പഴയകാല നടി ഗോപികയുടെ ഫാമിലിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ..

പഴയകാല നടി ഗോപികയുടെ ഫാമിലിക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ..

 

ജയസൂര്യ, വിനീത് എന്നിവർ നായകന്മാരായ പ്രണയമണി തൂവൽ എന്ന സിനിമയിലൂടെ സിനിമ രംഗത്ത് എത്തിയ ആളാണ് ഗോപിക… ഗേളി എന്ന പേര് സിനിമയിൽ എത്തിയശേഷം ഗോപിക എന്ന് ആക്കുകയായിരുന്നു.. കോളേജിൽ പഠിക്കുമ്പോൾ മിസ് കോളേജ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗോപികക്ക് ഒരു എയർഹോസ്റ്റസ് ആകണമെന്നായിരുന്നു ആഗ്രഹം.. കാണാ കണ്ടേൻ, തൊട്ടീ ജയ, ആട്ടോഗ്രാഫ്, 4 ദ പീപ്പിൾ എന്നിവയാണ് താരത്തിന്റെ അറിയപ്പെടുന്ന ചിത്രങ്ങൾ. ഒരിക്കലും ഒരു സിനിമ നടി ആവുക എന്ന ലക്ഷ്യം താരത്തിന് ഉണ്ടായിരുന്നില്ല എന്ന് ഗോപിക ഇടയ്ക്ക് പറയുകയുണ്ടായി.. 2008 ൽ വിവാഹം കഴിഞ്ഞ താരം സിനിമ അഭിനയം വിവാഹത്തോടെ നിർത്താൻ തീരുമാനിക്കുകയും ഭർത്താവായ അജിലേഷിനോടൊപ്പം അയർലണ്ടിലേക്ക് താമസം മാറ്റുകയുമായിരുന്നു.. പിന്നീട് ഏറെ കാലത്തേക്ക് നമ്മൾ ഗോപികയെയോ ഗോപികയുടെ വിശേഷങ്ങളോ അറിഞ്ഞിരുന്നില്ല.. ഇപ്പോൾ താരം ഓസ്ട്രേലിയയിലാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്..ഇപ്പോൾ തന്റെ ഫാമിലിക്കൊപ്പം നാട്ടിൽ വെക്കേഷന് എത്തിയിരിക്കുകയാണ് താരം… ഫാമിലിക്കൊപ്പമുള്ള ഗോപികയുടെയും കുടുംബങ്ങളുടെയും ചിത്രമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്… ഗോപികയുടെ സഹോദരിയാണ് സോഷ്യൽ മീഡിയ വഴി ഗോപികയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്..

മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ഫോട്ടോയിൽ കാണാം. വർഷങ്ങൾക്ക് ശേഷം ഗോപികയുടെ ലുക്കിന് യാതൊരു മാറ്റവും ഇല്ലല്ലോ എന്നാണ് ആരാധകരുടെ കമന്റുകൾ..

 

ഭർത്താവ് അജിലേഷ് ചാക്കോ ഡോക്ടറാണ്.. ആമി, ഏദൻ എന്നിവരാണ് താരത്തിന്റെ മക്കൾ..

 

വെറുതെയല്ല ഭാര്യ എന്ന സിനിമയിലൂടെ മലയാളികൾക്ക് നടി ഗോപികയെ വളരെയധികം ഇഷ്ടപ്പെട്ടതാണ്..മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ ഗോപിക തമിഴിലും തിരക്കുള്ള നടിയായി മാറാൻ അധികകാലം വേണ്ടിവന്നിരുന്നില്ല..മലയാളത്തിലെ പ്രിയപ്പെട്ട നായിക അങ്ങനെ തമിഴിലും സജീവമായി. അഭിനയത്തിന്റെ നിറുകയിൽ നിൽക്കുമ്പോഴാണ് ഗോപിക വിവാഹം കഴിച്ചു പോകുന്നത്..

വിവാഹത്തിനു ശേഷം അയർലൻഡിൽ സ്ഥിര താമസമാക്കിയ ഗോപികയുടെ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ എല്ലാവരും കാണാറുള്ളൂ. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. അവധിക്ക് നാട്ടിലെത്തിയ താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാനുള്ള തിടുക്കത്തിലാണ് ഗോപികയുടെ ആരാധകർ..

വെറുതെ ഒരു ഭാര്യ, അണ്ണൻ തമ്പി, മായാവി, കീർത്തിചക്ര തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ആളാണ് ഗോപിക.. വിവാഹത്തിനു ശേഷം ഉള്ള ഇന്റർവ്യൂകളിൽ സിനിമയിലേക്ക് തിരികെയെത്താൻ തനിക്ക് ആഗ്രഹമുണ്ടെന്നും തന്റെ കുടുംബവും ഭർത്താവും വളരെയധികം സപ്പോർട്ട് ആണെന്നും അറിയിച്ചിരുന്നു..

Leave a Comment

Your email address will not be published.