പണം ഉണ്ടാക്കുന്നതിൽ അത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. അഭിനയമാണ് എനിക്ക് മുഖ്യം…. ഐശ്വര്യ ലക്ഷ്മി…,,

പണം ഉണ്ടാക്കുന്നതിൽ അത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. അഭിനയമാണ് എനിക്ക് മുഖ്യം…. ഐശ്വര്യ ലക്ഷ്മി…,,

 

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി.ചുരുക്കം ചില സിനിമകൾ കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി.ചെയ്യുന്ന ഓരോ കഥാപാത്രത്തിലും ആത്മാർത്ഥതയും പരമാവധി നീതി പുലർത്തുകയും ചെയ്യുന്ന താരം ആരാധകർക്ക് എന്നും പ്രിയപ്പെട്ടവളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ തുടങ്ങി മായാനദിയിലൂടെ ഒഴുകി കുമാരി വരെഎത്തി നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

മായാനദി എന്ന സിനിമയാണ് ഐശ്വര്യ ലക്ഷ്മിയുടെ ജീവിതത്തിൽ വലിയൊരു

വഴിത്തിരിവ് സൃഷ്ടിക്കുന്നത്.ആ സിനിമയ്ക്ക് ശേഷം താരത്തിന് വലിയ തോതിൽ ആരാധക ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചു. അഭിനയ ജീവിതത്തോടൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമായ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ വളരെ

പെട്ടെന്ന് തന്നെ അറിയാറുണ്ട്. മാത്രമല്ല ഒരുപാട് പേർ ഫോളോവേഴ്സ് ആയിട്ടുള്ള ഐശ്വര്യയുടെ ഫോട്ടോകളും പുതിയ പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാറുണ്ട്.

.എം ബി ബി എസ് ബിരുദധാരിയായ ഐശ്വര്യ ലക്ഷ്മി ആദ്യം മോഡലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനു ശേഷമാണ് താരം സിനിമാ മേഖലയിലേക്ക്

എത്തിയത്.. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീവമായി തുടങ്ങിയിട്ടുണ്ട് താരമിപ്പോൾ.തിരഞ്ഞെടുക്കുന്ന സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും മാത്രമല്ല അഭിനയ മികവുകൊണ്ടുകൂടി തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറുകയാണ് ഐശ്വര്യ ലക്ഷ്മി. പൊന്നിയിന്‍ സെല്‍വനിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ ഐശ്വര്യ വീണ്ടും ശ്രദ്ധേയമാകുകയാണ്. മലയാളത്തിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ഐശ്വര്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാളത്തില്‍ കുമാരി തീയേറ്ററുകളില്‍ ശ്രദ്ധേയമായതുപോലെ തെലുങ്കില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയാണ് അമ്മു എന്ന ചിത്രവും താരം അങ്ങനെ വളർന്നു വരുകയാണ്.

സിനിമയ്ക്ക് ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ സിനിമാ മേഖലയിലെ പ്രതിഫലത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയാണ് ഐശ്വര്യ ലക്ഷ്മി.പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്കു പ്രതിഫലം വളരെ കുറവാണെന്നും അതിൽ പ്രായത്തിലുള്ള സീനിയോറിറ്റി വലിയൊരു ഘടകമാണെന്നും ഐശ്വര്യ പറയുന്നു.

 

തന്നെ സംബന്ധിച്ച് പണമല്ല, അഭിനയമാണ് പ്രധാനമെന്ന് നടി ഐശ്വര്യ ലക്ഷ്മി. തനിക്ക് പണം അത്ര പ്രധാനമല്ലന്നും തന്റെ അഭിനയ ജീവിതത്തിനു വിലങ്ങുതടിയാകുന്ന കാര്യം അധികം ശ്രദ്ധിക്കാറില്ലന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.

പണം ഉണ്ടാക്കുന്നതിൽ അത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. ഞാൻ ചെയ്യുന്ന ജോലിക്ക് അർഹമായ പ്രതിഫലം എനിക്കു കിട്ടുന്നുണ്ട്. എനിക്ക് സിനിമ തരുന്നതു കാരണം എന്റെ നിര്‍മാതാവ് വലിയൊരു സാമ്പത്തിക നഷ്ടത്തിലേക്കു പോകുന്നില്ല എന്ന് ഉറപ്പുവരുത്താറുണ്ട്.

അദ്ദേഹത്തിനു നഷ്ടം വരുത്താതെ നോക്കണം. അതിൽ കുറഞ്ഞ പ്രതിഫലം മതി എനിക്ക്. ഇതാണ് എന്റെ ചിന്ത. ഇത് ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല.” എന്റെ സുഹൃത്തുക്കളും സിനിമയെക്കുറിച്ച് അറിവുള്ളവരുമൊക്കെ പറഞ്ഞു തന്നിരിക്കുന്നത്, നിങ്ങൾക്കു തരുന്നതിന്റെ നാലിരട്ടി പണം നിങ്ങളിലൂടെ നിർമാതാവിനു ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ ആ പ്രതിഫലം വാങ്ങിക്കോളൂ എന്നാണ്. അതിനനുസരിച്ചുള്ള പ്രതിഫലത്തുകയേ ഞാൻ വാങ്ങാറുള്ളൂ. അധിക തുക ആവശ്യപ്പെടാറില്ല. ” താരം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *