Latest NewsSocial Media Trend

മേക്കപ്പ് ഇടാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് നിമിഷ സജയൻ

നിത്യ ജീവിതത്തിൽ നമ്മുടെ ചുറ്റുമുള്ള എത്രപേരാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. കൂടിപ്പോയാൽ ലിപ്സ്റ്റിക് ഇടുന്നവരെയല്ലേ നമുക്ക് കാണാൻ കഴിയുകയുള്ളൂ.

മേക്കപ്പ് ഇടാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് നിമിഷ സജയൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമ മേഖലയെ കുറിച്ചും നിമിഷ തുറന്ന് പറഞ്ഞു. സിനിമയിൽ മേക്കപ്പ് വേണമെന്നത് നമ്മൾ കണ്ടു വന്ന ഒരു രീതിയാണ്. അത് തന്നെ പിന്തുടരണമെന്നില്ലല്ലോ. ഞാൻ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അടുത്ത വീട്ടിലെ പെൺകുട്ടി എന്ന ഇമേജുള്ളവയാണ്. നിത്യ ജീവിതത്തിൽ നമ്മുടെ ചുറ്റുമുള്ള എത്രപേരാണ് മേക്കപ്പ് ഉപയോഗിക്കുന്നത്.

കൂടിപ്പോയാൽ ലിപ്സ്റ്റിക് ഇടുന്നവരെയല്ലേ നമുക്ക് കാണാൻ കഴിയുകയുള്ളൂ. കേരളത്തിലെ സ്ത്രീകളുടെ ധൈര്യത്തെ കുറിച്ചും മിടുക്കിനെ കുറിച്ചുമെല്ലാം അച്ഛൻ പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്. അതായിരിക്കാം എന്നിലെ സ്വഭാവത്തെ രൂപപ്പെടുത്തിയത്. ഏതൊരു മേഖലയിലായാലും മുൻപന്തിയിൽ ഒരു മലയാളി പെൺകുട്ടിയുണ്ടാകും. കൂടാതെ കുട്ടിക്കാലം മുതൽ അച്ഛനും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത് മലയാളി പെൺകുട്ടിയുടെ ശീലങ്ങളുമാണ്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അങ്ങോട്ട് നിമിഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ നിമിഷയ്ക്കായി. താരം സിനിമയിലും സിനിമയ്ക്ക് പുറത്തും മേക്കപ്പ് അങ്ങനെ ഉപയോഗിക്കാറില്ല.

Show More

Related Articles

Back to top button
Close