വണ്ണം ഉള്ളവർ എന്തൊക്കെ കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നു ഉണ്ടോ അതേ അളവിൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങുന്നവരാണ് വല്ലാതെ മെലിഞ്ഞിരിക്കുന്നവർ. വണ്ണം ഉള്ളവർ വണ്ണം കുറക്കാൻ നെട്ടോട്ടമോടുമ്പോൾ എങ്ങനെയെങ്കിലും ഒരല്പം വണ്ണം വയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് മെലിഞ്ഞിരിക്കുന്നവർ. “വീട്ടിൽ ഒന്നും കഴിക്കാൻ തരുന്നില്ലേ? എന്താ നിന്റെ കോലം? കോലിൽ തുണി ചുറ്റിയ പോലെയുണ്ട്” തുടങ്ങിയ അഭിപ്രായപ്രകടനങ്ങൾ കേൾക്കുമ്പോൾ തന്നെ മെലിഞ്ഞിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഇല്ലാതാവുന്നു.
സത്യത്തിൽ വണ്ണംകുറയ്ക്കാൻ കഷ്ടപ്പെടുന്നവരെക്കാൾ ബുദ്ധിമുട്ടുന്നത് ഒരല്പം വണ്ണം വയ്ക്കാൻ ശ്രമിക്കുന്നവരാണ്. എങ്ങനെയെങ്കിലും ഒരല്പം വണ്ണം വെച്ച് ആകാരഭംഗി കൂട്ടാൻ ഇത്തരക്കാർ എന്ത് സാഹസം വേണമെങ്കിലും ചെയ്യും. എന്തൊക്കെ കഴിച്ചിട്ടും വണ്ണം വയ്ക്കാതെ വിഷമിച്ചിരിക്കുന്നവർ ഉണ്ട്. പച്ച വെള്ളം കുടിച്ചാൽ പോലും വണ്ണം വെക്കുന്ന അവർക്കിടയിൽ എന്തൊക്കെ കഴിച്ചിട്ടും വണ്ണം വെക്കാത്തവർ ഒരു അത്ഭുതം തന്നെയാണ്.അത്തരത്തിൽ ഉള്ളവർക്ക് ആശ്വാസം പകരുന്നതാണ് ഈ അറിവുകൾ. വണ്ണം വയ്ക്കാൻ ശ്രമിക്കുന്നതിനു മുമ്പായി എന്തുകൊണ്ടാണ് നമുക്ക് എത്ര ശ്രമിച്ചിട്ടും വണ്ണം വെക്കാത്തത് എന്ന് മനസ്സിലാക്കണം. ചിലപ്പോൾ പാരമ്പര്യമായി മെലിഞ്ഞിരിക്കുന്നവർ ആകും നമ്മൾ.അച്ഛനും അമ്മയും മെലിഞ്ഞവർ ആണെങ്കിൽ സ്വാഭാവികമായി നമ്മളുടെ ജീനിലെ ശരീരപ്രകൃതിയും മെലിഞ്ഞത് ആയിരിക്കും.
ഇത്തരത്തിലുള്ളവർ എന്തൊക്കെ ചെയ്താലും സ്വാഭാവികമായി വണ്ണം വെക്കുന്നതല്ല. അതുപോലെതന്നെ വ്യായാമം എന്നത് നിത്യജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ വ്യായാമം ചെയ്താൽ നമ്മുടെ ഫാറ്റ് ബേൺ ആയി നമ്മൾ പിന്നെയും ക്ഷീണിക്കും എന്ന് വിചാരിച്ച് മിക്കവരും അതൊന്നും ചെയ്യാറില്ല. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ വ്യായാമം ചെയ്യുന്നതിലൂടെ നമുക്ക് മസിൽ രൂപപ്പെടുകയും അതുമൂലം ഒരു ബൾക്കി ഫീലിംഗ് നമ്മളിൽ ഉണ്ടാവുകയും ചെയ്യുന്നു. ബോഡി ബിൽഡിങ് വ്യായാമങ്ങൾ ചെയ്യുന്നതുമൂലം ശരീരഭാരം വർദ്ധിക്കുന്നു. ഒരുപാട് ടെൻഷനടിക്കുന്നവരിലും ശരീരഭാരം കുറയാനുള്ള സാധ്യതയുണ്ട്. പരിധിയിൽ കൂടുതൽ ടെൻഷൻ അടിക്കുന്നവർ ദിനംപ്രതി ക്ഷീണിക്കുന്നു.
ശരീരഭാരം കൂടുന്നതിൽ മാനസിക ആരോഗ്യത്തിന് പ്രധാന പങ്കുണ്ട്. നല്ലൊരു കൗൺസിലിങ്ങിലൂടെയും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെയും ടെൻഷൻ നമുക്ക് കുറയ്ക്കുവാൻ സാധിക്കും. മാനസിക സന്തോഷം നൽകുന്ന കാര്യങ്ങൾ കൂടുതലായി ചെയ്യുകയാണ് ഇത്തരത്തിലുള്ളവർ ചെയ്യേണ്ടത്. ശരിയായ ഉറക്കം ശരിയായ അളവിൽ ലഭിക്കണമെന്ന് ഉള്ളതും ഇക്കാര്യത്തിൽ പ്രധാനമാണ്. സ്ഥിരമായി നൈറ്റ് ഡ്യൂട്ടി ഉള്ളവർ ക്ഷീണിക്കുന്നത് ഇക്കാരണം കൊണ്ടാവാം. ആറു മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉള്ള ഉറക്കം അനിവാര്യമാണ്. ശരീരത്തിന്റെ മെറ്റാബോളിസത്തെ ഇത് സ്വാധീനിക്കുന്നു.
ഒമേഗാ ത്രീ ഫാറ്റി ആസിഡ് ഉപയോഗം മെലിഞ്ഞിരിക്കുന്നവർക്ക് വണ്ണംവെയ്ക്കാൻ സഹായിക്കുന്നു. ദിവസേന രാവിലെയും വൈകിട്ടും ഇത് ഉപയോഗിക്കുന്നവരിൽ നല്ല മാറ്റം ഉണ്ടാകും. ശരീരത്തിന് അനാവശ്യമായ ഫാറ്റ് ഇല്ലാതാക്കി ശരീരത്തിനാവശ്യമായ ഫാറ്റിനെ ഇത് നിർമ്മിക്കുന്നു. ഇതോടൊപ്പം കൃത്യമായ ആഹാരവും അനിവാര്യമാണ്. കൃത്യമായ ഭക്ഷണത്തിലൂടെയും ജീവിത ശൈലിയിലൂടെയും ആരോഗ്യപരമായി നമുക്ക് വണ്ണം വെക്കാൻ സാധിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ കൂടുതലായി കഴിക്കുക എന്നത് വണ്ണം വയ്ക്കാൻ വളരെയധികം സഹായിക്കും.