തന്റെ പേരിനു പിന്നിലെ രസകരമായ സത്യം തുറന്നുപറഞ്ഞ് നിഖിലാ വിമൽ..

തന്റെ പേരിനു പിന്നിലെ രസകരമായ സത്യം തുറന്നുപറഞ്ഞ് നിഖിലാ വിമൽ..

 

 

2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തിലെ സാലി എന്ന ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നിഖില വിമൽ മലയാള സിനിമയിലേക്ക് എത്തുന്നത്.. പിന്നീട് 2015 ൽ ദിലീപ് നായകനായ ചിത്രത്തിൽ നായികയായി നിഖില വിമൽ എത്തി.. ലൗ × 24 എന്ന ഈ ചിത്രത്തിൽ കബനി എന്ന വേഷമാണ് താരം കൈകാര്യം ചെയ്തത്. ഒരു നാട്ടിൻപുറത്തുകാരിയായ കുട്ടിയുടെ വേഷം വളരെ തന്മയത്വത്തോടെ ചെയ്തു.. എങ്കിൽ കൂടിയും മലയാളസിനിമ പിന്നെ നിഖില യെ ഓർത്തില്ല. ഏറെക്കാലം വെള്ളിത്തിരയിൽ കാണാതിരുന്ന നിഖില വിമൽ പിന്നീട് വൻ മേക്ഓവർ ആയി ആണ് 2017 ലെ അരവിന്ദൻറെ അതിഥികൾ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്.. ശ്രീനിവാസൻ നായകനായ ഈ ഒരു സിനിമയിൽ വരദ എന്ന കലാകാരിയായാണ് നിഖില വിമൽ എത്തുന്നത്..

ഞാൻ പ്രകാശൻ എന്ന സിനിമയിൽ സത്യൻ അന്തിക്കാട് സംവിധാനത്തോടെ സലോമി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.. നിഖില എന്ന തേപ്പുകാരിയെ ആണ് നമ്മൾ അതിൽ കണ്ടത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആണ് നിഖിലയുടെ സ്വദേശം .. കലാപാരമ്പര്യം പകർന്നുകിട്ടിയത് അമ്മയിൽനിന്നാണ്. അഖിലയുടെ അമ്മ കലാമണ്ഡലത്തിലെ ഒരു അധ്യാപികയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജില്ലാ കലാമേളകളിൽ പങ്കെടുക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.. ശാലോം ടിവിയിലെ അൽഫോൻസാമ്മ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്..

 

ദിലീപിന്റെ നായികയായി എത്തിയ ലവ് × 27 എന്ന ചിത്രത്തിനുശേഷം നിഖില വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന് നായികയായി എത്തി.. വീണ്ടും കിടാരി എന്ന ചിത്രത്തിൽ ശശികുമാറിന് ഒപ്പം അഭിനയിച്ചു.. 2 തമിഴ് ചിത്രങ്ങൾക്കുശേഷം നിഖില പിന്നീട് തെലുങ്കിലേക്ക് അഭിനയിക്കാൻ പോയി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വടക്കൻ സെൽഫി യുടെ റീമേക്കാണ് തെലുഗിൽ ചെയ്തത്.. ഈ ചിത്രത്തിൽ മഞ്ജിമ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് നിഖില തെലുങ്കിൽ അവതരിപ്പിച്ചത്..

കൊത്ത് എന്ന ചിത്രമാണ് നിഖില വിമലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ തന്റെ പേരിനു പിന്നിലെ രസകരമായ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. നിഖില വിമൽ എന്ന പേരു കേൾക്കുമ്പോൾ വളരെ സാധാരണമായ ഒരു പേരായി തോന്നുമെങ്കിലും അങ്ങനെയല്ല. നിഖിലയുടെ അച്ഛന്റെ പേര് അല്ല വിമൽ എന്നതാണ് അതിലെ കൗതുകം ഉണർത്തുന്ന കാര്യം.

പവിത്രൻ എന്നായിരുന്നു അച്ഛന്റെ പേര്..നിഖിലയുടെ പേരിനൊപ്പം ചേർത്തിരിക്കുന്നത് അമ്മയുടെ പേര് ആണ്.. വിമൽ എന്നല്ല വിമല ദേവി എന്നാണ് അമ്മയുടെ പേര്. അതിനെ ചുരുക്കിയാണ് വിമൽ എന്ന് ചേർത്തത്. സഹോദരിയായ അഖിലയുടെ പേരിന്റെ വാലറ്റത്തും വിമൽ എന്ന് തന്നെയാണ് ഇട്ടിരിക്കുന്നത്..

Leave a Comment

Your email address will not be published.