ഒരു മനുഷ്യനും നല്ലവനായിട്ട് ജീവിതകാലം മുഴുവൻ ജീവിക്കാൻ പറ്റില്ല.. അലൻസിയർ.

ഒരു മനുഷ്യനും നല്ലവനായിട്ട് ജീവിതകാലം മുഴുവൻ ജീവിക്കാൻ പറ്റില്ല.. അലൻസിയർ.

 

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടം നേടിക്കൊടുത്ത താരമാണ് അലൻസിയർ. ഈയിടെ സോണി ലൈവിൽ റിലീസ് ചെയ്ത അപ്പൻ എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് അലൻസിയർ കാഴ്ചവച്ചത്.. അലൻസിയറുടെ അഭിനയ മികവിൽ പലരും അലൻസിയറിനെ മഹാനടൻ തിലകനുമായി താരതമ്യം ചെയ്തിരുന്നു..

 

1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് അലന്സിയർക്ക് ലഭിച്ചു.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയുമായി ബന്ധപ്പെട്ട് അലൻസിയർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിദ്ധാർഥ് ഭരതൻ സിനിമകൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടവയാണ്..

 

ചതുരം എന്ന ചിത്രം ഇന്റിമേറ്റ് രംഗങ്ങൾ നിറഞ്ഞ ഈറോട്ടിക് ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ അലൻസിയർ, സ്വാസിക, റോഷൻ മാത്യു തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..ഇതിനോടകം ഇതിലെ പല ഇൻഡിമേറ്റ് സീനുകളും വളരെയധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു..

ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്തതിനെക്കുറിച്ചും സീനുകൾക്കെതിരെ വന്ന വിമർശനങ്ങളെക്കുറിച്ചും ഇതിലെ താരങ്ങൾ ഇതിനോടകം തുറന്നു സംസാരിച്ചിരുന്നു.. ഈ സീനുകൾ ചെയ്യാൻ സ്വാസിക കാണിച്ച ധൈര്യത്തിനുള്ള അംഗീകാരമായാണ് ചിത്രത്തിന് ലഭിച്ച എ സർട്ടിഫിക്കറ്റ് കാണുന്നത് എന്ന് അലൻസിയർ തുറന്നു പറഞ്ഞു..

 

പ്രേക്ഷകർക്ക് പലപ്പോഴും വിദേശ സിനിമകളിലെ അരാജകത്വവും വയലൻസുമൊക്കെ സ്വീകരിക്കാൻ പറ്റുന്നുണ്ട്. പിന്നേ എന്തുകൊണ്ടാണ് മലയാളത്തിൽ എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമയ്ക്ക് കുറ്റം കാണുന്നതെന്നും അലൻസിയർ ചോദിച്ചു.. ഈ സീനുകളിൽ ഞങ്ങൾ രണ്ടുപേരും തുല്യ പങ്കാളികളാണ്, ആ കുറ്റം താനും കൂടി പങ്കിടുന്നു എന്ന് നടൻ പറഞ്ഞു..

ഒരു മനുഷ്യനും നല്ലവനായിട്ട് ജീവിതകാലം മുഴുവൻ ജീവിക്കാൻ പറ്റില്ല. അത് ആണിനായാലും പെണ്ണിനായാലും. ഇന്ന് വാർത്തകൾ നോക്കിയാൽ തന്നെ അറിയാം..ആൺകുട്ടികളും പെൺകുട്ടികളും തെറ്റ് ചെയ്യുന്നുണ്ട്. ഒരു ജെൻഡർ മാത്രമായി തെറ്റ് ചെയ്യുന്നില്ല. ഈ സിനിമയിലും ആരുടെയും കഥാപാത്രം തെറ്റാണെന്ന് പറയാൻ പറ്റില്ല. ചെയ്തത് ശരിയാണെന്നും പറയാൻ പറ്റില്ല..

 

അഭിനയിക്കാൻ ചെല്ലുമ്പോഴാണ് സ്വാസികയെ താൻ ആദ്യമായി കാണുന്നത്..ആദ്യം എടുത്ത സീൻ തന്നെ ഇന്റിമേറ്റ് ആയ സീനായിരുന്നു. എനിക്ക് അഭിനയിക്കാൻ നാണമായിരുന്നു. എന്നാൽ ഇവൾക്ക് യാതൊരു നാണവും ഉണ്ടായില്ല.. അവൾ ആണ് എന്റെ നാണം മാറ്റിയത്. അലൻസിയർ പറഞ്ഞു..

Leave a Comment

Your email address will not be published. Required fields are marked *