കേരള രീതിയിൽ താലി കെട്ടിആഗ്രഹം സഫലീകരിച്ച് നടി നിത്യയുടെ ഭർത്താവ്., …
മലയാള സിനിമാ ലോകത്തും ടെലിവിഷൻ ലോകത്തും ഒരുപോലെ തിളങ്ങി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണല്ലോ നിത്യാദാസ്. ദിലീപ്,ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവർ തകർത്ത് അഭിനയിച്ച എവർഗ്രീൻ ബ്ലോക്ക് ബസ്റ്റർ ചിത്രമായ “പറക്കും തളിക’യിലൂടെ അഭിനയ ലോകത്ത് എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അരങ്ങേറ്റ ചിത്രം തന്നെ വൻ വിജയമായി മാറിയതോടെ അഭിനയ ലോകത്ത് ഏറെ തിരക്കുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു . നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ എന്നി സിനിമകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു.സിനിമയോടൊപ്പം തന്നെ ടെലിവിഷൻ സീരിയൽ രംഗത്തേക്കും കാലെടുത്തുവച്ച താരം പിന്നീട് നിരവധി
പ്രോഗ്രാമുകളിൽ അവതാരകയും തിങ്ങിയതോടെ ആരാധകരുടെ ഇഷ്ട താരമായിമാറുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ ഇപ്പോഴും. അതിനാല് തന്നെ താരം പങ്കുവെക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ട് തന്നെ ഏറെ
ശ്രദ്ധ നേടാറുണ്ട്.പഞ്ചാബിക്കാരനായ അരവിന്ദ്
സിംഗാണ് നിത്യയുടെ ഭർത്താവ്. ഒരു ഫ്ളൈറ്റ് യാത്രയിലാണ് നിത്യ അരവിന്ദിനെ പരിചയപ്പെടുന്നത്. ചെന്നൈയിലേക്കുള്ള
എയർലൈൻസ് ഫൈറ്റ് ക്രൂവിലെ ഒരംഗമായിരുന്നു അരവിന്ദ്. ആ പരിചയം എങ്ങനയൊക്കെയോ സൗഹൃദമായി, പ്രണയമായി,വിവാഹവുമായി. 2007 ലായിരുന്നു നിത്യയുടെയും നിത്യ നിക്കി എന്ന് വിളിക്കുന്ന
അരവിന്ദ് സിംഗിന്റെയും വിവാഹം.
വിവാഹ ശേഷം അഭിനയത്തിന് വിട്ട ശേഷം 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ് നിത്യ. അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയിൽ നായികയായാണ് നിത്യ തിരിച്ചുവരുന്നത്. നിലവിൽ സി കേരളം ചാനലിലെ ഞാനും എൻ്റെയാളും എന്ന പ്രാഗ്രാമിൻ്റ ജഡ്ജായാണ് വന്നിരിക്കുന്നത്.
ഇപ്പോഴിതാ .ഞാനും ഞാനെന്റാളും പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയുടെ മുന്നോടിയായി നടിയുടെ ഭർത്താവും മക്കളുമൊക്കെ വേദിയിലേക്ക് എത്തിയിരുന്നു.
ആ പരിപാടിയിൽ വച്ച് നിത്യയുടെ ആഗ്രഹം സഫലീകരിക്കുകയാണ് നിത്യ ഭർത്താവ്. നിക്കി.
നിക്കിയ്ക്ക് മലയാളം കാര്യമായി അറിയില്ലെങ്കിലും നിത്യയുടെ ആഗ്രഹപ്രകാരം കേരളത്തിലെ താലി കെട്ടണമെന്ന് പറയുകയായിരുന്നു. അങ്ങനെ ഇരുവരും വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ്. ഇപ്പോഴിതാ
ഇതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്..
ഭർത്താവ് വിക്കിയ്ക്ക് മലയാളം അറിയുമോ എന്ന ചോദ്യത്തിന് കുറച്ച് കുറച്ച് അറിയാമെന്ന് കളിയാക്കി കൊണ്ട് നടി പറയുന്നു. അതിനു ശേഷം നിത്യയ്ക്ക് ഒരു ആഗ്രഹമുണ്ടെന്നും അത് ഈ വേദിയിൽ വച്ച് നടത്തണമെന്നും സംവിധായകൻ ജോണി ആന്റണിയാണ് പറയുന്നത്.
കേരളാസ്റ്റൈലിൽ നിത്യയെ താലിക്കെട്ടണമെന്നും അതവളുടെ ആഗ്രഹമാണെന്നും ജോണി പറയുന്നു. അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിനൊടുവിൽ നിത്യയെ ഭർത്താവ് വിക്കി താലി അണിയിക്കുകയാണ്. ഇതിനെല്ലാം സാക്ഷിയായി നടിയുടെ രണ്ട് മക്കളും വേദിയിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.