിര നായികയാണ് താരം

ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ അരങ്ങേറിയ നടി തുടർന്ന് നിരവധി ശ്രദ്ധേയ സിനിമകളിൽ

മലയാളത്തിൽ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യാ നായർ തിളങ്ങിയിരുന്നു. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമയിൽ കൂടുതൽ അഭിനയിച്ചിരുന്നത്.

നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, കലോത്സവ വേദിയിൽ നിന്നുമാണ് നവ്യ അഭിനയ രംഗത്തേക്ക് എത്തിയത്, കാലങ്ങൾ ഇത്രയും ആയിട്ടും പ്രേക്ഷർക്ക് ഇഷ്ടം

 

ഗൂരുവായൂരപ്പന്റെ ബാലാമണി ആയിട്ടാണ് നവ്യ ഇപ്പോഴും തിളങ്ങുന്നത്, വിവാഹശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന നവ്യ വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു.

 

വിവാഹത്തോടെ സിനിമയിൽ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. ശേഷം ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നവ്യാ നായർ. 2010ൽ ആയിരുന്നു നവ്യയുടെ വിവാഹം സന്തോഷം മേനോൻ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്.

പിന്നീട് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായികയാകുന്ന മലയാള ചിത്രമായ ഒരുത്തീയിലൂടെ ഗംഭീര മടങ്ങി വരവ് നടത്തിയിരുന്നു. താരത്തിന്റെ തിരിച്ചു വരവ് ഏറ്റവും കൂടുതൽ ആഘോഷമാക്കിയത്

കുടുംബപ്രേക്ഷകരായിരുന്നു. . സിനിമയ്ക്ക് പുറമെ വ്യക്തമായ നിലപാടിലൂടെയും നവ്യ കൈയടി നേടാറുണ്ട്.മിനിസ്ക്രീനിലും ഇൻസ്റ്റാഗ്രാമും ഫേസ് ബുക്കും എല്ലാം അടങ്ങുന്ന സോഷ്യൽ മീഡിയയിലും നവ്യ തിളങ്ങുന്ന താരമായി മാറി.തന്റെ ജീവിതത്തിലെ എല്ലാ സുവർണ്ണ മുഹൂർത്തങ്ങളും നവ്യ ആരാധകരുമായി പങ്കുവെക്കുന്നുണ്ടായിരുന്നു. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഈയടുത്ത് നവ്യ ഓണം നേപ്പാളിൽ ആഘോഷിച്ചു ചിത്രങ്ങളും പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഏറ്റവും പുതിയ പോസ്റ്റാണ് ജനശ്രദ്ധ നേടുന്നത്. ഒരു പഴയകാല ഓർമ്മ, ഹൈസ്കൂളിൽ പഠിക്കുമ്പോൾ കലാതിലകം നേടിയ വി ധന്യ എന്ന നവ്യാനായർ എന്ന് തുടങ്ങുന്ന പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്

ബിബി ഹൈസ്കൂൾ നങ്ങ്യാർകുളങ്ങര എന്ന പേരിനൊപ്പം ചിരിയോടെ നിൽക്കുന്ന നവ്യയേയും ചിത്രത്തിൽ കാണാം. നങ്ങ്യാർകുളങ്ങര ബഥനി ബാലികമഠം ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു നവ്യ അന്ന്.

ഈ ചിത്രങ്ങൾ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.

ചിത്രത്തിനു താഴെ ആരാധകരുടെ കൗതുകത്തോടെയുള്ള അന്വേഷണവുമുണ്ട്. ഒപ്പം കലാപ്രതിഭയായ ആ ഗോപീകൃഷ്ണനൊക്കെ എവിടെയാണാവോ? എന്നാണ് ആരാധകർ തിരക്കുന്നത്.

Leave a Comment

Your email address will not be published.