ഞാൻ സിനിമ ചെയ്യുന്ന കാലം മുതൽ ഉദ്ഘാടനങ്ങൾ എന്റെ കൂടെയുണ്ട്.. നടി ഹണി റോസ്
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.
പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. “കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി. “റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.
സോഷ്യൽ മീഡിയയിൽ നിരവധി ബോഡി ഷേമിങ് ഏറ്റുവാങ്ങുന്ന നടിയാണ് ഹണി റോസ്.. താരത്തിന്റെ വസ്ത്രധാരണം ഒരുപാട് തവണ സോഷ്യൽ മീഡിയയിൽ ബുള്ളിയിങ്ങിന് കാരണമായിട്ടുണ്ട്. കൂടാതെ താരത്തിനെതിരെയുള്ള ഇപ്പോഴത്തെ ട്രോളുകൾ എന്നു പറയുന്നത് ഉദ്ഘാടനങ്ങൾ ആണ്. ഏറ്റവും കൂടുതൽ ഉദ്ഘാടനം ചെയ്ത നടിക്കുള്ള അവാർഡ് ഹണി റോസിന് അവകാശപ്പെട്ടതാണ് എന്ന് തരത്തിലുള്ള ട്രോളുകളാണ് ഇപ്പോൾ വരുന്നത്. അതിനെതിരെ സംസാരിക്കുകയാണ് താരം ഇപ്പോൾ..
താന്‍ സിനിമയില്‍ വന്നപ്പോള്‍ മുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ സോഷ്യല്‍ മീഡിയ അന്ന് അത്രയും സജീവമല്ലാത്തത് കൊണ്ടാണ് ഇതുപോലെ വൈറലാകാത്തത് എന്നും ഹണി പറഞ്ഞു. ലുലു മാളില്‍ നടന്ന പരിപാടിയുടെ വീഡിയോ വൈറലാകുന്നത് വഴിയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നതെന്നും ഹണി പറഞ്ഞു.
‘ചില ഉദ്ഘാടനങ്ങള്‍ക്കൊക്കെ ചെന്നപ്പോള്‍ ഞാന്‍ ഉദ്ദേശിച്ച അത്രയും ആളില്ലാതെ വന്നിട്ടുണ്ട്. ഈ ഉദ്ഘാടനം എന്നുപറയുന്നത് കുറേ സിനിമകള്‍ ചെയ്യുന്ന സമയത്ത് ഓക്കെയാണ്. അപ്പോള്‍ നമ്മളെ എപ്പോഴും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ആ സമയം നമ്മള് ഉദ്ഘാടനം ചെയ്യാന്‍ വരുന്നു എന്നുപറയുമ്പോള്‍ ആളുകള്‍ക്ക് ഒരു പ്രത്യേക വൈബായിരിക്കും.
എന്നാല്‍ നമ്മള് കുറച്ച് നാള് സിനിമയൊന്നും ചെയ്യാതെ ഒരു അനക്കവുമില്ലാതെ ഇരുന്നിട്ട് ഉദ്ഘാടനത്തിന് പോയാല്‍ അവിടെ എന്തായാലും ആള് കുറവായിരിക്കും. ഞാന്‍ ഈ കഴിഞ്ഞ പതിനേഴ് വര്‍ഷമായിട്ട് ഉദ്ഘാടനങ്ങള്‍ സ്ഥിരം ചെയ്യുന്നുണ്ട്. അതായത് ഞാന്‍ സിനിമ ചെയ്യുന്ന കാലം മുതല്‍ ഉദ്ഘാടനങ്ങള്‍ എന്റെ കൂടെയുണ്ട്.