വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ.കിടുക്കാച്ചി മറുപടിയുമായി അൽഫോൺസ് പുത്രൻ …..

വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം

ആരാധകൻ്റെ ചോദ്യത്തിന് കിടുക്കാച്ചി മറുപടിയുമായി അൽഫോൺസ് പുത്രൻ …..

ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയർന്നയാളാണ് അൽഫോൺസ് പുത്രൻ .

പ്രേമം എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ഓളം തീർത്ത സംവിധായകൻ അൽഫോൺസ് പുത്രൻ ഒമ്പത് വർഷത്തിനിടയ്ക്ക് കേവലം രണ്ട് സിനിമകൾ മാത്രമേ സംവിധാനം ചെയ്തുള്ളുവെങ്കിലും ‘ഇതിനോടകം മലയാളികൾ അദ്ദേഹത്തെ നെഞ്ചോട് ചേർത്തു വച്ചു.അതേസമയം സോഷ്യൽ മീഡിയയിൽ അധികം സജീവമായിരുന്നില്ല അൽഫോൺസ്. ഈയ്യടുത്താണ് താരം സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത് നിരവധി ആരാധകരുള്ള താരം കൂടിയാണ് ഇദ്ദേഹം അൽഫോൺസ് പങ്കുവയ്ക്കുന്ന ഓരോ പിന്നാലെ പോസ്റ്ററിന് താഴെ നിരവധി ട്രോളുകളും കമന്റുകളും എത്താറുണ്ട്. അത്തരത്തിൽ വരുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയകളിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.

കമന്റുകൾക്ക് അൽഫോൺസ് പുത്രൻ നൽകിയ മറുപടികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്..

ഈ അടുത്ത കാലത്ത് സുപ്രീം കോടതിക്ക് മുന്നിൽ വിചിത്ര ആവശ്യവുമായി വന്ന അൽഫോൻസ് പുത്രൻ നടത്തുന്ന പോസ്റ്റാണ് വൈറലായിരുന്നു പ്രസവത്തിനു ശേഷം എല്ലാ സ്ത്രീകൾക്കും ദീർഘകാല അവധി നൽകണമെന്ന ആവശ്യവുമായി സംവിധായകൻ അൽഫോൻസ് പുത്രൻ രംഗത്ത് വന്നിരുന്നത്. പിന്നീട് പുതിയ ഒരു പോസ്റ്റുമായാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേജർ രവിയോട് ഒരു തുറന്ന പോസ്റ്റ് ഷെയർ ചെയ്തിരുന്നു’

പുതിയ പോസ്റ്റ്മായാണ് താരം രംഗത്ത് വീണ്ടും പ്രവേശിച്ചിരിക്കുന്നത് സംവിധായകൻ

തൻ്റെ പുതിയ ചിത്രമായ ഗോൾഡ് ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജോലികള്‍ പൂര്‍ത്തിയാകാത്തത്തിനാല്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിരവധി പേരാണ് റിലീസ് തിയതി എന്നാണെന്ന് ചോദിച്ച്‌ രംഗത്തെത്തുന്നത്. റിലീസ് കുറച്ചു കൂടി വൈകുമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചിരിക്കുകയാണ്. ഒരു ആരാധകന്റെ കമന്റിന് മറുപടിയായി ഫെയ്സ്ബുക്കിലാണ് അല്‍ഫോന്‍സ് ഇക്കാര്യം പറഞ്ഞത്

റിലീസ് ഡേറ്റ് എന്നാണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. അല്‍ഫോന്‍സിന്റെ മറുപടി ഇങ്ങനെ: ‘കുറച്ചു കൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച്‌ കംപ്യൂട്ടര്‍ ഗ്രാഫിക്സ്, കുറച്ച്‌ മ്യൂസിക്, കുറച്ച്‌ കളറിങ്, കുറച്ച്‌ അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്. അത് തീരുമ്ബോള്‍ തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയറ്ററില്‍നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാന്‍ തീരുമാനിച്ചത്. റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്തതില്‍ ക്ഷമിക്കണം.’

ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുത്രന്റെ ചിത്രം തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക

Leave a Comment

Your email address will not be published.