ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ അന്ന് അച്ഛൻ ചെയ്തത് ഇപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കും..അർജുൻ കപൂർ

ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ അന്ന് അച്ഛൻ ചെയ്തത് ഇപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കും..അർജുൻ കപൂർ

 

ബോളിവുഡിൽ മിന്നും താരമാണ് അർജുൻ കപൂർ.. നിർമാതാവായ ബോണി കപൂറിന്റെ മകൻ.. അച്ഛൻ വഴി ബോളിവുഡിൽ തിളങ്ങിയ വ്യക്തി കൂടിയാണ് താരം.. തന്റെ വ്യക്തിജീവിതം എന്നും ബോളിവുഡ് ലോകത്ത് ചർച്ചയായിട്ടുള്ള വ്യക്തിയാണ് അർജുൻ കപൂർ.. തന്റെ മനസ്സിൽ വരുന്ന കാര്യങ്ങൾ അതേപടി പുറത്തു കാണിക്കാൻ എന്നും മുന്നിലായിരുന്നു താരം.. താരത്തിന്റെ കാമുകിയാണ് മലൈക അറോറ. തന്നെക്കാൾ ഒത്തിരി പ്രായമുള്ള സ്ത്രീയെ പ്രണയിക്കുന്നു എന്നതിന്റെ പേരിൽ നിരന്തരം വിമർശനങ്ങളും ട്രോളുകളും ഏറ്റു വാങ്ങുന്ന അർജുൻ കപൂർ തന്റെ അച്ഛന്റെ രണ്ടാം ഭാര്യയായ ശ്രീദേവിയുമായി എന്നും വഴക്കിലായിരുന്നു എന്ന് തന്നെയായിരുന്നു വാർത്തകൾ..

അച്ഛനായ ബോണി കപൂർ തന്റെ അമ്മയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിച്ചതിനെ കുറിച്ചും അർജുൻ ഇതിനുമുമ്പ് മനസ്സ് തുറന്നിരുന്നു. തന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഇത്തരം അനുഭവങ്ങൾ തന്റെ കുട്ടിക്കാലം തന്നെ നശിപ്പിച്ചു എന്ന് അർജുൻ പറഞ്ഞിട്ടുണ്ട്..

 

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ശ്രീദേവി.. 2018 ൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ലണ്ടനിലെ ഒരു ബാത് ടബ്ബിൽ മരണമടയുകയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണം ഇന്നും ചുരുളഴിയാത്ത രഹസ്യങ്ങളിൽ പെടുകയാണ്.. അമ്മയുടെ മരണത്തിൽ തകർന്നുപോയ ജാൻവിക്കും ഖുഷിക്കും അരികിലേക്ക് പിണക്കം മറന്ന് അർജുന് ഓടിയെത്താൻ സാധിച്ചത് അദ്ദേഹത്തിലെ നല്ല മനസ്സ് എല്ലാവരേയും കാണിക്കുകയാണ്..

ഒരിക്കൽ ഒരു അഭിമുഖത്തിൽ അർജുൻ കപൂർ ഇങ്ങനെ പറയുകയുണ്ടായി.. എന്റെ അമ്മ പഠിപ്പിച്ചത് മനസ്സിലേക്ക് വന്നു. പ്രണയം തോന്നിയത് മൂലം അദ്ദേഹം നടത്തിയ തിരഞ്ഞെടുപ്പ് കാരണമുണ്ടായ എന്തു വെല്ലുവിളികൾ ഉണ്ടെങ്കിലും അച്ഛന് കൂട്ടായി ഉണ്ടാകണമെന്ന് അമ്മ പറയുമായിരുന്നു. പ്രണയം കോംപ്ലക്സ് ആണ്. 2021ൽ ഇരുന്ന് ഒരിക്കലെ പ്രണയം തോന്നു എന്ന് പറയുന്നത് ബാലിശമാണ്.. പ്രണയം മനസ്സിലാക്കുക എളുപ്പമല്ല.

പ്രണയത്തിൽ ആയിരിക്കുക മാത്രമല്ല പ്രണയം ജീവിതം കൂടിയാണ് എന്നാണ് അർജുൻ പറഞ്ഞത്.. പരസ്പരം മനസ്സിലാക്കുന്നത് കൂടിയാണ് പ്രണയം. അവിടെ സൗഹൃദമുണ്ട്. ജീവിതത്തിൽ വിവിധ ഘട്ടങ്ങളിലൂടെ ആളുകൾ കടന്നു പോകും. നിങ്ങൾക്ക് ഒരാളോട് പ്രണയം തോന്നാം. അതിനുശേഷം വേറൊരാളോടും പ്രണയം തോന്നിയേക്കാം. അത് മനസ്സിലാക്കാനായി സാധിക്കണം. എന്റെ അച്ഛൻ ചെയ്തത് ഞാൻ അംഗീകരിക്കുകയോ എനിക്കതിൽ പ്രശ്നമില്ല എന്ന് പറയുകയോ അല്ല.. കുട്ടി ആയിരിക്കുമ്പോൾ ഞാൻ അതിന്റെ മോശം അവസ്ഥകൾ അനുഭവിച്ചതാണ്. പക്ഷേ ഞാൻ അതിന്ന് മനസ്സിലാക്കുന്നു. സാരമില്ല ഇതൊക്കെ ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് അർജുൻ പറയുന്നു.

Leave a Comment

Your email address will not be published.