ബെറ്റിൽ തോൽപ്പിച്ച ചങ്ക് ബ്രോ നിഥിനെ കാണാൻ എത്തി ഒമർ ലുലു…. പന്തയം വച്ച അഞ്ച് ലക്ഷം കൊടുത്തോ അതോ നൈസായി തേച്ച് ഒട്ടിച്ചോ എന്ന് ആരാധകർ…..

ബെറ്റിൽ തോൽപ്പിച്ച ചങ്ക് ബ്രോ നിഥിനെ കാണാൻ എത്തി ഒമർ ലുലു…. പന്തയം വച്ച അഞ്ച് ലക്ഷം കൊടുത്തോ അതോ നൈസായി തേച്ച് ഒട്ടിച്ചോ എന്ന് ആരാധകർ…..

മലയാള സിനിമയ്ക്ക് വ്യത്യസ്തമായിട്ടുള്ള നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന സംവിധായകൻ ആണ് ഒമർ ലുലു. തന്റേതായ ശൈലിയിൽ തിളങ്ങുന്ന ഒരു സംവിധായകനാണ് ഒമർ ലുലു.

കഴിഞ്ഞ ദിവസങ്ങളിൽ ഒമർ ലുലു നടത്തിയ ഒരു ബെറ്റ് പ്രഖ്യാപനത്തെക്കുറിച്ചുളള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.. കഴിഞ്ഞ ദിവസം നടന്ന ടി 20 ക്രിക്കറ്റ് വേൾഡ് കപ്പിൻെറ ഭാഗമായി പാക്കിസ്ഥാൻ ജയിക്കുമെന്ന പ്രഖ്യാപനം ഒമർ നടത്തിയിരുന്നു. “പാക്ക് ചെയിക്കുമെന്ന് ഞാൻ പറയുന്നു. സ്പോർട്സ് മാൻഷിപ്പും, രാജ്യസ്നേഹവും രണ്ടും രണ്ടാണ്. ഇനി ദേശസ്നേഹം ഇല്ലേ എന്ന് പറഞ്ഞ് കമൻറു ചെയ്യുന്നവരോട് നൂറ് വർഷത്തോളം നമ്മളെ അടിമകളാക്കി ഒരുപാട്‌ രാജ്യസ്നേഹമുള്ള ധീരൻമാരെ കൊന്ന് തള്ളി. നമ്മുടെ സമ്പത്ത് മുഴുവൻ കൈക്കലാക്കി അവസാനം രണ്ടാം ലോക മഹായുദ്ധകാലത്ത്‌ പട്ടാളക്കാർക്ക് കൊടുക്കാൻ ശമ്പളം ഇല്ലാതെ വന്നപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് പോയ ഇംഗ്ലീഷുകാർ ചെയ്ത അത്ര ക്രൂരതകൾ പാകിസ്താൻ നമ്മളോട് ചെയ്തട്ടില്ല” എന്നാണ് ഒമർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ക്രിക്കറ്റ് ഒരു കായികയിനമാണെന്നും പാക്കിസ്ഥാൻെറ തിരിച്ചുവരവ് ഗംഭീരമായിരുന്നെന്നും ഒമർ പറഞ്ഞു.ഈ പോസ്റ്റിനെ വിമർശിച്ച് ഒരുപാട് ആരാധകർ എത്തി ”ഫൈനലില്‍ പാകിസ്താന്‍ ജയിക്കും .ഒമർ ലുലു പറഞ്ഞപ്പോൾ ഇതിന് പിന്നാലെ ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്ന് നിഥിന്‍ വെല്ലുവിളിയുമായി എത്തിയിരുന്നു. ഇതിന് ഒമര്‍ ലുലു ലുലു സമ്മതവും പറഞ്ഞു. അതോടൊണ് വെല്ലുവിളി വൈറലായത്. ട്രോളുകളും നിറഞ്ഞു.

പാകിസ്താനെ തോല്‍പ്പിച്ച്‌ ട്വന്റി 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെയാണ് ഒമര്‍ ലുലുവിന്റെ ബെറ്റ് വൈറലായത്. എന്നാൽ ഒടുവിൽ പാകിസ്ഥാൻ പരാജയപ്പെട്ടപ്പോൾ പോസ്റ്റിനു താഴെ ആരാധകർ വീണ്ടുമെത്തി ‘അഞ്ചു ലക്ഷം രൂപ കൊടുക്കുന്നില്ലേ’ എന്നായിരുന്നു അവരുടെ ചോദ്യങ്ങൾ

ഇപ്പോഴിതാ അഞ്ച് ലക്ഷം രൂപയ്ക്ക് ബെറ്റ് വച്ച യുവാവിനെ നേരില്‍ കണ്ട് സംവിധായകന്‍ ഒമര്‍ ലുലു. കോഴിക്കോട്ടെത്തിയാണ് ഒമര്‍ തന്നെ വെല്ലുവിളിച്ച നിഥിന്‍ നാരായണനെ കണ്ടത്.

എന്നെ ബെറ്റിൽ തോൽപ്പിച്ച ചങ്ക് ബ്രോ’ എന്ന അടിക്കുറിപ്പോടെയാണ് ഒമർ നിതിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഈ ചിത്രമല്ല അഞ്ച് ലക്ഷം കൊടുക്കുന്ന ചിത്രമാണ് കാണേണ്ടതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതിപ്പോ ‘ചെക്കെവിടെ ചെക്കൻ മാത്രമുളളല്ലോ’ എന്നാണ് പോസ്റ്റിനു താഴെയുളള ആരാധകരുടെ ചോദ്യം.അഞ്ച് ലക്ഷം കൊടുത്തോ ഇല്ലയോ എന്നത് തങ്ങള്‍ക്കിടയില്‍ മാത്രമുള്ള രഹസ്യമായിരിക്കട്ടെയെന്ന് ഒമര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ആരാധകരോട് നിങ്ങള്‍ വേണമെങ്കില്‍ കണ്ടുപിടിച്ചോളൂ എന്നും സംവിധായകന്‍ പറയുന്നു.അതേസമയം, നൈസായി തേച്ചെന്നും, സംവിധായകൻ്റെ വാചകമടി മാത്രമായി ഒതുക്കിക്കളഞ്ഞെന്നുമെല്ലാം സോഷ്യല്‍ലോകം വിമര്‍ശിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *