കൂർക്കംവലി ഒരു അസുഖമാണോ നമുക്ക് വിദഗദ്ധരിൽ നിന്നും മനസ്സിലാക്കാം

കൂർക്കംവലി തീർച്ചയായും ഒരു അസുഖംതന്നെയാണ്. എന്തുകൊണ്ട് കൂർക്കംവലി ഉണ്ടാകുന്നു എന്ന് ചോദിച്ചാൽ, ആഹാരം ധാരാളം കഴിച്ചിട്ടും വ്യായാമം ശെരിയായ രീതിയിൽ ചെയ്യാതെവരുമ്പോൾ കൊഴുപ്പ് നമ്മുടെ ശരീരത്തിൽ എല്ലാ ഭാഗത്തും അടിഞ്ഞുകൂടും. അതുപോലെ തന്നെ ശ്വാസനാളത്തിന്റെ പല ഭാഗത്തും ഈ കൊഴുപ്പ് അടിഞ്ഞുകൂടും. ശ്വാസനാളം എന്ന് പറയുമ്പോൾ നാക്കിന്റെ ഭാഗത്തും, അണ്ണാക്കിന്റെ മുകളിലും, കഴുത്തിലുമെല്ലാം ഈ കൊഴുപ്പ് അടിയും.

ഇങ്ങനെ വരുമ്പോൾ ശ്വാസനാളത്തിന്റെ വിസ്താരം കുറഞ്ഞുവരും. ഉറങ്ങുന്ന സമയം നമ്മുടെ ശരീരത്തിലെ എല്ലാ മസിലുകളും, മാംസപേശികളും വിശ്രമിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശ്വാസനാളത്തിന്റെ ഭാഗങ്ങളും വിശ്രമിക്കുന്നു. എന്നാൽ കൊഴുപ്പുകൂടി വിസ്താരം കുറഞ്ഞ ഈ ശ്വാസനാളത്തിലൂടെ ശ്വസിക്കുമ്പോൾ ശ്വാസത്തിനു കടന്നുപോകുവാൻ തടസങ്ങൾ നേരിടേണ്ടി വരും. അത്തരം തടസമാണ് പിന്നീട് കൂർക്കംവലി ആയി പ്രതിബാധിക്കുന്നത്.

Obstructive sleep apnea എന്ന പ്രശ്നത്തിന്റെ ഒരു രോഗ ലക്ഷണമാണ് കൂർക്കംവലി. ശ്വാസനാളത്തിന്റെ വിസ്തീരണം കുറയുന്നതുമൂലം വലിച്ചെടുക്കുന്ന ശ്വാസം കുറയുകയും അതുമൂലം ശരീരത്തിലെ ഓക്സിജൻ അളവ് കുറയാനും കാരണമാകുന്നു. അതുകൊണ്ട് ശരീരത്തിൽ എത്തുന്ന ഓക്സിജൻ അളവ് കുറഞ്ഞാൽ ശാരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്ന ഓക്സിജൻ അളവും കുറയും. ഇത് ഒരുപാടുനാൾ തുടരുമ്പോൾ മറ്റുപല രോഗങ്ങൾക്കും കാരണമാകും. പ്രമേഹം, BP, ഹൃദ്രോഗം, സ്ട്രോക്ക്, എന്നീ രോഗങ്ങൾ മുതൽ ഇതി നമ്മുടെ കണ്ണിനെ വരെ ബാധിക്കാം.

തികച്ചും സ്വാഭാവികമാണ് എന്ന് കരുതുന്ന ഈ അസുഖം ചികിൽസിച്ചു ബേധമാക്കേണ്ട ഒന്നാണെന്ന് ആർക്കും അറിയില്ല. ഇത് ചികിൽസിച്ചു ബേധമാക്കുന്നതിനായി ദിവസവും വ്യായാമം ചെയ്ത് നമ്മുടെ അമിത വണ്ണം കുറക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ഉറങ്ങുന്നതുവരെ അരണ്ട വെളിച്ചത്തിൽ tv കാണുകയോ അല്ലെങ്കിൽ ഫോൺ നോക്കി കിടക്കുകയോ ചെയ്‌താൽ അതിൽ നിന്നും വരുന്ന വെളിച്ചം നമ്മുടെ ഉറക്കത്തെ ബുദ്ധിമുട്ടിക്കുന്നതാണ്. 6 മുതൽ 8 മണി വരെ എന്നും ഉറങ്ങേണ്ടതും നമ്മുടെ ആരോഗ്യത്തിനും ഈ ഒരു അസുഖത്തിനും നല്ലതാണ്. ആഹാരത്തിനു ശേഷം 2-3 മണിക്കൂറുകൾക്ക് ശേഷം മാത്റമാണ് നാം ഉറങ്ങേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ നാം കഴിച്ച ആഹാരം നല്ല രീതിയിൽ ദഹിക്കുന്നതിനും, അതുവഴി വണ്ണം വെക്കുന്നതിനുള്ള പ്രവണത കുറയുകയും ചെയ്യുന്നു.

കൂർക്കംവലിക്കുന്നവർ ശ്രെദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരിക്കലും മലർന്നു കിടക്കരുത്. എപ്പോഴും ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കണം. അങ്ങനെ ചെയ്യുമ്പോൾ ശ്വാസനാളത്തിന് കുറച്ചുകൂടി നല്ല രീതിയിൽ ശ്വാസം വലിച്ചെടുക്കാൻ സാധിക്കും. ചിലർക്ക് ഇതെല്ലാം ചെയ്താലും കൂർക്കംവലി നിയന്ത്രിക്കാൻ സാധിക്കില്ല. ചിലപ്പോ വ്യായാമം ചെയ്താലും, ആഹാരം കുറച്ചാലും, ഒരു സ്റ്റേജ് എത്തിക്കഴിഞ്ഞാൽ ഈ ചെറിയ ടിപ്സ് കൊണ്ട് കൂർക്കംവലി മാറില്ല. അങ്ങനെയുള്ളവർ ഏതെങ്കിലും ഒരു ENT സർജനെയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഡോക്ടറിനെയോ സമീപിക്കണം. കാരണം ഈ ഒരു രോഗ ലക്ഷണത്തിന് തീർച്ചയായും ട്രീറ്റ്മെന്റ് എടുക്കണം. അത് ആദ്യം ചെയ്യേണ്ടത് sleep study എന്ന സിമ്പിൾ ടെസ്റ്റ്‌ ആണ്.

അതിൽനിന്നും നമുക്ക് ഓക്സിജൻ ലെവൽ കുറയുന്നുണ്ടോ എന്ന് മനസിലാക്കാൻ സാധിക്കും. ഓക്സിജൻ ലെവൽ എത്രത്തോളം കുറയുന്നുണ്ട്, അത് എത്തത്തോളം അപകടകരമായ രീതിയിൽ കുറയുന്നുണ്ട് എന്നൊക്കെ മനസിലാക്കാൻ സാധിക്കും. ശരീരത്തിന് പൂർണമായും റസ്റ്റ്‌ കിട്ടുന്നത് ഉറക്കത്തിലൂടെയാണ്. എന്നാൽ കൂർക്കംവലി ഉള്ള ആളുകളുടെ ഉറക്കം വളരെ ബുദ്ധിമുട്ടുള്ളതായതുകൊണ്ട് അവരുടെ ശരീരത്തിന് നല്ലരീതിയിൽ റസ്റ്റ്‌ കിട്ടില്ല. അതുകൊണ്ട് അവർക്കു എത്രനേരം ഉറങ്ങിയാലും ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. അതുമൂലം ദീർഘദൂരം ഡ്രൈവ് ചെയ്യാനൊന്നും അവർക്ക് സാധിക്കില്ല. പെട്ടെന്ന് ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

Leave a Comment

Your email address will not be published. Required fields are marked *