സാമർത്ഥ്യശാസ്ത്രത്തിലെ റൊമാന്റിക് സീനിനെ കുറിച്ച് നിലീൻ സാന്ദ്ര..

സാമർത്ഥ്യശാസ്ത്രത്തിലെ റൊമാന്റിക് സീനിനെ കുറിച്ച് നിലീൻ സാന്ദ്ര..

 

 

കരിക്ക് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് നിലീൻ സാന്ദ്ര. സാമർത്ഥ്യ ശാസ്ത്രം എന്ന സീരിസ് ആണ് നീലിന് ശ്രദ്ധ നേടി കൊടുത്തത്.

സീരീസിന്റെ തിരക്കഥയും നിലീൻ്റേത് തന്നെയായിരുന്നു.സാമർത്ഥ്യ ശാസ്ത്രം, പതിവ് കരിക്ക് സീരീസുകളിൽ നിന്ന് വ്യത്യസ്തമായി കോമഡിയിൽ നിന്ന് വിട്ട് നിൽക്കുന്നതായിരുന്നു. ഉദ്വേഗമുണർത്തുന്ന കഥയും സിനിമാറ്റിക്ക് എക്സ്പീരിയൻസും സീരീസ് പ്രേക്ഷകർക്ക് നൽകിയിരുന്നു.അതേസമയം കരിക്കിലെ പ്രധാന കഥാപാത്രങ്ങൾ ഇല്ലാതെയായിരുന്നു സീരിസ് ഒരുങ്ങിയത്.

അനു കെ അനിയൻ, ജീവൻ തുടങ്ങിയവർ ഉണ്ടായിരുന്നില്ല.ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് എന്നിവരായിരുന്നു സാമര്‍ത്ഥ്യ ശാസ്ത്ര’ത്തില്‍ പ്രധാന കഥാപാത്രങ്ങൾ.

 

 

ഇപ്പോഴിതാ സാമർത്ഥ്യശാസ്ത്രത്തിലെ റൊമാന്റിക് സീനിനെ കുറിച്ച് പറയുകയാണ് താരം. ഡിസ്ക്രിപ്റ്റ് സബ് രേഷ്മ വായിക്കാൻ കൊടുത്തപ്പോൾ റൊമാന്റിക് സീനിന്റെ ആവശ്യമുണ്ടോ എന്നും ഇത് ഒഴിവാക്കി കൂടെയെന്നും ശബരീഷ് തന്നോട് ചോദിച്ചു എന്ന് താരം പറഞ്ഞു. കാരണം ശബരീഷ് ഒട്ടും റൊമാന്റിക് ആയ ഒരാളല്ല.

ഏതെങ്കിലും റൊമാന്റിക് സീനിനെ കുറിച്ചോ റൊമാന്റിക് കാര്യത്തെ കുറിച്ച് പറഞ്ഞാൽ റിയൽ ലൈഫിൽ പോലും അതിനെയൊക്കെ ക്രിഞ്ച് എന്ന് വിളിക്കുന്ന വ്യക്തിയാണെന്നും താരം പറഞ്ഞു. ഒട്ടും ഇഷ്ടമില്ലാതെയാണ് ശബരീഷ് ഈ സീൻ ചെയ്യുന്നതെന്നും തന്റെ നിർബന്ധത്തിന്റെ പേരിൽ മാത്രമാണ് ശബരീഷ് ഈ സീൻ ചെയ്യാൻ തയ്യാറായതെന്നും താരം പറഞ്ഞു. സ്ക്രിപ്റ്റിൽ വളരെ ചെറുതായിട്ട് വന്ന കാര്യമായിരുന്നു ആ റൊമാൻസ് സീൻ. സ്ക്രിപ്റ്റ് എഴുതുമ്പോൾ ഞാൻ വളരെ സിമ്പിൾ ആയിട്ട് മനസ്സിലാവുന്ന രീതിയിൽ മാത്രമാണ് സ്ക്രിപ്റ്റ് എഴുതാറുള്ളത് എന്നും ഉദാഹരണത്തിന് പ്രണയം നിറഞ്ഞ കണ്ണുകളിലൂടെ നോക്കുന്നു എന്നതിന് പകരം ജൂഡ് ഡെയ്സിയെ നോക്കുന്നു എന്ന് മാത്രമാണ് ഞാൻ എഴുതുക എന്നും തരം കൂട്ടിച്ചേർത്തു. ഒരു കാര്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഞങ്ങൾ തേക്കടിയിലാണ് ഫസ്റ്റ് ഷൂട്ട് ചെയ്തത് ആ സമയത്ത് സ്ക്രിപ്റ്റിന്റെ ഫുൾ വായന കഴിഞ്ഞ് റൊമാൻസ് ആവശ്യമുണ്ടോ എന്ന് ശബരിഷ് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. പക്ഷേ അവൻ ആ കാര്യം ചോദിച്ചതിൽ തെറ്റില്ല. കാരണം ആ റോമാൻസ് സീൻ ഒഴിവാക്കിയാലും ഒരു രീതിയിലും അത് കഥയെ ബാധിക്കുന്നുണ്ടായിരുന്നില്ല.

എന്നാലും എന്റെ പിടിവാശിയുടെ പുറത്താണ് അത് വെറുതെ ചെയ്തു നോക്കാമെന്ന് ശബരിഷ് സമ്മതിക്കുന്നത്. വർക്കായില്ലെങ്കിൽ കട്ട് ചെയ്തുകളയാം എന്ന് ഞാൻ അവനോട് പറയുകയും ചെയ്തു. എന്നാൽ ഞാൻ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് മെഴുകുതിരി സീനിൽ അവൻ ചെയ്തത്. ക്ലൈമാക്സ് ആവാതിരിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയെടുത്ത സീനായിരുന്നു ഞാൻ അത്. പക്ഷേ ശബരീഷിന്റെ അഭിനയം മികവുകൊണ്ട് ആ സിൻ വേറെ തലങ്ങളിലേക്ക് എത്തിക്കാൻ അവന് സാധിച്ചു എന്നും താരം തുറന്നു പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *