തന്റെ സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ച് നടി നയന എൽസ…
മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയന എൽസ. ജൂൺ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. 2019 ജൂണിൽ കുഞ്ഞി എന്ന കഥാപാത്രമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ തന്നെ മികവുകൾ അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്…താരം അറിയപ്പെടുന്ന ഒരു തെന്നിന്ത്യൻ നടിയും കേരളത്തിൽ നിന്നുള്ള മോഡലുമാണ്. താരം പ്രധാനമായും തമിഴ്, മലയാളം ചലച്ചിത്ര വ്യവസായങ്ങളിൽ പ്രവർത്തിക്കുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് താരം. അനിൽ മാത്യു, ബിനു അനിൽ എന്നിവരാണ് മാതാപിതാക്കൾ. 2017ൽ ഇടി മിന്നൽ പുയൽ കാതൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്.ജോജു ജോർജും ഷെബിൻ ബെൻസണും ഒന്നിച്ചഭിനയിച്ച കളിയാണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. ഡിസംബർ-ടെയിൽ ഓഫ് ലവ്, പ്രാണ തുടങ്ങിയ ജനപ്രിയ മലയാള സംഗീത ആൽബങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴിതാ ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് നയന. മേക്കപ്പ് പ്രൊഡക്ടുകളാണ് ഇതാണ് സൗന്ദര്യം എന്ന ബോധ്യം തുടങ്ങിവെക്കുന്നത്. ഫെയര്‍ ആന്റ് ലവ്‌ലിയൊക്കെ പോലെ. നമ്മുടെ ടെക്‌സ്റ്റ് ബുക്കുകളിലും കാണാം. വെളുത്തത് ഭംഗിയുള്ളതും കറുത്തത് വൃത്തികെട്ടതും. നമ്മള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് അങ്ങനെയാണ്. കളര്‍ അല്ല സൗന്ദര്യം. മുമ്പുണ്ടായിരുന്ന സൗന്ദര്യ സങ്കല്‍പ്പം മാറി വരുന്നുണ്ട്. നേരത്തെ വെളുത്ത നിറം, നീളന്‍ മുടിയൊക്കെയായിരുന്നു. ഇപ്പോള്‍ അങ്ങനെയില്ല. ചുരുളന്‍ മുടിയും ഇരുണ്ട നിറവുമൊക്കെ സൗന്ദര്യമായെന്നും നയന പറയുന്നു…
ആദ്യമായി സോളോ ട്രിപ്പ് പോയത് മാലിദ്വീപിലാണ്. അതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ആ സമയത്ത് എന്റെ ഫോട്ടോഗ്രാഫര്‍ക്ക് ഒരുപാട് പേര്‍ മെസേജ് ചെയ്തു. അവിടെ വര്‍ക്ക് ചെയ്യുന്നതാണ്. സെലിബ്രിറ്റികളുടെ ഫോട്ടോസ് എടുക്കും. അദ്ദേഹത്തിന് അറുപതിലധികം മെസേജുകള്‍ ലഭിച്ചു. നയന ആരുടെ കൂടെയാണ്, കപ്പിള്‍സിന്റെ ചിത്രം എപ്പോഴാണ് പുറത്ത് വിടുന്നത് എന്നൊക്കെ. ഞാന്‍ സോളോ ആണെന്ന് പറഞ്ഞിട്ട് ആര്‍ക്കും ദഹിച്ചിരുന്നില്ലെന്നാണ് നയന പറയുന്നത്.
ഗോസിപ്പാണ് എല്ലാവര്‍ക്കും. ഇത്രയും പേര്‍ നിന്റെ കാര്യത്തില്‍ കണ്‍സേണ്‍ഡ് ആണെന്ന് ഫോട്ടോഗ്രാഫര്‍ കാണിച്ചു തന്നു. ഓ ഇത്രയും പേര്‍ക്ക് എന്നെക്കുറിച്ച് കരുതല്‍ ഉണ്ടല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോഴാണ് എനിക്കത് മനസിലായത്. ഇതൊക്കെ ആരെയാണ് ബോധിപ്പിക്കേണ്ടത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ ഒരുപാട് സന്തോഷം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും നയന പറയുന്നുണ്ട്.