ഓൺ എയർ.. തിരുമ്പി വന്തിടുവേൻ.. മീനാക്ഷി പോസ്റ്റിനു താഴെ ട്രോളി ബ്രസിൽ ആരാധകർ……

ഓൺ എയർ.. തിരുമ്പി വന്തിടുവേൻ.. മീനാക്ഷി പോസ്റ്റിനു താഴെ ട്രോളി ബ്രസിൽ ആരാധകർ……

 

സിനിമാ പ്രേഷകരുടെ പ്രിയങ്കരിയായ ബാലതാരമാണ് മീനാക്ഷി.നടിയും അവതാരികയുമായ മീനാക്ഷി സോഷ്യൽമീഡിയയിലും ഏറെ സജീവമായ താരമാണ്. സിനിമകളിലുടേയും ടോപ് സിംഗർ ഷോയിലെ അവതാരികയായുമൊക്കെ നിരവധി ആരാധകരെ സ്വന്തമാക്കിയയാൾ കൂടിയാണ് മീനാക്ഷി.അനൂപ്– രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ് എന്ന സഹോദരനുമുണ്ട്

മധുരനൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്ത് മീനാക്ഷിയുടെ തുടക്കം. ശേഷം 2014ൽ ബാലതാരമായി വൺ ബൈ ടു എന്ന സിനിമയിലൂടെയാണ് മീനാക്ഷി സിനിമാലോകത്തേക്ക് എത്തിയത്. അമർ അക്ബർ അന്തോണി, ജംമ്നാപ്യാരി, ഒപ്പം, ഒരു മുത്തശ്ശിഗദ, കോലുമിഠായി, അലമാര, പുഴയമ്മ, മോഹൻലാൽ ക്യൂൻ തുടങ്ങിയ സിനിമകളിലൂടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെട്ടത്. നായികയായ അമീറ എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയത്.

ടോപ് സിംഗർ ,ടോപ് സിംഗർ – 2

ടോപ് സിംഗർ മ്യൂസിക് നൈറ്റ്, മ്യൂസിക് ഉത്സവ്, ഈണങ്ങളുടെ ഗന്ധർവ്വൻ എന്നീ പരിപാടികളുടെ അവതരികയായി എത്തിയിട്ടുള്ള മീനാക്ഷിയ്ക്ക്

വളരെ കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ കുടുംബ പ്രേഷകരുടെ പ്രിയ താരമായി മാറുവാൻ താരത്തിന് കഴിഞ്ഞു.

മുൻപ് എസ് എസ് എൽ സിയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ച വിവരവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട് ഉണ്ടായിരുന്നു. മീനാക്ഷി അനൂപ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഉണ്ട്. അതിലൂടെ പോസ്റ്റ്‌ ചെയുന്ന ഒരോ വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുണ്ട്.ഇപ്പോഴിതാ മീനാക്ഷി പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.. “ഓൺ എയർ.. തിരുമ്പി വന്തിടുവേൻ..” എന്നാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്. വീടിന്റെ മതിലിൽ സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ടിന് ഒപ്പം മതിലിൽതന്നെ നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് മീനാക്ഷി കുറിച്ചത്.അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഉണ്ടായത്.

അതേ സമയം മീസാൻ, അമീറ, കാക്കപ്പൊന്ന് ഇപ്പോൾ മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബോഡി ബോളിവുഡ് ചിത്രത്തിലും മീനാക്ഷി അഭിനയിച്ചിരുന്നു.

 

അതേ സമയംഅർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം.ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.അർജന്റീന ആരാധകർക്ക് മറ്റ് ടീമുകരുടെ ട്രോളുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയയിൽ .ഫോട്ടോയുടെ താഴെ ബ്രസീൽ ആരാധകരെ മീനാക്ഷിയെ ട്രോളി കൊണ്ടിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *