പുതിയ ലുക്കിൽ നിഖില വിമൽ…

പുതിയ ലുക്കിൽ നിഖില വിമൽ…

 

2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തിലെ സാലി എന്ന ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നിഖില വിമൽ മലയാള സിനിമയിലേക്ക് എത്തുന്നത്.. പിന്നീട് 2015 ൽ ദിലീപ് നായകനായ ചിത്രത്തിൽ നായികയായി നിഖില വിമൽ എത്തി.. ലൗ × 24 എന്ന ഈ ചിത്രത്തിൽ കബനി എന്ന വേഷമാണ് താരം കൈകാര്യം ചെയ്തത്. ഒരു നാട്ടിൻപുറത്തുകാരിയായ കുട്ടിയുടെ വേഷം വളരെ തന്മയത്വത്തോടെ ചെയ്തു.. എങ്കിൽ കൂടിയും മലയാളസിനിമ പിന്നെ നിഖില യെ ഓർത്തില്ല. ഏറെക്കാലം വെള്ളിത്തിരയിൽ കാണാതിരുന്ന നിഖില വിമൽ പിന്നീട് വൻ മേക്ഓവർ ആയി ആണ് 2017 ലെ അരവിന്ദൻറെ അതിഥികൾ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്.. ശ്രീനിവാസൻ നായകനായ ഈ ഒരു സിനിമയിൽ വരദ എന്ന കലാകാരിയായാണ് നിഖില വിമൽ എത്തുന്നത്..

ഞാൻ പ്രകാശൻ എന്ന സിനിമയിൽ സത്യൻ അന്തിക്കാട് സംവിധാനത്തോടെ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.. നിഖില എന്ന തേപ്പുകാരിയെ ആണ് നമ്മൾ അതിൽ കണ്ടത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആണ് നിഖിലയുടെ സ്വദേശം .. കലാപാരമ്പര്യം പകർന്നുകിട്ടിയത് അമ്മയിൽനിന്നാണ്. അഖിലയുടെ അമ്മ കലാമണ്ഡലത്തിലെ ഒരു അധ്യാപികയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാമേളകളിൽ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.. ശാലോം ടിവിയിലെ അൽഫോൻസാമ്മ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്..

ദിലീപിന്റെ നായികയായി എത്തിയ ലവ് × 27 എന്ന ചിത്രത്തിനുശേഷം നിഖില വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന് നായികയായി എത്തി.. വീണ്ടും കിടാരി എന്ന ചിത്രത്തിൽ ശശികുമാറിന് ഒപ്പം അഭിനയിച്ചു.. 2 തമിഴ് ചിത്രങ്ങൾക്കുശേഷം നിഖില പിന്നീട് തെലുങ്കിലേക്ക് അഭിനയിക്കാൻ പോയി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വടക്കൻ സെൽഫി യുടെ റീമേക്കാണ് തെലുഗിൽ ചെയ്തത്.. ഈ ചിത്രത്തിൽ മഞ്ജിമ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് നിഖില തെലുങ്കിൽ അവതരിപ്പിച്ചത്..

ഇൻസ്റ്റഗ്രാമിൽ വളരെയധികം ആക്ടീവ് ആണ് നിഖില വിമൽ. നിലവിൽ വൺ മില്യൺ ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്… നിരവധി ഫോട്ടോഷൂട്ടുകൾ താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്… നിഖിലയുടെ ക്യൂട്ട് ഫോട്ടോസുകൾക്ക് നിരവധി ആരാധകരാണ് ഉള്ളത്.. ഇപ്പോൾ ഒടുവിലായി പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.. തമിഴ് ബ്രാഹ്മിൺ സ്ത്രീയുടെ വേഷത്തിലാണ് താരം ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്..

Leave a Comment

Your email address will not be published. Required fields are marked *