കരിക്ക്’ ഫെയിം ശ്രുതി വിവാഹിതയായി; വരൻ ‘പാൽതു ജാൻവർ സംവിധായകൻ…….

കരിക്ക്’ ഫെയിം ശ്രുതി വിവാഹിതയായി; വരൻ ‘പാൽതു ജാൻവർ സംവിധായകൻ…….

 

 

ബേസിൽ ജോസഫിനെ നായകനാക്കി ഓണം റിലീസായി എത്തി മികച്ച വിജയം നേടുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ സംവിധായകൻ സംഗീത് പി. രാജൻ വിവാഹിതനാവുന്നു. ചിത്രത്തിൽ സ്റ്റെഫി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി സുരേഷ് ആണ് വധു.

ഇരുവരുടേതും പ്രണയവിവാഹമാണ്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച്‌ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.സോഷ്യൽ മീഡിയയിലൂടെ ശ്രുതി സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്.അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

വിവാഹ ദിനത്തിൽ സെറ്റിന്റെ ദാവണിയായിരുന്നു ശ്രുതി അണിഞ്ഞത്.സിംപിൾ ആയിട്ട് ആഭരണങ്ങളും ധരിച്ചിട്ടുണ്ട് താരം.

ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടെയും സേവ് ദി ഡേറ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.ബേസില്‍ ജോസഫ് ഉള്‍പ്പെടെ സിനിമ രംഗത്തുള്ള നിരവധിപേര്‍ ഇരുവര്‍ക്കും ആശംസ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പാൽതു ജാൻവറിൽ നായിക കൂടിയാണ് ശ്രുതി. കൂടാതെ കരിക്ക് വെബ് സീരിസിലൂടെ പ്രശസ്തയായ താരമാണ് ശ്രുതി.കരിക്ക് ഫ്ലിക്കിന്റെ റോക്ക് വേപ്പർ സിസേഴ്സിലെ ആതുവായും കല്യാണക്കച്ചേരി എന്ന വെബ് സീരീസിൽ പ്രസു എന്ന പ്രസന്നയും തിളങ്ങിയിട്ടുണ്ട്.ജൂൺ, ഫ്രീഡം ഫൈറ്റ്, അന്താക്ഷരി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളായാലും അതിൽ തന്റേതായ രീതിയിൽ മെച്ചപ്പെടുത്താനും പ്രേക്ഷക ശ്രദ്ധ പിടിച്ചെടുക്കാനും ശ്രുതിക്ക് കഴിഞ്ഞിട്ടുണ്ട് .

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് ശ്രുതി. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.

ഒ.ടി.ടി റിലീസായി കഴിഞ്ഞ ദിവസം സ്ട്രീം ചെയ്ത സുന്ദരി ഗാർഡൻസിൽ നീരജ് മാധവിന്റെ സഹോദരിയായും വേഷമിട്ടു. നടനും കുപ്പിവള, ഓർമ്മ, നാളെക്കായ് എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ സുരേഷ് തിരുവല്ലയുടെ മകളാണ്. ശ്രുതിയുടെ സഹോദരൻ സൂരജ് കുമാർ ക്വീൻ സിനിമയിൽ വർക്കിച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.പാൽതൂ ജാൻവറിലാണ് ശ്രുതി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പമുള്ള പ്രവര്‍ത്തി പരിചയവുമായുള്ള സംവിധായകനാണ് സംഗീത് പി രാജന്‍. പാല്‍തു ജാന്‍വറാണ് ആദ്യ ചിത്രം. . ആദ്യചിത്രം ഭാവനാ സ്റ്റുഡിയോസ് എന്ന വലിയ ബാനറില്‍ ഒരുക്കാനായി എന്നത് ഒരു പുതുമുഖ സംവിധായകനെന്ന നിലയിൽ സംഗീതിന് ലഭിച്ച നേട്ടമാണ്.

വാലാട്ടി, ജൂണ്‍, ആട് 2, ആട് 3 തുടങ്ങി നിരവധി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു.

അതേസമയം നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തിയ പാൽതു ജാൻവർ തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. കുടിയാന്മല ഗ്രാമപഞ്ചായത്തിലേക്ക് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി എത്തുന്ന പ്രസൂൺ കൃഷ്ണകുമാറിന്‍റെ ജീവിതവും സംഘർഷങ്ങളുമാണ് സിനിമയുടെ പ്രമേയം. ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്‍റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ

എന്നിവരും അഭിനയിക്കുന്നുണ്ട്.

Leave a Comment

Your email address will not be published.