ഇന്ന് തമാശകൾ പറയുമ്പോൾ സൂക്ഷിക്കണം.. തമാശ പറയുന്നത് ഇപ്പോൾ അപകടം പിടിച്ച കാര്യമാണ്…രമേശ് പിഷാരടി

ഇന്ന് തമാശകൾ പറയുമ്പോൾ സൂക്ഷിക്കണം.. തമാശ പറയുന്നത് ഇപ്പോൾ അപകടം പിടിച്ച കാര്യമാണ്…രമേശ് പിഷാരടി

 

 

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരങ്ങളിലൊരാളാണ് രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ രമേഷ് പിഷാരടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. പിഷാരടി ഫോട്ടൊകൾക്ക് നൽകുന്ന അടിക്കുറിപ്പുകൾക്കും ആരാധകരേറെയാണ്.

അവതാരകനും മിമിക്രി കലാകാരനും സംവിധായകനും സ്റ്റാൻഡപ്പ് കൊമേഡിയനുമൊക്കെയാണ് രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രമേഷ് പിഷാരടി.2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്.ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്.

 

ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറച്ചു.

പക്ഷെ ഇന്ന് തമാശകള്‍ പറയുമ്പോള്‍ വളരെ സൂക്ഷിക്കണമെന്നും തമാശപറയുന്നത് കുറച്ച് അപകടം പിടിച്ച കാര്യമാണെന്നുമാണ് താരം പറയുന്നത്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തോട് സംസാരിക്കുകയായിരുന്നു പിഷാരടി.’ഇപ്പോള്‍ തമാശ പറയുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എവിടെയും കൊള്ളാന്‍ പാടില്ല എന്നുള്ളതാണ്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് മാത്രമല്ല പ്രശ്‌നം. പൊളിറ്റിക്കലി കറക്റ്റ് ആവുക എന്ന് പറഞ്ഞാല്‍ വളരെ സിമ്പിള്‍ ആണ്. അതിപ്പോള്‍ ആളുകള്‍ പറയുന്ന പോലെ വലിയ ബുദ്ധിമുട്ടൊന്നുമല്ല.

നമ്മള്‍ ഈ സമൂഹത്തില്‍ നിന്നാണല്ലോ തമാശ പറയുന്നേ. ഞാനിപ്പോള്‍ ഒരു ബാബുവിനെയും ഗോപിയെയും പറ്റി ഒരു തമാശ പറഞ്ഞു. അത് പൊളിറ്റിക്കലി ഫുള്‍ കറക്റ്റ് ആണ്, പക്ഷെ ഈ ലോകത്ത് എവിടെയോ ഇരിക്കുന്ന ഒരു ബാബുവും ഗോപിയും ഇത് കണ്ടിട്ട് നിങ്ങളിതിനകത്ത് ബാബു എന്നുള്ള പേരുപയോഗിച്ചത് ശരിയായില്ല കാരണം ഞങ്ങളെ പോലെ ബാബുവെന്ന് പേരുള്ള ഒരുപാട് പേര്‍ക്കിത് വേദനിച്ചു. കുറെ ഗോപിമാര്‍ക്കും ഇത് വേദനിച്ചു എന്ന് പറഞ്ഞാല്‍ ശരി ആകുമോ. ലോകത്തില്ലാത്ത ഒരു പേരിട്ടാല്‍ ആ കഥ നില്‍ക്കില്ല. ആ ഒരു രീതിയിലുള്ള ഒരു പേടി ഇപ്പോഴുണ്ട്.

 

എല്ലാം പൊളിറ്റിക്കലി കറക്ട് ആയിരിക്കണം, ആരെയും വേദനിപ്പിക്കരുത് അങ്ങനെയൊക്കെയുണ്ട്. പക്ഷെ അങ്ങനെ പറഞ്ഞാല്‍ ഒന്നിനെ കുറിച്ചും പറയാന്‍ പറ്റാത്ത അവസ്ഥ വരും. ഉദാഹരണത്തിന് കുമാരപുരം എന്നൊരു സ്ഥലത്ത് ഞാന്‍ ഒരു പാടത്ത് കൂടെ പോയപ്പോള്‍ മുട്ടോളം ചെളിയാണ് എന്ന് പറഞ്ഞാല്‍, ഞങ്ങളുടെ നാട്ടില്‍ മുട്ടോളം ചെളിയാണെന്ന് നിന്നോടാരാ പറഞ്ഞത്, നീ ഇവിടെ വന്ന് നോക്ക് ഇവിടിത്ര ചെളിയെ ഉള്ളൂ എന്ന് പറഞ്ഞ് ചീത്ത വിളിക്കും. ഇത്തരത്തില്‍ സെന്‍സിറ്റീവ് ആണ് കാര്യങ്ങള്‍.

 

അപ്പോള്‍ തമാശ പറയുമ്പോള്‍ നമ്മള്‍ അത്രയും സൂക്ഷിക്കണം. പ്രത്യേകിച്ച് നമ്മളെ കുറിച്ച് ട്രോള്‍ എല്ലാം വന്നാല്‍ ആരാണ് അത് ചെയ്തതെന്ന് പോലും നമുക്ക് അറിയാന്‍ പറ്റില്ല. വലിയ രീതിയില്‍ വൈറലായാല്‍ നമ്മുടെ കൈയില്‍ നില്‍ക്കില്ല. അതുകൊണ്ട് തന്നെ സൂക്ഷിക്കണം, രമേഷ് പിഷാരടി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *