നൃത്തം ചെയ്യുന്നതിനിടയിൽ കാൽ തെന്നി പോകുന്ന വീഡിയോ പങ്കുവെച്ച് നിരഞ്ജന..
യുവ ചലച്ചിത്ര നടിയാണ് നിരഞ്ജന അനൂപ്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ് നിരഞ്ജന. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. മോഹന്‍ലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് അഭിനയിച്ചത്. . …വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറാൻ നിരഞ്ജന അനൂപിന് സാധിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് താരം കടന്നു വന്നത്.ലോഹത്തിന് ശേഷം 2017 ല്‍ C/O സൈറ ബാനു ,പുത്തന്‍ പണം,ഗൂഢാലോചന എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നിരഞ്ജന അനൂപിന് ലഭിച്ചത്…
സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇതുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ താരം തന്നെ പങ്കുവെച്ച ഏറ്റവും പുതിയ ഒരു രസകരമായ വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്…
ക്ലാസിക്കൽ ഡാൻസ് ചെയ്യുന്ന കോസ്റ്റ്യൂമിൽ ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് രസകരമായ ഒരു സംഭാഷണമാണ് വീഡിയോയുടെ പശ്ചാത്തലമായി നൽകിയിരിക്കുന്നത്. നൃത്തം ചെയ്യുന്നതിനിടയിൽ കാൽ തെന്നി പോകുന്ന വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. നന്നായി നൃത്തം ചെയ്യുവാൻ ശ്രമിച്ചു എങ്കിലും ഇടക്കിവച്ച് തന്റെ ബാലൻസ് നഷ്ടപ്പെട്ടു എന്നാണ് നിരഞ്ജന പറയുന്നത്. അതേസമയം നിരവധി രസകരമായ കമന്റുകളാണ് ഇതിന് താഴെ വന്നുകൊണ്ടിരിക്കുന്നത്…
ഗായകൻ വിജയ് യേശുദാസ് അടക്കമുള്ളവർ ഇതിന് താഴെ രസകരമായ കമൻറ് ചെയ്തിട്ടുണ്ട്. അതേസമയം ഇതൊക്കെ വളരെ സാധാരണമായ ഒരു കാര്യമാണ് എന്നും നിർത്തം ചെയ്യുന്നവർ എല്ലാം തന്നെ നേരിടുന്ന ഒരു പ്രശ്നമാണ് ഇത് എന്നും കാലക്രമേണ ഇത് ശരിയാകും എന്നും പ്രാക്ടീസ് ചെയ്താൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാം എന്നുമാണ് ഇപ്പോൾ മലയാളികൾ നടിക്ക് നൽകുന്ന ഉപദേശം…