പൂക്കൾ ചാനലിൽ കിടന്ന് പെണ്ണുങ്ങളും ആയി കുത്തി മറിയുന്നത് പോലെ ഓപ്പൺ സ്റ്റേജിൽ ചെന്ന് ചെയ്താൽ ഒന്നും ആവില്ല എന്ന് ഇപ്പൊ മനസിലായി കാണും, ബിനു അടിമാലിക്കെതിരെ സോഷ്യൽ മീഡിയ..
മലയാളികള്‍ക്ക് സുപരിചിതനാണ് ബിനു അടിമാലി. മിമിക്രി വേദികളിലൂടെയാണ് ബിനു അടിമാലി സിനിമയിലെത്തുന്നത്. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായ ബിനു അടിമാലി ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് താരമായി മാറിയ ബിനു അടിമാലി നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചു. കുടുംബ പ്രേക്ഷർക്ക് സുപരിചിതനാണ് ബിനു അടിമാലി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് ബിനു ജീവിത വിജയം നേടിയത്…ഇപ്പോള്‍ സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമാണ് ബിനു അടിമാലി. സിനിമയിലെന്നത് പോലെ തന്നെ സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമാണ് ബിനു അടിമാലി. തന്റെ കൗണ്ടറുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ബിനു അടിമാലി.
ഇത് കൂടാതെ നിരവധി സിനിമകളിലും താരത്തിന് അവസരം ലഭിച്ചു. വളരെ പെട്ടന്ന് ആണ് ബിനു അടിമാലി ആരാധകരെ സ്വന്തമാക്കിയത്. സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്ന് തന്നെ പറയാം. കൗണ്ടറുകൾ തന്നെ ആണ് ബിനു അടിമാലിയെ പെട്ടന്ന് ശ്രദ്ധ നേടി കൊടുത്തത്. ഇപ്പോഴിതാ ഒരു വിദേശ പരിപാടിക്കിടെ നടന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്…ബിനു അടിമാലി, ഉല്ലാസ് പന്തളം തുടങ്ങിയവർ അടങ്ങിയ സംഘം വിദേശത്തു പരുപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ കാണികളിൽ പലരും കൂവുകയും ഇറങ്ങി പോകാൻ പറയുകയും ആയിരുന്നു. കുറെ കഴിഞ്ഞപ്പോൾ പരുപാടി നിർത്തിയിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് ബിനു അടിമാലി കാണികളോട് ചോദിക്കുന്നതും വിഡിയോയിൽ ഉണ്ട്.
അപ്പോൾ കുറച്ച് പേര് പരുപാടി നിർത്താൻ പറയുന്നതും കേൾക്കാം. എന്നാൽ പരുപാടി തുടരണമെങ്കിൽ നിങ്ങളുടെ പിന്തുണ വേണം എന്നും അത് കൊണ്ട് ഒന്ന് കൈ അടിച്ച് പ്രോത്സാഹിപ്പിക്കാനും ബിനു പറയുമ്പോൾ വേദിയിൽ ഉണ്ടായിരുന്ന പകുതി പേരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കയും ഈ സംഘം പരുപാടി വീണ്ടും തുടരുന്നതിന്റെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഒമാനിൽ വെച്ചായിരുന്നു പരുപാടി നടക്കുന്നത്…നിരവധി കമെന്റുകളും പോസ്റ്റിന് വരുന്നുണ്ട്. പണ്ട് സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിച്ചതിന്റെ കിട്ടിയത് ആകും. കൊടുത്താൽ ഒമാനിലും കിട്ടും, ഇദ്ദേഹത്തിന് മറ്റുള്ളവരുടെ കുറവ് പറഞ്ഞു എല്ലാരുടെയും മുമ്പിൽ അപമാനിച്ചു കൊണ്ടുള്ള സംസാരം മാത്രമേ അറിയൂ. അത് കേട്ട് തൊലിക്കാൻ കുറേ എണ്ണം വേറെ, ചാനലിൽ കിടന്ന് പെണ്ണുങ്ങളും ആയി കുത്തി മറിയുന്നത് പോലെ ഓപ്പൺ സ്റ്റേജിൽ ചെന്ന് ചെയ്താൽ ഒന്നും ആവില്ല എന്ന് ഇപ്പൊ മനസിലായി കാണും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.