ഇപ്പോഴിതാ സ്വസികയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അലൻസിയർ….

ഇപ്പോഴിതാ സ്വസികയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അലൻസിയർ….

 

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടം നേടിക്കൊടുത്ത താരമാണ് അലൻസിയർ. ഈയിടെ സോണി ലൈവിൽ റിലീസ് ചെയ്ത അപ്പൻ എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് അലൻസിയർ കാഴ്ചവച്ചത്.. അലൻസിയറുടെ അഭിനയ മികവിൽ പലരും അലൻസിയറിനെ മഹാനടൻ തിലകനുമായി താരതമ്യം ചെയ്തിരുന്നു..1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് 2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് അലന്സിയർക്ക് ലഭിച്ചു.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമയുമായി ബന്ധപ്പെട്ട് അലൻസിയർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിദ്ധാർഥ് ഭരതൻ സിനിമകൾ നേരത്തെ ശ്രദ്ധിക്കപ്പെട്ടവയാണ്….

ചതുരം എന്ന ചിത്രം ഇന്റിമേറ്റ് രംഗങ്ങൾ നിറഞ്ഞ ഈറോട്ടിക് ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ അലൻസിയർ, സ്വാസിക, റോഷൻ മാത്യു തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..ഇതിനോടകം ഇതിലെ പല ഇൻഡിമേറ്റ് സീനുകളും വളരെയധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു..

അപ്പൻ, ചതുരം എന്നീ രണ്ട് റിലീസുകളാണ് അലൻസിയറിന് കഴിഞ്ഞ വർഷം ഉണ്ടായത്. മുഴുനീള വേഷത്തിലെത്തിയ ഈ രണ്ട് സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. സുപ്രധാനവും വ്യത്യസ്തവുമായ രണ്ട് കഥാപാത്രങ്ങളെ ആണ് സിനിമയിൽ അലൻ‌സിയർ അവതരിപ്പിച്ചത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമ ആയിരുന്നു ചതുരം.

ഇപ്പോഴിതാ സ്വസാകയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അലൻസിയർ. സിനിമയിലെ ഒരു രം​ഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് അലൻസിയർ സംസാരിച്ചത്. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

‘ഏതോ ഒരു ഹിന്ദി നടി അടുത്തിടെ പറഞ്ഞത് കേട്ടു. ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ പേടി കൂടുതൽ നടൻമാർക്ക് ആണെന്ന്. എനിക്കും തോന്നിയത് അങ്ങനെ ആണ്. ഞാൻ അഭിനയിക്കാൻ ചെയ്യുമ്പോൾ ആ വീട്ടിലെ ഭാര്യയും ഭർത്താവും ക്യാമറയുടെ പിന്നിൽ ഇരുന്ന് നോക്കുന്നു. ഞാൻ കോൺഷ്യസ് ആയി’..’എനിക്ക് സ്വാസികയെ പരിചയം ഇല്ല. ഇങ്ങനെ ഒരു സീൻ സിദ്ധാർത്ഥ് വിശദീകരിക്കുമ്പോൾ ഞാൻ ചോദിച്ചു എങ്ങനെ എന്ന്. അവളോടൊപ്പമുള്ള ആദ്യ ഷോട്ട് ആണ്. ഞാനും സ്ക്രിപ്റ്റ് റൈറ്ററും സിദ്ധാർത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങൾ തമ്മിൽ ഒന്ന് വർക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാർത്ഥ് കൈയൊഴിഞ്ഞു. അവൾക്കൊരു പ്രശ്നം ഇല്ല’..’എത്ര ആൾക്കാരുണ്ടെന്നറിയാമോ. ലൈറ്റ് ബോയ്സ്, പരിചയമില്ലാത്ത വീട്ടുകാർ, നിങ്ങൾക്ക് തിയറ്ററിൽ മാത്രമാണ് ഇന്റിമേറ്റ് സീൻ, ഞങ്ങൾക്ക് പരസ്യമാണ്. ഞങ്ങൾ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോൾ അവൾ ഭയങ്കര ഫ്രീ ആയി, എനിക്കത്ര ആവാൻ പറ്റുന്നില്ല. എന്നെക്കൊണ്ട് നടക്കില്ലെന്ന് അവന് മനസ്സിലായി. സിദ്ധാർത്ഥ് തന്നെ ഡിസൈൻ ചെയ്ത് തന്നു”പാവാട തൊട്ടിങ്ങനെ പോവണം. എന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി. ഞാൻ പിടിച്ച് തിരിച്ചിട്ടു. അത്രയും പാടില്ലെന്ന് എനിക്ക് തോന്നി. എന്റെ സദാചാര ബോധം അനുവദിച്ചില്ല. ഒരു സ്ത്രീ പക്ഷ വാദിയും ആയത് കൊണ്ടല്ല’..’ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് ഞാൻ വിട്ടു. സ്വാസിക തന്നെ പറഞ്ഞ കമന്റ് ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്. ഇയാൾക്കാണോ മീ റ്റൂ കിട്ടിയതെന്ന്,’ അലൻസിയർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *