Latest News

മകൾക്കൊപ്പം ക്വാറന്റീൻ ആഘോഷിച്ച് നിത്യ ദാസ്

എന്റെ പാതി, എന്റെ സ്നേഹം..’ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്

ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തില്‍ ബസന്തിയായി എത്തിയ്സ് നായിയ നിത്യ ദാസിനെ മലയാളികള്‍ മറക്കില്ല. പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറത്തും ആ ചിത്രത്തിനും നായികയ്ക്കും ആരാധകര്‍ ഏറെയാണ്‌.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നിത്യ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളത്. ഈ ക്വാറന്റീൻ കാലത്ത് നിത്യ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചത് മകൾക്ക് ഒപ്പമുള്ളതാണ്. ഈ കഴിഞ്ഞ ദിവസം നിത്യ മകൾക്കൊപ്പമുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്‌തു.

‘എന്റെ പാതി, എന്റെ സ്നേഹം..’ എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. മകളും തമ്മിൽ നല്ല കെമിസ്ട്രിയുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന്റെ തുടക്കകാലത്ത് ഇരുവരും വർക്ക് ഔട്ട് ചെയ്യുന്ന ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴും അതിസുന്ദരിയായ താരം തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് പലരെയും അത്ഭുതപ്പെടുത്തി.

2007-ൽ അരവിന്ദ് സിംഗ് ജമാൽ എന്ന ആളെ താരം വിവാഹം ചെയ്‌തു. ഒരു ഫ്ലൈറ്റ് യാത്രക്കിടെയാണ് നിത്യ അരവിന്ദിനെ പരിചയപ്പെടുന്നത്. ചെന്നൈയിലേക്ക് പോകുന്ന യാത്രയിൽ നിത്യ സഞ്ചരിച്ച ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റിലെ കാബിൻ ക്രൂവ് മെമ്പറായിരുന്നു അരവിന്ദ്. ഇരുവർക്കും 2 മക്കളുമുണ്ട്. വിവാഹത്തിന് ശേഷം നിത്യ സിനിമയിൽനിന്ന് വിട്ടുനിന്നു.

Show More

Related Articles

Back to top button
Close