150 കോടിയുടെ ആഡംബര വീടുമായി നയൻതാര…

150 കോടിയുടെ ആഡംബര വീടുമായി നയൻതാര

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് നയൻതാര .ലേഡി സൂപ്പർ സ്റ്റാർ എന്ന താരപദവി നയൻതാരയ്ക്ക് സ്വന്തം. ആ പദവിയ്ക്ക് അനുയോജ്യമായ മറ്റൊരു താരം ഇതുവരെ തെന്നിന്ത്യൻ സിനിമ ലോകത്തില്ല.

മലയാള ചലച്ചിത്രത്തിലൂടെ എത്തിയ നയൻതാര ഇപ്പോൾ തെന്നിന്ത്യൻ കൈയ്യടിക്കി വാഴുന്ന താരമാണ്.
സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് വന്നത്.ആ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ആ താരത്തെ നിരവധി പേർ ശ്രദ്ധിക്കുകയും ചെയ്തു.തുടർന്ന് തമിഴ് തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ നയൻതാര അഭിനയിച്ചു.

ശരത് കുമാറിൻ്റെ ‘അയ്യ’ എന്ന സിനിമയിലൂടെയാണ് താരം തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് രജനികാന്തിൻ്റെ നായികയായി അഭിനയിച്ചു.

ആദ്യ ചിത്രങ്ങൾക്കു ശേഷം ഗ്ലാമറസ് റോളുകളാണ് താരത്തെ തേടിയെത്തിയത്.ഗ്ലാമറസ് റോളുകളിൽ അഭിനയിക്കാൻ മടി കാണിക്കാത്ത താരം നിരവധി സിനിമകളിൽ നിറഞ്ഞുനിന്നു.
തുടർന്ന് നായിക പ്രധാന്യമുള്ള സിനിമകൾ തിരഞ്ഞെടുക്കാൻ തുടങ്ങി. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും നയൻതാരയാണ്. മികച്ച നടിക്കുള്ള ആന്ധ്രാ സർക്കാരിൻ്റെ നന്തിപുരസ്കാരം ലഭിച്ചിട്ടുണ്ട്.


ഇപ്പോഴിതാ ചെന്നൈയിലെ പോഷ് ഏരിയായ പോയസ് ഗാർഡനിൽ താരം വീട്‌ വാങ്ങിയിരിക്കുന്നതാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
4 മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്.
കോടികൾ മുടക്കിയാണ് താരം പുത്തൻവീട് സ്വന്തമാക്കിയിരിക്കുന്നത്.
ചെന്നൈയിലെ വളരെ പ്രസിദ്ധമായ സ്ഥലമാണ് പോയസ് ഗാർഡൻ.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത, സൂപ്പർ സ്റ്റാർ രജനികാന്ത് എന്നിവർക്കും ഇവിടെ വസതികൾ ഉണ്ട് .തമിഴ് നടൻ ധനുഷ് തൻ്റെ സ്വപ്ന ഭവനം നിർമ്മിക്കുന്നതും ഇവിടെയാണ്.

നയൻതാരയുടെ സിനിമാ വിശേഷങ്ങളും വിഘ്നേശ് ശിവനുമായിട്ടുള്ള പ്രണയ വിശേഷങ്ങളും എല്ലാവർക്കും അറിയുവുന്നതാണ്.
നാനും റൗഡി താൻ എന്ന വിഘ്നേശ് ശിവൻ്റെ ചിത്രത്തിൽ നയൻതാര ആയിരുന്നു നായിക. അവിടെ തുടങ്ങിയ സൗഹ്യദം പിന്നീട് പ്രണയമായി മാറിയത്. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ താരങ്ങൾ തന്നെ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിട്ടുണ്ട്.

അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങറ്റം കുറിയ്ക്കാൻ ഇരിക്കുകയാണ് നയൻസ്..

ഈ സന്തോഷത്തിന് പുറമെ തൻ്റെ മുപ്പത്തിയേഴാം പിറന്നാൾ ആഘോഷത്തിനു ശേഷം വാങ്ങിയ ഫ്ളാറ്റിനെ സംബന്ധിച്ച് വാർത്തകളാണ് ഇപ്പോൾ ട്രെൻറിങ്ങ്.
4ബിഎച്ച്കെ അപ്പാർട്മെൻ്റ് ആണ് താരം വാങ്ങിയിരിക്കുന്നത്. വിഘ്നേശ് ശിവനൊപ്പമാണ് നയൻതാര ഇപ്പോൾ താമസിക്കുന്നത്.

കല്യാണത്തിനു ശേഷം പുതിയ ഫ്ളാറ്റിലേക്ക് മാറും എന്നാണ് താരം പറയുന്നത്. വിഘ്നേശ് ശിവനുമായുള്ള തൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് ഒരു സെലിബ്രറ്റി ചാറ്റ് ഷോയിൽ വന്നപ്പോൾ നയൻതാര തന്നെ പറഞ്ഞിട്ടുണ്ട്.

രജനീകാന്തിൻ്റെ അണ്ണാതെയാണ് തിയറ്ററുകളിൽ പുതിയതായി ഇറങ്ങിയ ചിത്രം.

മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്.

വിവാഹത്തെക്കുറിച്ച് നയൻതാര പറയുന്നത് ഇങ്ങനെയാണ് സ്വകാര്യമായി പോയി ആരെയും വിവാഹം ചെയ്യില്ല അച്ഛൻ്റെയും അമ്മയുടെയും അനുഗ്രഹത്തിൽ 2022 ൽ വിഘ്നേശ് ശിവനുമായുള്ള വിവാഹ ഉണ്ടാകുമെന്ന് താരം പറഞ്ഞു.

Leave a Comment

Your email address will not be published.