ഞാൻ രണ്ട് വയസ്സു മുതല്‍ നാല് ഭാഷകള്‍ സംസാരിക്കുമെന്ന് നിത്യ മേനോൻ പറയുന്നു…..

ഞാൻ രണ്ട് വയസ്സു മുതല്‍ നാല് ഭാഷകള്‍ സംസാരിക്കുമെന്ന് നിത്യ മേനോൻ പറയുന്നു…..

 

 

മലയാളം സിനിമയിലൂടെ തുടങ്ങി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് നിത്യ മേനോൻ.സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു. ചുരിങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന്

ആരാധകരെ വാരികൂട്ടാൻ നിത്യ മേനോന് ‘ കഴിഞ്ഞു.സോഷ്യൽ മീഡിയകളിലും സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

ഇപ്പോഴിതാ ’19(1) എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നിത്യ മേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് …

ഞാൻ രണ്ട് വയസ്സു മുതല്‍ നാല് ഭാഷകള്‍ സംസാരിക്കുമെന്ന് നിത്യ പറയുന്നത് .ഓരോരുത്തർക്കും ജൻമ സിദ്ധമായ കഴിവുകൾ ഉണ്ടായിരിക്കും , എനിക്ക് ഭാഷയിലൂടെയാണ് കഴിവുകൾ ലഭിച്ചിരുന്നതെന്ന് നിത്യ പറയുന്നത്.

എല്ലാവർക്കും വ്യത്യസ്തമായ കഴിവുകൾ ഉണ്ട്. ചിലർക്ക് അത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവർക്ക് അത് കാണുമ്പോൾ തന്നെ മനസ്സിലാകും. എനിക്ക് ഭാഷകൾ ആയിരുന്നു കൂടുതൽ ഇഷ്ടം , കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. ഭാഷ ശൈലികൾ ഞാൻ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണ്. എളുപ്പമാണ്.

 

എന്നാല്‍ നിത്യയുടെ വാക്കുകള്‍ക്ക് പിന്നാലെ വലിയ പരിഹാസങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്. ‘മഡോണ പ്രൊ’ ആണോ എന്നാണ് താരത്തിന്റെ വാക്കുകളോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഒന്നര വയസ്സില്‍ തന്നെ അച്ഛന്‍ എന്നെ നീന്താന്‍ പഠിപ്പിച്ചു. അത് കൊണ്ട് തനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും ഞാന്‍ മുവാറ്റുപുഴ പുഴ നീന്തി കടക്കുമായിരുന്നു എന്നായിരുന്നു മഡോണ പറഞ്ഞത്. മഡോണയുടെ ഈ വാക്കുകള്‍ക്ക് വലിയ പരിഹാസം കേട്ടിരുന്നു.

 

മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്നത്.

തന്റേതായ നിലപാടുകൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്.പുതിയ തലമുറയുടെ ചിന്തകൾക്കും,ശൈലികൾക്കും ഒരുപോലെ ഇണങ്ങുന്നതും അതേ സമയം തന്നെ പ്രാചീനതയുടെ കുലീന വേഷങ്ങളും നിത്യ മേനോനു അവതരിപ്പിക്കാൻ കഴിഞ്ഞു.പിന്നണി ഗായിക കൂടിയായ നിത്യ മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. സൂപ്പർ താരങ്ങളുടെചിത്രങ്ങളിലെല്ലാം നായികയായി എത്തുന്ന നിത്യാ മേനോൻ സിനിമയിൽ എത്തി ഏറെ വർഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവിൽ സജീവമാണ് താരം.

ആകാശ ഗോപുരം, ഉറുമി, ബാച്ചർ പാർട്ടി, വയലിൻ, ഉസ്താ ദ് ഹോട്ടൽ തുടങ്ങിയ

ചിത്രങ്ങളിലൂടെ മലയാളത്തിൽ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന്

ശേഷമാണ് നടിയെ തേടി നിരവധി തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങിയത്.കാഞ്ചന 2, രുദ്രമാദേവി, 24, ജനതാ ഗാരേജ്, ഇരു മുഖം, മെർസൽ, , ഗീതാ ഗോവിന്ദം, കതാനായകുഡു, പ്രാണ,സൈക്കോ, കോളാമ്പി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അതോടപ്പം തന്നെ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച കഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ‘മോഡേൺ ലവ് ഹൈദരാബാദ്’ ആണ് നിത്യ മേനോൻ

അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. കൂടാതെ ധനുഷ് നായകനാകുന്ന ‘തിരുചിത്രമ്പല’ത്തിലും താരം പ്രധാന വേഷം

ചെയ്യുന്നുണ്ട്.

.

Leave a Comment

Your email address will not be published.