തന്റെ ജന്മദിനത്തിൽ ആശുപത്രി കിടക്കയിൽ കിടന്ന് റീൽസ് ചെയ്ത് ശ്രുതി രജനീകാന്ത്..

തന്റെ ജന്മദിനത്തിൽ ആശുപത്രി കിടക്കയിൽ കിടന്ന് റീൽസ് ചെയ്ത് ശ്രുതി രജനീകാന്ത്..

 

സ്റ്റൈൽ മന്നൻ രജനികാന്ത് അല്ലാതെ കേരളത്തിലും ഒരു രജനികാന്ത് ഉണ്ട് എന്ന് മലയാളികൾ തിരിച്ചറിഞ്ഞത് ചക്കപ്പഴം എന്ന സീരിയലിലെ പൈങ്കിളിയെ കണ്ട ശേഷമാണ്.. പൈങ്കിളിയെ അവതരിപ്പിക്കുന്ന നടിയുടെ പേര് ശ്രുതി രജനികാന്ത് ആണെന്ന് കേട്ടപ്പോൾ രജനീകാന്തോ എന്ന് പലരും ചോദിച്ചു.. അതേ രജനികാന്ത് ആണ് എന്ന് ശ്രുതി പറയുന്നു..

അതെ. എന്റെ അച്ഛൻ രജനികാന്ത് ആണ്. വേണമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും ഞാൻ തയ്യാറാണ്. തമിഴ് സൂപ്പർ മന്നൻ തന്നെ വിളിച്ച് ഞാൻ എപ്പോഴാണ് നിന്റെ അച്ഛനായത് എന്ന് ചോദിച്ചാൽ തെളിവായി ഞാൻ എന്റെ ആധാർ കാർഡ് കാണിച്ചുകൊടുക്കും. അച്ഛന്റെ പേര് രജനീകാന്ത് എന്നാണ്. പക്ഷേ നിങ്ങൾ ഉദ്ദേശിക്കുന്ന രജനീകാന്ത് അല്ല..

 

മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ട പരിപാടിയാണ് ചക്കപ്പഴം എന്ന സീരിയൽ. ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് ശ്രുതി രജനികാന്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ചക്കപ്പഴത്തിൽ അമ്മ വേഷമാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം താൻ ഞെട്ടി. അർജുൻ ചേട്ടന്റെ ഭാര്യയാണെന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ ശരീരത്തെ നോക്കി.. എട്ടാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെ എങ്ങനെയാ അമ്മ വേഷത്തിൽ ഒക്കെ അഭിനയിപ്പിക്കുന്നത് എന്ന് ചോദിക്കും എന്ന് കരുതിയിരുന്നു. പക്ഷേ സ്ക്രീനിൽ കണ്ടപ്പോൾ കുഴപ്പമില്ല എന്ന് തോന്നി..

പൈങ്കിളിയായും കിളികൊഞ്ചലായും പ്രേക്ഷകരുടെ എല്ലാം ഉള്ളിൽ ഇടം നേടിയ താരമാണ് ശ്രുതി രജനീകാന്ത്.. പത്രപ്രവർത്തകയായാണ് താരം കരിയർ തുടങ്ങുന്നത്.. എന്നാൽ ഇന്ന് ശ്രുതി പത്രത്താളുകളിൽ സെലിബ്രിറ്റിയായി തിളങ്ങി കൊണ്ടിരിക്കുകയാണ്..

 

ഒട്ടും കൃത്രിമത്വം ഇല്ലാത്ത അഭിനയം. നല്ല ഹൈ എനർജി.. ഇതുതന്നെയാണ് ചക്കപ്പഴത്തിൽ ആ കഥാപാത്രത്തെ പൂർണ്ണതയിൽ എത്തിക്കുന്നത്.. അമ്പലപ്പുഴക്കാരിയാണ് ശ്രുതിയുടെ അമ്മ.. അമ്മ ഒരു ബ്യൂട്ടീഷൻ കൂടിയാണ്.

 

ഇന്ന്, നവംബർ ഏഴിന് ശ്രുതിയുടെ ജന്മദിനമാണ്.. താരത്തിന് ആശംസകളുമായി ആരാധകരും താരങ്ങളും എല്ലാം എത്തിയിട്ടുണ്ട്. പക്ഷേ ജന്മദിനത്തിൽ ആശുപത്രിയിലാണ് ശ്രുതി.

ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ വീഡിയോക്ക് ഒപ്പമാണ് തന്റെ ജന്മദിനമാണ് ഇന്ന് എന്ന് ശ്രുതി ആരാധകരെ അറിയിക്കുന്നത്. ഇൻസ്റ്റഗ്രാം റീൽസ് ചെയ്താണ് താരം പിറന്നാൾ ആഘോഷിക്കുന്നത്. ഒരു പാട്ടിനൊപ്പം ആശുപത്രിയിൽ നിന്ന് ഡാൻസ് ചെയ്യുകയാണ് താരം. ഗ്ലൂക്കോസ് സ്റ്റാൻഡ് പിടിച്ചുകൊണ്ടാണ് ഡാൻസ്.. അപ്പോൾ ഹാപ്പി ബർത്ത് ഡേ.. ഓക്കേ ബൈ എന്നാണ് വീഡിയോയ്ക്ക് താരം നൽകിയിരിക്കുന്ന കുറിപ്പ്.. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്..

Leave a Comment

Your email address will not be published. Required fields are marked *