ഒമർ ലുലുവിന്റെ സിനിമയ്ക്ക് അടുത്ത പണി, ആരാണ് നല്ല സമയം എന്ന പേരിട്ടത് എന്ന് സംവിധായകനോട് പ്രേക്ഷകർ…
മലയാള സിനിമയ്ക്ക് വ്യത്യസ്തമായിട്ടുള്ള നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന സംവിധായകൻ ആണ് ഒമർ ലുലു. തന്റേതായ ശൈലിയിൽ തിളങ്ങുന്ന ഒരു സംവിധായകനാണ് ഒമർ ലുലു…മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു സംവിധായകനാണ് ഒമർ ലുലു.. നാല് ചിത്രങ്ങളാണ് താരം ഇതുവരെ സംവിധാനം ചെയ്തിട്ടുള്ളത് എങ്കിലും ഒമർ ലുലു എന്ന സംവിധായകനെ അറിയാത്ത മലയാളികൾ ഇല്ല… തന്റെ സിനിമ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് വളരെ നന്നായി അറിയാവുന്ന ഒരു സംവിധായകനാണ് ഇദ്ദേഹം… കൂടുതലായും ന്യൂജനറേഷൻ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രദ്ധിച്ചിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.. 2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ പുതുമുഖ താരങ്ങളെ വെച്ച് മാത്രം അഭിനയിപ്പിച്ചു ഹിറ്റടിപ്പിച്ച താരമാണ് ഇദ്ദേഹം.. ആദ്യമായി പുതുമുഖ താരങ്ങളെ കൊണ്ടുവന്നു കുറഞ്ഞ ബഡ്ജറ്റിൽ ഇതുപോലൊരു വിജയചിത്രം ഒരുക്കാൻ സാധിച്ചതിൽ ഒമർ ലുലുവിന് അഭിമാനിക്കാം..നിരവധി പേരാണ് അന്ന് താരത്തെ അഭിനന്ദിച്ചത്… ഈ ചിത്രം കോളേജ് ക്യാമ്പസിന്റെ കഥ പറയുകയും ഒപ്പം ധാരാളം കോമഡികളും
ഉണ്ടായിരുന്നു..
അതിനുശേഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ചങ്ക്സ്.. ഇത് വേണ്ടത്ര വിജയം കൈവരിച്ചില്ല എങ്കിലും ഇതിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. അതിനുശേഷം പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രം സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചില സീനുകളാൽ ലോകമെമ്പാടും ഹിറ്റായി മാറി.. അതുകൊണ്ടുതന്നെ ഇതിന്റെ സംവിധായകനും അഭിമാനിക്കാൻ കഴിയും..എന്നാൽ ഈ ചിത്രം തീയറ്ററിൽ എത്തിയപ്പോൾ വേണ്ടത്ര വിജയിച്ചില്ല..
ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് നല്ല സമയം. ഡിസംബർ അവസാനമായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ സിനിമ ഉടൻതന്നെ തീയേറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു. സിനിമയിൽ മയക്ക്മരുന്നിനെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളുണ്ട് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ആയിരുന്നു സിനിമയുടെ ട്രെയിലറിനെതിരെ പരാതി വന്നത്. സിനിമ കണ്ട ശേഷം പരാതി പരിഗണിക്കും എന്നായിരുന്നു പറഞ്ഞത് എങ്കിലും അതിനുള്ളിൽ ഇദ്ദേഹം ഈ സിനിമ തിയേറ്ററിൽ നിന്നും പിൻവലിക്കുകയായിരുന്നു.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് വലിയ വില പറഞ്ഞിട്ടുണ്ട് എന്നും അതിൽ സിനിമ റിലീസ് ചെയ്യും എന്നുമായിരുന്നു ഇദ്ദേഹം പറഞ്ഞത്. സിനിമയുടെ ബഡ്ജറ്റ് ഒരു കോടി മാത്രമായതുകൊണ്ട് വലിയ രീതിയിൽ നിർമാതാവിന് നഷ്ടം ഒന്നും വരില്ല എന്നായിരുന്നു ഇദ്ദേഹത്തിൻറെ കണക്കുകൂട്ടൽ. എന്നാൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പോലും സിനിമയെ വേണ്ടാത്ത അവസ്ഥയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
സെൻസർ ബോർഡ് ഒരിക്കൽ സെൻസർ ചെയ്ത സിനിമയാണ് നല്ല സമയം. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്. ഇപ്പോൾ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് അടക്കം പ്രാന്താക്കുവാൻ ഉള്ള നീക്കം നടക്കുന്നതായിട്ടാണ് അറിയാൻ സാധിക്കുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. അതേസമയം ഇതിൽ എവിടെയാണ് ആവിഷ്കാര സ്വാതന്ത്ര്യം എന്നു പറയുന്ന സാധനം എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. അതേ സമയം സിനിമയെപ്പറ്റി ഉള്ള ചർച്ചകൾ കൂടുതൽ ലൈവ് ആയി നിലനിർത്തി സിനിമ ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൊണ്ടിടാൻ ഉള്ള തത്രപ്പാടുകൾ ആണ് ഇത് എല്ലാം എന്നാണ് മലയാളികൾ പറയുന്നത്.