ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം രാവിലെ രമേഷ് പിഷാരടിയാണ് തന്നെ വിളിച്ച് മമ്മൂട്ടി അഞ്ച് മിനിട്ടിനുള്ളില്‍ കഫേയിലേക്ക് വരുമെന്ന് പറഞ്ഞത്… നമിത പ്രമോദ്…..
നിവിൻ പോളിയുടെ നായികയായി പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ മലയാള ചലചിത്രത്തിലേക്ക് അരങേറ്റം നടത്തിയ നടിയാണ് നമിത പ്രമോദ്… അഭിനയ ലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്.. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് താരത്തിനെ നമ്മൾ ആദ്യമായി കാണുന്നത്..അതിനുശേഷം അമ്മേ ദേവി,എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്ത് താരം കയ്യടി നേടി… രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലെ റിയ എന്ന കഥാപാത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ എത്തുന്നത് എങ്കിലും നായികയായി എത്തുന്നത് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങളിൽ ആണ്..
നമിത പ്രമോദ് പുതിയ കഫെ തുടങ്ങിയത് വാർത്തകളിൽ എല്ലാം നിറഞ്ഞ സംഭവമായിരുന്നു…പുതുതായി തുടങ്ങിയ കഫേയിലേക്ക് മമ്മൂട്ടി വന്നതിനെ കുറിച്ച് പറയുകയാണ് നടി നമിത പ്രമോദ്. ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം രാവിലെ രമേഷ് പിഷാരഡിയാണ് തന്നെ വിളിച്ച് മമ്മൂട്ടി അഞ്ച് മിനിട്ടിനുള്ളില്‍ കഫേയിലേക്ക് വരുമെന്ന് പറഞ്ഞതെന്ന് നമിത പറഞ്ഞു. കയ്യില്‍ കിട്ടിയ ഡ്രസൊക്കെയിട്ട് അങ്ങോട്ട് പോകുന്നതിനിടില്‍ തന്റെ അമ്മൂമ്മയോട് മമ്മൂട്ടി വരുന്ന കാര്യം പറഞ്ഞെന്നും അപ്പോള്‍ അമ്മൂമ്മ പറഞ്ഞ രസകരമായ മറുപടിയും നമിത അഭിമുഖത്തില്‍ പറഞ്ഞു…മമ്മൂട്ടി വരുന്നുണ്ടെങ്കില്‍ എനിക്ക് കുറച്ച് സ്റ്റൈലായിട്ടൊക്കെ ഒരുങ്ങണമെന്ന് അമ്മൂമ്മ പറഞ്ഞു എന്നാണ് നമിത പറഞ്ഞത്. അങ്ങനെയാണെങ്കില്‍ വരണ്ടെന്ന് താന്‍ പറഞ്ഞു..
‘കഫേയുടെ ഉദ്ഘാടനമൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടില്‍ പോയി കിടന്നുറങ്ങി. പരിപാടിയൊക്കെ കഴിഞ്ഞപ്പോള്‍ തന്നെ നല്ല ക്ഷീണമുണ്ടായിരുന്നു. ഞാന്‍ ഉറങ്ങുന്ന സമയത്ത് രമേഷേട്ടന്‍ (രമേഷ് പിഷാരഡി) മാറി മാറി എന്നെ ഫോണില്‍ വിളിക്കുന്നുണ്ട്. ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ രമേഷേട്ടന്‍ എന്നോട് ചോദിച്ചു നീ എവിടെയാണെന്ന്. ഞാന്‍ പറഞ്ഞു ഉറങ്ങുകയാണെന്ന്…അപ്പോള്‍ ചേട്ടന്‍ പറഞ്ഞു ഒരു അഞ്ച് മിനിട്ടില്‍ മമ്മൂക്ക അങ്ങോട്ടേക്ക് വരുമെന്ന്. നീ കഫേയിലുണ്ടോ എന്നും ചോദിച്ചു. പിന്നെ ഞാന്‍ ചാടി എഴുന്നേറ്റ് കിട്ടിയ ഡ്രസൊക്കെയിട്ട് കഫേയിലേക്ക് പോകാനിറങ്ങി. ഞാന്‍ ഇറങ്ങിയപ്പോള്‍ അവിടെ എന്റെ അമ്മൂമ്മ ഇരിക്കുന്നുണ്ടായിരുന്നു.
മമ്മൂക്ക കഫേയിലേക്ക് വരുന്നുണ്ടെന്ന് ഞാന്‍ അമ്മൂമ്മയോട് പറഞ്ഞു. അങ്ങനെയാണെങ്കില്‍ എനിക്ക് സ്‌റ്റൈലിലൊന്ന് ഒരുങ്ങണമെന്ന് അമ്മൂമ്മ ഉടനെ പറഞ്ഞു. എങ്കില്‍ വരെണ്ടാ അവിടെ ഇരിന്നോളാന്‍ പറഞ്ഞിട്ട് ഞാന്‍ കഫേയിലേക്ക് പോയി.