കല്‍ക്കണ്ടത്തിന്‍റെ പോഷകഗുണങ്ങള്‍……

കല്‍ക്കണ്ടത്തിന്‍റെ പോഷകഗുണങ്ങള്‍……

 

കൽക്കണ്ടം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാലിത് പഞ്ചസാരയെ പോലെയല്ല, കടുത്ത ചുമയും തൊണ്ടവേദനയുമകറ്റാൻ കൽക്കണ്ടത്തിനു കഴിയും. പണ്ടുകാലം തൊട്ടേ ഔഷധക്കൂട്ടായി ഉപയോഗിച്ചുവരുന്ന കൽക്കണ്ടം കൊണ്ടുള്ള ഗുണങ്ങൾ അറിയാം.

നിറയേ ആരോഗ്യ ഗുണമുള്ള ഉത്പ്പന്നമാണ് കൽക്കണ്ടം. കരിമ്പിൽ നിന്നും ഉത്പ്പാദിപ്പിക്കുന്ന മധുരമുള്ള പദാർത്ഥമാണ് ഇത്. റോക്ക് പഞ്ചസാര എന്നും മിശ്രി എന്നും ഇത് അറിയപ്പെടുന്നു. രാസ വസ്തുക്കൾ ഒന്നും തന്നെ ഇല്ലാത്ത പഞ്ചസാരയയുടെ ഏറ്റവും ശുദ്ധമായ ഉത്പ്പന്നമാണ് ഇത്. അതായത് പോളിഷ് ചെയ്യാത്ത ഉത്പ്പന്നമാണ് ഇത്. ആയുർവേദത്തിൽ പ്രധാനമാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഉപയോഗിക്കാൻ പറ്റുന്നതാണ് കൽക്കണ്ടം.

അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കൽക്കണ്ടം നല്ലൊരു മരുന്നാണ്. ഹീമോഗ്ലോബിന്റെ അളവ് കുറവുള്ള ആളുകൾക്ക് വിളർച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. കൽക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിച്ച് ഇതിൽ നിന്നും നമ്മെ രക്ഷപ്പെടുത്തും. ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. മുലപ്പാല്‍ ഉല്‍പാദനത്തിനും കല്‍ക്കണ്ടം ഏറെ ഗുണകരമാണ്.

കരിമ്പിന്റെയും പന മരത്തിൻറെയും സ്രവത്തിൽ നിന്നുമാണ് നിർമ്മിച്ചിരിക്കുന്നത്. കൽക്കണ്ടത്തിന്റെ രൂപത്തിൽ കാണുന്ന ഈ പന കൽക്കണ്ടം നിരവധി പോഷകഘടകൾ നിറഞ്ഞതാണ്.കൽക്കണ്ടത്തിൽ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി 12 വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.പഞ്ചസാരക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒന്നാണിത് .

പണ്ടു മുതലേ നമ്മുടെ മുത്തശിമാർ കൽക്കണ്ടത്തെ ഔഷധക്കൂട്ടായി ഉപയോഗിച്ചിരുന്നു. കൽക്കണ്ടം കഴിച്ചാൽ .

‘ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യും.

 

വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി.

 

ക്ഷീണമകറ്റാനും ബുദ്ധിക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം. ഓർമശക്തി വർദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കൽക്കണ്ടവും ജീരകവും മിക്സിയിൽ പൊടിച്ചു ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കാം. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം.

 

ജലദോഷവും ചുമയുമകറ്റാൻ കൽക്കണ്ടത്തെ കൂട്ടുപിടിക്കാം. ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്തു കുടിച്ചാൽ ജലദോഷം മാറും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതു സഹായിക്കും.

 

ബദാമും കുരുമുളകും കൽക്കണ്ടവും തുല്യ അളവിൽ എടുത്തു പൊടിച്ചു കഴിച്ചാലും ജലദോഷം മാറും. ദിവസവും രണ്ടു സ്പൂൺ വീതം ഈ മിശ്രിതം കഴിക്കാം.

 

ലൈംഗിക ബലക്കുറവ് പരിഹരിക്കാൻ ബദാമും കൽക്കണ്ടവും കുങ്കുമപ്പൂവും പാലിൽ ചേർത്തു കുടിച്ചാൽ മതി.

 

.തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിക്കാം. രാത്രിയിൽ കിടക്കുന്നതിന്  മുൻപു കഴിക്കുന്നതാണ് ഉത്തമം.

Leave a Comment

Your email address will not be published. Required fields are marked *