പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ.

പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ.

 

മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് നവ്യാ നായർ. നവ്യയെ കാണുമ്പോൾ എല്ലാവരിലേക്കും ഓടിയെത്തുന്നത് കൃഷ്ണ ഭക്തയായ ബാലാമണിയുടെ മുഖമാണ്. എത്രതന്നെ മോഡേണായി വന്നാലും നാട്ടിൻ പുറത്തുകാരിയായ നിഷ്കളങ്കയായ ബാലാമണിയെ നവ്യയിൽ കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. നവ്യയുടെ കരിയറിൽ തന്നെ വലിയ ബ്രേക്ക് നൽകിയ സിനിമ കൂടിയായിരുന്നു രഞ്ജിത്തിന്റെ നന്ദനം. ഇഷ്ടമായിരുന്നു ആദ്യ സിനിമയെങ്കിലും എല്ലാവരും ഇപ്പോഴും കരുതുന്നത് നന്ദനമാണ് എന്നാണ്. അമ്പതിൽ താഴെ സിനിമകളിൽ മാത്രമാണ് നവ്യ അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളത്തില മുൻനിര നായികയാണ് താരം

ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെ അരങ്ങേറിയ നടി തുടർന്ന് നിരവധി ശ്രദ്ധേയ സിനിമകളിൽ മലയാളത്തിൽ അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യാ നായർ തിളങ്ങിയിരുന്നു. സൂപ്പർ താരങ്ങളുടെയെല്ലാംനായികയായിട്ടാണ് നടി സിനിമയിൽ കൂടുതൽ അഭിനയിച്ചിരുന്നത്.

നിരവധി സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു, കലോത്സവ വേദിയിൽ നിന്നുമാണ് നവ്യ അഭിനയ രംഗത്തേക്ക് എത്തിയത്, കാലങ്ങൾ ഇത്രയും ആയിട്ടും പ്രേക്ഷർക്ക് ഇഷ്ടം.ഗൂരുവായൂരപ്പന്റെ ബാലാമണി ആയിട്ടാണ് നവ്യ ഇപ്പോഴും തിളങ്ങുന്നത്, വിവാഹശേഷം അഭിനയത്തിൽ നിന്നും മാറിനിന്ന നവ്യ വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു.വലിയൊരു ഇടവേളക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി നവ്യർ തിരിച്ചുവന്നത്. ചിത്രത്തിലെ നവ്യയുടെ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടി. രണ്ടാം വരവിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചത്. ഇതിനുശേഷം മറ്റു സിനിമകളിൽ നവ്യയെ കണ്ടിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് നവ്യ. ഇടയ്ക്കിടെ തന്റെ നൃത്ത വീഡിയോകൾ തന്റെ നൃത്ത വീഡിയോകൾ പങ്കുവെച്ച് നവ്യ എത്താറുണ്ട്. അതിനു ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് നവ്യ .മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന നൃത്ത വിദ്യാലയം തുടങ്ങിരിക്കുകയാണ് നവ്യ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിട്ടാണ് വിദ്യാലയം തുടങ്ങിയിരുന്നു.

ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുത്തന്‍ ഫോട്ടോസ് ആണ് വൈറല്‍ ആവുന്നത്. മോഡേണ്‍ ലുക്കിലാണ് പുതിയ ചിത്രത്തില്‍ നടി എത്തിയത്. ഇത് എന്തൊരു മാറ്റം എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നത്. വെള്ള നിറത്തിലുള്ള മോഡേണ്‍ ടോപ്പ് ധരിച്ചാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. വസ്ത്രത്തിന് ഇണങ്ങുന്ന ഒരു കമ്മലും അണിഞ്ഞിട്ടുണ്ട്. പെട്ടെന്ന് നോക്കുമ്പോള്‍ ഇത് നവ്യ തന്നെയാണോ എന്ന് സംശയിച്ചു പോകും.

Leave a Comment

Your email address will not be published. Required fields are marked *