തനിക്ക് നേരിട്ട ഗോസിപ്പുകളെ കുറിച്ച് മറുപടി പറഞ്ഞ് നിത്യ ദാസ്…

തനിക്ക് നേരിട്ട ഗോസിപ്പുകളെ കുറിച്ച് മറുപടി പറഞ്ഞ് നിത്യ ദാസ്…

 

മലയാളികൾക്ക് വളരെയേറെ പ്രിയങ്കരിയായ താരമാണ് നിത്യാദാസ്.. 2001ൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നിത്യ കാലെടുത്തുവയ്ക്കുന്നത്.. അന്നുമുതൽ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയാണ് താരം.. ആദ്യചിത്രം തന്നെ താരത്തിന് ഒരുപാട് പ്രശസ്തി നേടിക്കൊടുത്തു. താഹയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ജനപ്രിയനായകനായ ദിലീപ് ആയിരുന്നു നായകൻ.. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ആ ചിത്രം മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്ന ചിത്രമാണ്. ചിത്രത്തിലെ നിത്യാദാസിന്റെ ബസന്തി എന്ന കഥാപാത്രവും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട കഥാപാത്രം തന്നെയാണ്.. ഇപ്പോഴും ട്രോളുകളിൽ നിറയുന്ന മുഖമാണ് ബസന്തിയുടേത്..

എന്നാൽ ആദ്യ ചിത്രമായ ഈ പറക്കും തളികയ്ക്ക് ശേഷം അത്തരത്തിൽ ഹൈപ്പോട് കൂടിയ ചിത്രങ്ങളൊന്നും നിത്യക്ക് ലഭിച്ചിരുന്നില്ല. സിനിമയിൽ നിറഞ്ഞുനിൽക്കുമ്പോൾ തന്നെയായിരുന്നു താരം വിവാഹിതയായത്.. സിനിമയ്ക്ക് പുറത്തുനിന്നുള്ള വ്യക്തിയായിരുന്നു നിത്യയുടെ വരൻ. കാശ്മീരുകാരനായ നക്ഷത്ര രാജകുമാരനെ വിവാഹം കഴിക്കുമ്പോൾ സിനിമയിൽ നിന്നും എല്ലാം വിട്ടുനിൽക്കുകയായിരുന്നു നിത്യ..

വലിയ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നിത്യ ഇപ്പോൾ…ഈ ഇടവേളകളിൽ എല്ലാം താരം സീരിയലുകളിൽ സജീവമായിരുന്നു.. തമിഴ് സീരിയലുകളിലായിരുന്നു താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.. ഇപ്പോൾ പള്ളി മണി എന്ന സിനിമയിലൂടെ വളരെ ശക്തമായ കഥാപാത്രമായി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് മലയാള സിനിമയിലേക്ക് നിത്യാദാസ്..

 

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം ആക്ടീവ് ആണ് നിത്യ.. മകൾക്കൊപ്പം ഉള്ള ഡാൻസ് വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.. മകൾക്ക് ഒപ്പം നിൽക്കുമ്പോൾ അമ്മയും മകളും ആണെന്ന് പറയുകയേയില്ല.. അതുകൊണ്ടുതന്നെ ആരാധകർ സന്തൂർ മമ്മി എന്നാണ് നിത്യയെ വിശേഷിപ്പിക്കുന്നത്.. സ്റ്റാർ മാജിക്കിലും താരം ഇപ്പോൾ സ്ഥിരം സാന്നിധ്യമാണ്..

അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോൾ താരം തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞ വാർത്തകൾ എല്ലാം വൈറലായിരുന്നു..

 

മൂന്നാമതും ഗർഭിണിയാണ് എന്ന തരത്തിലുള്ള വാർത്തകൾ ഇടയ്ക്ക് നിത്യയെക്കുറിച്ച് ഉണ്ടായിരുന്നല്ലോ എന്ന് സ്വാസിക ചോദിച്ചപ്പോൾ അതിനു മറുപടി പറയുകയായിരുന്നു നിത്യ.. മൂന്നാമത് കുഞ്ഞുണ്ടാകാൻ യാതൊരു സാധ്യതയുമില്ല. മോളും മോനും തമ്മിൽ 10 വയസ്സിന് വ്യത്യാസമുണ്ട്.. മോൻ ജനിക്കുന്നതിന് മുൻപ് അഞ്ചു തവണ അബോർഷൻ നടന്നിട്ടുണ്ട്. ഗർഭിണിയായി മൂന്ന് നാല് മാസം എത്തുമ്പോഴാണ് അബോർഷൻ ആകുന്നത്.. അതുകൊണ്ട് മോൻ ജനിക്കുന്നത് വരെ വലിയ ടെൻഷൻ ആയിരുന്നു.. നിത്യ പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *