അഭിനയവുംസീരിയലുമെല്ലാം എനിക്ക് എന്റെ മക്കളെ വളർത്താനുള്ള ജീവനോപാധി മാത്രമാണ് എന്ന് നിഷ സാരംഗ്…..

അഭിനയവുംസീരിയലുമെല്ലാം എനിക്ക് എന്റെ മക്കളെ വളർത്താനുള്ള ജീവനോപാധി മാത്രമാണ് എന്ന് നിഷ സാരംഗ്…..

 

സിനിമയിലും സീരിയലിലുമൊക്കെയായി നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നിഷ സാരംഗ്,അഭിനയത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് നിഷ.

അഗ്നി സാക്ഷി എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് നിഷ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. നൂറോളം സിനിമകളിലും നിഷ സാരംഗ് അഭിനയിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന കോമഡി സീരിയലിലെ “നീലിമ” എന്ന കഥാപാത്രം നിഷ സാരംഗിനെ കുടുംബപ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി. 2017-ലെ മികച്ച കോമഡി ആക്ടർക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നിഷ സാരംഗിനായിരുന്നു ലഭിച്ചത്.  എന്നാൽ നിഷയുടെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സീരിയൽ സിനിമ അഭിനയത്തിലെ യാത്രകളെ കുറിച്ചും പരമ്പരയെക്കുറിച്ചുമെല്ലാം നിഷ സാരംഗ് മനസ് തുറന്നിരിക്കുകയാണ്. നിഷ സാരംഗിൻ്റെ വിശേഷങ്ങളെല്ലാം അത്രമേൽ ആകാംക്ഷയോടെയാണ് ഓരോ മലയാളികളും കേട്ടിരിക്കാറുള്ളത്.

സിനിമയിൽ നിന്നാണെങ്കിലും സീരിയൽ രംഗത്തിൽ നിന്നാണെങ്കിലും തനിക്ക് അങ്ങനെ ഒരു പ്രശ്നവും തോന്നിയിട്ടില്ല. എന്നാൽ താനൊരു തുടക്കകാരിയെന്ന നിലയിൽ ചില കളിയാക്കലുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷെ അതൊക്കെ എൻ്റെ അതൊക്കെ കരിയറിന്റെ തുടക്കത്തിലായിരുന്നു. തനിക്ക് സിനിമയേക്കാൾ കൂടുതൽ അവസരം നൽകിയത് സീരിയൽ ആണ് എന്നാണ് നിഷ പറയുന്നത്. സീരിയലിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷം അഭിനയ ജീവിതത്തിൽ ഒരു ബ്രേക്ക് ഉണ്ടായിട്ടില്ല . അവസരങ്ങൾ കിട്ടുന്നതിന് എവിടെയും വലിയ കഷ്ടപ്പാടൊന്നും നേരിട്ടിട്ടില്ല.

അതേസമയം സീരിയൽ അഭിനയിക്കുമ്പോൾ തന്നെ സിനിമയിൽ നിന്നും നല്ല വേഷങ്ങൾ കിട്ടിയിരുന്നെന്നും അതൊക്കെ നല്ലത് പോലെ ചെയ്യാൻ കഴിഞ്ഞത് എല്ലാവരും നന്നായി സഹകരിച്ചതിനാലാണ് എന്നും നിഷ പറയുന്നു. എന്നാൽ അഭിനയവും സീരിയലുമെല്ലാം തനിക്ക് തന്റെ മക്കളെ വളർത്താനുള്ള ജീവനോപാധി മാത്രമായിരുന്നു എന്ന് നിഷ പറയുന്നുണ്ട്. അത് കൊണ്ട് തന്നെ വരുന്ന കഥാപാത്രം ചെറുതോ വലുതോ എന്നു പോലും നോക്കാൻ നിൽക്കാതെ സ്വീകരിക്കുകയായിരുന്നു. ഒരു വർക്ക് എനിക്ക് കിട്ടിയാൽ അപ്പോൾ ചിന്തിക്കുന്നത് ഒരാഴ്ച എനിക്കും മക്കൾക്കും ഉള്ള അന്നത്തിന് വകയായല്ലോ എന്നാണ്.

മക്കളെ നല്ല പോലെ പഠിപ്പിക്കണം എന്നും നല്ല നിലയിൽ എത്തിക്കണമെന്നും ഉള്ള ആഗ്രഹമാണ് വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാ കഥാപാത്രങ്ങളും താൻ ചെയ്തത്. നല്ല വേഷങ്ങൾ കിട്ടണമെന്ന് ആഗ്രഹമുണ്ട് പക്ഷെ അതിനു വേണ്ടി ഡിമാൻഡ് ചെയ്യാനോ വരുന്ന അവസരങ്ങൾ വേണ്ടെന്ന് വെയ്ക്കാനോ നിൽക്കാറില്ല.

എന്നും ദൈവത്തോട് പ്രാർത്ഥിക്കും നല്ല അവസരങ്ങൾ കിട്ടണം എന്നും ഈ പ്രയാസങ്ങൾ എല്ലാം മാറണം എന്നും. അപ്പോഴായിരുന്നു ഉപ്പും മുളകിലേക്കുള്ള അവസരം എത്തുന്നത്. ആ വീട്ടിൽ നിങ്ങൾ കാണുന്ന ഞങ്ങൾ തന്നെയാണ് ഷൂട്ട് കഴിഞ്ഞു കട്ട് പറയുമ്പോഴും എന്ന് നിഷ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *