തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം നമ്പറും മസാലയും മാത്രം; വിവാദ പരാമര്‍ശവുമായി രശ്മിക മന്ദാന…..

തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം നമ്പറും മസാലയും മാത്രം; വിവാദ പരാമര്‍ശവുമായി രശ്മിക മന്ദാന…..

 

മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയാണ് തെന്നിന്ത്യൻ നടി രശ്മിക മന്ദാന. ചെയ്ത സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായതാണ് രശ്മികയെ സിനിമാ ലോകത്തിന് പ്രിയങ്കരിയാക്കിയത്.. ‘രശ്മിക അഭിനയിച്ച പുഷ്പ, സീതാരാമം, ഗുഡ് ബൈ എന്നിവയെല്ലാം സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിലും അരങ്ങേറ്റം കുറിച്ചതോടെ ‘നാഷണൽ ക്രഷ്’ എന്നാണ് രശ്മിക ആരാധകർക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്. അതേസമയം നടിക്കെതിരേ നിരന്തരമായി ട്രോളുകളും വരാറുണ്ട്.

മോഡലിംഗിലൂടെ കരിയർ ആരംഭിച്ച രശ്മിക 2016ൽ പുറത്തിറങ്ങിയ കിരിക്ക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നി കന്നഡ സിനിമകളിൽ നായികയായി വേഷമിട്ടു.2018ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ ഗീത ഗോവിന്ദം എന്ന റോംകോം ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രം ഏറെ ശ്രദ്ധിക്കകപ്പെട്ടു. ഗീതാ ഗോവിന്ദം രശ്മികയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവഴിമാറി.

ഇപ്പോഴിതാ തന്റെ പുതിയ ബോളീവുഡ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ താരം നടത്തിയ പരാമർശം വിവാദമാകുകയാണ്. തെന്നിന്ത്യൻ സിനിമകളിലെ റൊമാന്റിക് ഗാനം എന്നുപറയുന്നത് മാസ് മസാലയും ഡാൻസ് നമ്പറുകളും ഐറ്റം നമ്പറുകളുമാണെന്ന് രശ്മിക തുറന്നടിച്ചു.ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെ കുറിച്ച് പറയുന്നതിന് ഇടയ്ക്കാണ് വിവാദ പരമാര്‍ശം കടന്നുവന്നത്.

ഈ പരാമര്‍ശമാണ് വന്‍ പ്രതിഷേധത്തിന് വഴി ഒരുക്കിയിരിക്കുന്നത്. ‘മിഷന്‍ മജ്‌നു’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രശ്മിക ഈ പരാമര്‍ശം നടത്തിയത്.

“തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ​ഗാനങ്ങളെന്നാൽ ബോളിവുഡ് ​ഗാനങ്ങളാണ്. തെന്നിന്ത്യൻ സിനിമയിലാണെങ്കിൽ മാസ് മസാലയും ഡാൻസ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുള്ളത്. ഇതെന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ​ഗാനമാണ്. ” രശ്മിക പറഞ്ഞു. താരത്തിന്റെ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്.

 

ഇത് തന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. അതെന്നെ വളരെയധികം ആവേശംകൊള്ളിക്കുന്നു. ഇതായിരുന്നു അവരുടെ വാക്കുകള്‍.എന്നാല്‍ രശ്മികയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ മസാലയും ഐറ്റം നമ്പറും മാത്രമല്ല എന്നാണ് നടിക്ക് മറുപടി നല്‍കിയത്. വന്ന വഴി മറക്കരുതെന്ന് താരത്തിനെ ഓര്‍മിപ്പിക്കുകയാണ് ചിലര്‍.

 

 

രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹം

നിശ്ചയിച്ചിരുന്നെങ്കിലും ഇരുവരും

വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് ശേഷം നടി കന്നഡ സിനിമയിൽ

അഭിനയിക്കാതെ മറ്റുഭാഷകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഇതിനേത്തുടർന്ന് രശ്മികയെ കന്നഡസിനിമയിൽ നിന്ന്

നിർമാതാക്കൾ വിലക്കിയേക്കും എന്ന് വാർത്ത പരന്നിരുന്നു. എന്നാൽ നിലവിൽ ഒരു നിർമാതാവും തന്നെ വിലക്കിയിട്ടില്ലെന്നാണ് രശ്മിക പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

 

 

അതേസമയം സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന ബോളിവുഡ് ചിത്രം ‘മിഷൻ മജ്നു’-വിൽ രശ്മികയാണ് നായികയായെത്തുന്നത്. ശന്തനു ഭഗ്ചിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *